എഴുത്തച്ഛൻ പുരസ്‌കാര ജേതാവായ ആനന്ദിന് മാതൃ വിദ്യാലയത്തിന്‍റെ  സ്വീകരണം തിങ്കളാഴ്ച

ഇരിങ്ങാലക്കുട : എഴുത്തച്ഛൻ പുരസ്‌കാര ജേതാവും സ്കൂൾ പൂർവ വിദ്യാർഥിയുമായ ആനന്ദിന് നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയും സ്കൂൾ മാനേജ്‌മെന്റും സ്റ്റാഫും ചേർന്ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ സ്വീകരണം നൽകുന്നു.

സുരക്ഷിത ഭക്ഷണമൊരുക്കാൻ കണ്ണോളിച്ചിറയിൽ ജൈവ കൃഷിയ്ക്ക് തുടക്കം

വെള്ളാങ്ങല്ലൂർ : നാടൻ നെല്ലിനമായ കുറുവ നെൽവിത്ത് ഉപയോഗിച്ച് കണ്ണോളിച്ചിറ പാടശേഖരത്തിൽ 50 ഏക്കർ സ്ഥലത്ത് ജൈവ കൃഷിയ്ക്ക് തുടക്കമായി. കർഷകരായ പോളി കോമ്പാറക്കാരൻ എം.കെ. ഉണ്ണി, കെ.എം. ഇസ്മയിൽ, പാപ്പച്ചൻ, അംബുജാക്ഷൻ, സനു, ബാബു, ശങ്കരൻകുട്ടി, ആലീസ്, ദേവി, ദിവാകരൻ, ചക്രപാണി, സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് ജൈവകൃഷി നടത്തുന്നത്. വെള്ളാങ്ങല്ലൂർ കൃഷിഭവന്റെ സഹായവും സലിം അലി ഫൗണ്ടേഷന്റെ പ്രോത്സാഹനവും കൃഷിക്കാർക്ക് ആശ്വാസമാകുന്നുണ്ട്. കണ്ണോള്ളിച്ചിറ പാടശേഖരത്തിൽ ഈ വർഷം

കൂടല്‍മാണിക്യം തൃപ്പുത്തരി സദ്യക്കുള്ള തണ്ടിക പോട്ട പ്രവൃത്തി കച്ചേരിയില്‍ നിന്ന് പുറപ്പെട്ടു

പോട്ട : ശ്രീ കൂടല്‍മാണിക്യം മുക്കുടി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള തൃപ്പുത്തരി സദ്യക്കുള്ള തണ്ടിക പോട്ട പ്രവൃത്തി കച്ചേരിയില്‍ നിന്ന് പുറപ്പെട്ടു. ഇളം മുള അറുത്തെടുത്ത് അതില്‍ കദളിപഴം, നേന്ത്രപഴം, വാഴക്കുലകള്‍, പനയോല കൊണ്ടു നെയ്‌തെടുത്ത വട്ടിയില്‍ കുരുമുളക്, വഴുതനങ്ങ, ഇടിയന്‍ചക്ക, മാങ്ങ, ഇഞ്ചി, പച്ചപയര്‍, വെറ്റില, അടക്ക, നെല്ല്, അരി, നെയ്യ് എന്നിവയും, കൈതോല കൊണ്ട് ഉണ്ടാക്കിയ വട്ടിയില്‍ പുഴുക്കലരിയും, ചുമന്നാണ് തണ്ടിക 22 കിലോ മീറ്ററിലധികം ദൂരം കാല്‍നടയായി

Top