ലോഗോ ക്ഷണിച്ചു

എടതിരിഞ്ഞി : എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് ആധുനികവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായി ബാങ്കിന് ലോഗോ ക്ഷണിക്കുന്നു. ലോഗോ നോവോമ്പർ 9ന് മുൻപ് , സെക്രട്ടറി, എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക്, പി. ഒ എടതിരിഞ്ഞി എന്ന വിലാസത്തില്‍ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് 5000രൂപ പാരിതോഷികം നല്‍കും.

എടക്കുളത്ത് കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

എടക്കുളം : വില്പനക്കായുള്ള കഞ്ചാവ് പൊതികളുമായി എടക്കുളത്ത് രണ്ടു യുവാക്കളെ കാട്ടൂർ പോലീസ് പിടികൂടി. മാടയികോണം കുതൊട്ടുങ്ങൾ സുദേവ് (18), പറപ്പൂക്കര തേക്കടത്തു വീട്ടിൽ അഭിഷേക് എന്നിവരെയാണ് ശനിയാഴ്ച കാട്ടൂർ എസ് ഐ അനീഷ്, ജി എസ പി ഓ പ്രവീണ്, സി പി ഓ പ്രദോഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. പ്രതികളിൽനിന്നും മൂന്നു പൊതി കഞ്ചാവു ലഭിച്ചു.

സെന്‍റ്  ജോസഫ്‌സ് കോളേജിൽ ദ്വിദിന ദേശീയ ശില്പശാല

ഇരിങ്ങാലക്കുട : സെന്‍റ്  ജോസഫ്‌സ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കോളേജ് അലുമിനിയുടെ സഹകരണത്തോടെ റിസർച്ച് മെത്തഡോളജി എന്ന വിഷയത്തിൽ ദ്വിദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു. മുംബൈ എസ്.ഐ.ഇ.എസ് കോളേജ് ഓഫ് കോമേഴ്സ് ആൻഡ് എക്കണോമിക്സിലെ ഡോ. സീതാലക്ഷ്മി എൻ ശില്പശാല ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഇസബൽ അധ്യക്ഷത വഹിച്ചു. ദ്വിദിന ദേശീയ ശില്പശാലയുടെ കോഡിനേറ്റർ കൊമേഴ്സ് വിഭാഗം മേധാവി സിസ്റ്റർ എലെസ നേതൃത്വം നൽകി. ഐ

മാവോയിസ്റ്റുകള്‍ മുഖ്യധാരയിലേക്ക് വരണം – സി.എന്‍. ജയദേവന്‍

പൂമംഗലം : മാവോയിസ്റ്റുകള്‍ അക്രമത്തിന്‍റെ പാത ഉപേക്ഷിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് വരണമെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ ജയദേവന്‍ അഭിപ്രായപ്പെട്ടു. മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ അവരെ വെടിയുണ്ടകള്‍ക്ക് വിധേയരാക്കുന്നതിനെ സി പി ഐ അംഗീകരിക്കില്ല. ഇടതുപക്ഷ സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്താന്‍ പോലീസിലെ ഒരു വിഭാഗം ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് നിരായുധരായ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുവാനുണ്ടായ സാഹചര്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. പൂമംഗലത്ത് സീമക്കും മക്കള്‍ക്കുമായി സി.പി.ഐ നിര്‍മ്മിച്ച വീടിന്‍റെ താക്കോല്‍ദാന

ജോസ് ജോണ്‍ കണ്ടംകുളത്തി കെ.എസ്.ഇ ലിമിറ്റഡ് ചെയര്‍മാന്‍

ഇരിങ്ങാലക്കുട : കെ.എസ്.ഇ ലിമിറ്റഡിന്‍റെ ചെയർമാനായി ജോസ് ജോണ്‍ കണ്ടംകുളത്തി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാനും, മുന്‍ കമ്പനി ഡയറക്ടറുമായ അഡ്വ. കെ.പി ജോണിന്‍റെ മകനാണ്. ഇപ്പോള്‍ കെ.പി.എല്‍ ഓയില്‍ മില്‍സിന്‍റെ മാനേജിങ്ങ് ഡയറക്ടറാണ് ജോസ് ജോണ്‍ കണ്ടംകുളത്തി.

താഷ്ക്കന്‍റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി – ഭാഷാദിനം ആഘോഷിച്ചു

പട്ടേപ്പാടം : താഷ്ക്കന്‍റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി - ഭാഷാ ദിനം ആഘോഷിച്ചു. ലൈബ്രറിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന വാക്കിങ്ങ് ക്ലബ്ബ് കെ.കെ. സാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി അങ്കണത്തിൽ ഭാഷാ ദീപം വേളക്കര ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആമിന അബ്ദുൾ ഖാദർ തിരിതെളിയിച്ചു. തുടർന്ന് ചേർന്ന സൗഹൃദ സംഗമം റിട്ട. എസ്.പിയും സംഘാടക സമിതി ചെയർമാനുമായ ആർ.കെ. ജയരാജൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഖാദർ പട്ടേപ്പാടം അധ്യക്ഷത

വിദ്യാർത്ഥികൾക്കായി പുരാവസ്തു ശേഖരപ്രദർശനം ഒരുക്കി

നടവരമ്പ് : താളിയോല ഗ്രന്ഥങ്ങൾ, പഴയകാല വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങി കേരളത്തിന്‍റെ തനതായ പാരമ്പര്യതനിമ പുതുതലമുറയ്ക്ക് പകർന്ന് നല്കുകയെന്ന ഉദ്ദേശത്തോടെ നടവരമ്പ് മുകുന്ദപുരം പബ്ലിക് സ്കൂൾ മലയാള വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി 'കേരളീയം' എന്ന പുരാവസ്തു ശേഖരപ്രദർശനം ഒരുക്കി. കേരളാപ്പിറവിയുടെ 62-ാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ പ്രദർശനത്തിൽ മുന്നൂറു വർഷത്തിൽ അധികം പഴക്കമുള്ള തൂക്കുകട്ടി, നൂറു വർഷത്തിൽ അധികം പഴക്കമുള്ള ആഭരണപെട്ടിയും ഉപ്പുമാങ്ങ ഭരണിയും, അതിപുരാതന്ന ചിലമ്പ്, മഴമൂളി

പ്ലാസ്റ്റിക്ക് വർജ്ജന കാമ്പയിൻ ആരംഭിച്ചു

വെള്ളാങ്ങല്ലൂർ : 'പ്ലാസ്റ്റിക്ക് വർജ്ജനം നാടിന്‍റെ നന്മക്ക്. വീടിന്‍റെ നന്മക്ക്' എന്ന മുദ്രാവാക്യവുമായ് കേരള പുലയർ മഹിളാ ഫെഡറേഷൻ കാമ്പിയിൻ ആരംഭിച്ചു. വെള്ളാങ്ങല്ലൂർ നടുവത്ര ശാഖയിൽ നടന്ന ചടങ്ങ് ആശ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് ശാഖാ സെക്രട്ടറി പി എ.ബാബു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര ആശംസ നേർന്നു. പ്രവിത ബാബു സ്വാഗതവും, ബിന്ദു പ്രകാശൻ നന്ദിയും പറഞ്ഞു. കേരളപ്പിറവി ദിനത്തിൽ നടന്ന

Top