ആനന്ദിന് എഴുത്തച്ഛൻ പുരസ്കാരം

ഇരിങ്ങാലക്കുട : ആനന്ദ് എന്ന തൂലികാനാമത്തിൽ പ്രശസ്തനായ ഇരിങ്ങാലക്കുടക്കാരൻ പി. സച്ചിദാനന്ദന് എഴുത്തച്ഛൻ പുരസ്കാരം. ഒരു സാഹിത്യകാരന്‍റെ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അർപ്പിക്കാനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത സാഹിത്യപുരസ്കാരമാണു് എഴുത്തച്ഛൻ പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു് അവാർഡ്. നവീന മലയാള നോവലിസ്റ്റുകളിൽ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്‌. അതുവരെ മലയാളത്തിന് അപരിചിത്മയിരുന്ന മനുഷ്യാവസ്ഥകൾ ആവിഷ്കരിക്കാൻ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. പി. സച്ചിദാനന്ദൻ എന്ന

വാളയാറും ഇടതുപക്ഷവും – രാഷ്ട്രീയ വിശദീകരണ യോഗത്തിൽ എ.പി. അബ്ദുള്ളക്കുട്ടി മാപ്രാണം സെന്ററിൽ തിങ്കളാഴ്ച സംസാരിക്കുന്നു

മാപ്രാണം : 'വാളയാറും ഇടതുപക്ഷവും' എന്ന വിഷയത്തിൽ ബിജെപി ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ എ.പി. അബ്ദുള്ളക്കുട്ടി നാലാം തീയതി തിങ്കളാഴ്ച വൈകിട്ട് 4:30ന് മാപ്രാണം സെന്ററിൽ സംസാരിക്കുന്നു

കേരളപ്പിറവി ദിനത്തിൽ മൈ ഐ.ജെ.കെ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിൽ പ്ലോഗ്ഗിങ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വ്യായാമ മുറയായ ജോഗ്ഗിങ്ങിനോടൊപ്പം സമീപത്തുള്ള മാലിന്യങ്ങള്‍ കൂടി ശേഖരിക്കുന്ന വിദേശ വ്യായാമ രീതിയായ 'പ്ലോഗ്ഗിങ്' കേരളപ്പിറവി ദിനത്തിൽ മൈ ഐ.ജെ.കെ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുബിന്ദ് പ്ലോഗ്ഗിങ് പ്രതിജ്ഞ അംഗങ്ങളാക്കായി ചൊല്ലുകയും പരിപാടി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്ത്. ഈ കൂട്ടായ്മയിലൂടെ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയരുത് എന്ന സന്ദേശം കൂടുതൽ പേരിൽ എത്തട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. തുടർന്ന് അംഗങ്ങൾ

കെ.ടി.യു. ഇന്റര്‍സോണ്‍ ബാസ്‌ക്കറ്റ്‌ബോള്‍ സഹൃദയയില്‍ തുടങ്ങി

കല്ലേറ്റുംകര : എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാല ഇന്റര്‍സോണ്‍ മെന്‍ ബാസ്‌ക്കറ്റ്‌ബോള്‍ സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ തുടങ്ങി. ഈ മത്സരങ്ങളില്‍ നിന്നാണ് സര്‍വ്വകലാശാല ബാസ്‌ക്കറ്റ്‌ബോള്‍ ടീമിനെ തിരഞ്ഞെടുക്കുന്നത്. സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള ടീമുകള്‍ മത്സരിക്കുന്നുണ്ട്. മികച്ച കളിക്കാരെ കണ്ടെത്തുന്നതിന് സര്‍വ്വകലാശാല സംഘം കളികാണുന്നതിനായി എത്തിയിട്ടുണ്ട്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള, ഡയറക്ടര്‍ ഡോ. എലിസബത്ത്

വാളയാർ സംഭവം, പി.കെ.എസ് പ്രതിഷേധം

ഇരിങ്ങാലക്കുട: വാളയാർ കേസിൽ പുനരന്വേഷണം നടത്തി പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതില്ലാത്ത വിധം കുറ്റപത്രം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പട്ടികജാതി ക്ഷേമസമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പ്രതിഷേധ ജ്വാല തെളിയ്ക്കലും സംഘടിപ്പിച്ചു. മാർച്ച് പി.കെ.എസ് ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി സി.ഡി സിജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.വി ഷൈൻ, എ.വി . സുരേഷ്, കെ.വി മദനൻ, പി.കെ സുരേഷ്, മീനാക്ഷി ജോഷി, എം.പി സുരേഷ്, പി.കെ മനുമോഹൻ എന്നിവർ

ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അവിട്ടത്തുർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർസെക്കന്ററി വിഭാഗം ഗൈഡ്സ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്ര മൈതാനം മുതൽ അവിട്ടത്തുർ ഹയർ സെക്കൻഡറി സ്കൂൾ വരെ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ ആർ അനിൽകുമാർ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ കെ വിനയൻ,

ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2020 ലേക്കുള്ള ആദ്യ സംഭാവന സ്വീകരിച്ചു

ഇരിങ്ങാലക്കുട : മെയ് 4ന് കൊടിയേറി 14ന് കൂടപ്പുഴയിലെ ആറാട്ടോടുകൂടി സമാപിക്കുന്ന ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2020 ലേക്കുള്ള ആദ്യ സംഭാവന ഖത്തറിൽ ജോലിചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി പ്രവീൺ വാരണാട്ട് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറി. ക്ഷേത്ര ഗോപുരനടയിൽ വെള്ളിയാഴ്ച രാവിലെ നടന്ന കലവറ നിറക്കൽ ചടങ്ങിലാണ് ഒരു ദിവസത്തെ ഉത്സവത്തിലേക്കായുള്ള തുക കൈമാറിയത്. ചടങ്ങിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേൻക്കാട്ടിൽ, കെ ജി

ദേശീയ ഏകതാ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥിനികൾ ഏകതാ പ്രതിജ്ഞയെടുത്തു

ഇരിങ്ങാലക്കുട : ദേശീയ ഏകതാ ദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്‍റ്   ജോസഫ്‌സ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർഥിനികൾ ഏകതാ പ്രതിജ്ഞയെടുത്തു. എൻ.എസ്.എസ് വളണ്ടിയർ ക്രിസ്റ്റീന ജോസഫ് ഏകതാ പ്രതിജ്ഞ ചൊല്ലികൊടുത്തു. സംസ്കൃത വിഭാഗം അധ്യാപകൻ ഡോ. അമൽ സി രാജൻ ഏകതാദിന സന്ദേശം നൽകി. പരിപാടികൾക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ബീന സി എ, ഡോ.ബിനു, ബാസില ഹംസ എന്നിവർ നേതൃത്വം നൽകി.

ഇന്ന് റേഷൻ കടകൾ അടച്ചിടും

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനു കീഴിലുള്ള റേഷൻ വ്യാപാരികൾ വെള്ളിയാഴ്ച റേഷൻ കടകൾ അടച്ചിടും. ഭക്ഷ്യ വിഹിതവും മണ്ണെണ്ണ വിഹിതവും പുനസ്ഥാപിക്കുക, പൊതുവിതരണസമ്പ്രദായം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും.

Top