ലോക എയ്ഡ്സ് ദിനാചരണത്തിന്‍റെ ഭാഗമായി മോഡൽ ബോയ്സ് സ്കൂളിൽ ഞായറാഴ്ച രക്തദാന ക്യാമ്പ്

ഇരിങ്ങാലക്കുട: ഡിസംബർ 1 ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവൺമെന്‍റ്  ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 9 മണി മുതൽ 12 വരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരള സർക്കാർ ഹയർ സെക്കൻഡറി വകുപ്പ് നാഷണൽ സർവീസ് സ്കീം, തൃശ്ശൂർ ഐ.എം.എ ബ്ലഡ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവരുടെ ആഭിമുഖ്യത്തിൽ ഗവൺമെന്‍റ്   മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് തൃശ്ശൂർ, ബ്ലഡ് ഡോണേഴ്സ് കേരള തൃശ്ശൂർ, എന്നിവരുടെ

യൂണിവേഴ്‌സിറ്റി കോളേജിൽ കെ എസ് യു പ്രവർത്തകരെ മർദ്ദിച്ചതിനെതിരെ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ് പ്രതിഷേധപ്രകടനം

ഇരിങ്ങാലക്കുട: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ കെ എസ് യു പ്രവർത്തകരെ മർദ്ദിച്ചതിനെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം ഡി.സി.സി സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൺ നിമ്മ്യ ഷിജു മുഖ്യ പ്രഭാഷണം നടത്തി. രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിനു തോമസ് കോട്ടോളി, ജോസ് മാമ്പിള്ളി, എൽ.ഡി ആന്റോ, പി

സെന്‍റ് ജോസഫ്‌സ് കോളേജിൽ സ്നേഹാദരം 2019 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കോഴിക്കോട് സർവകലാശാലാ തലത്തിൽ നാഷണൽ സർവീസ് സ്കീമിന്‍റെ വിവിധ അവാർഡിന് അർഹരായവരെ ആദരിക്കുന്ന സ്നേഹാദരം 2019 സെന്‍റ് ജോസഫ്‌സ് കോളേജ് എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സി എസ് സുധന്‍ സ്നേഹാദരം 2019 ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രളയ കാല സമയത്ത് സെൻറ് ജോസഫ് എൻഎസ്എസ് യൂണിറ്റുകളുടെ പ്രവർത്തനത്തിന് പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. സുവോളജി വിഭാഗം അധ്യാപകനും സി.ഡി.ആർ.ൽ റിസർച്ച് സെൻറർ

പ്രവാസി നിക്ഷേപ സാധ്യതയോടെ കേരള ബാങ്ക് സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി വരും വർഷങ്ങളിൽ മാറും – സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ

നടവരമ്പ് : കേരളത്തിന്‍റെ വികസന ചരിത്രത്തിന് ഒരു പുതിയ അദ്ധ്യായമായി കേരള ബാങ്ക് എൻ.ആർ.ഐ നിക്ഷേപ സാധ്യതയോടെ വരും വർഷങ്ങളിൽ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി മാറുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്‍റെ നടവരമ്പിലെ സഹകരണ മന്ദിരത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക സഹകരണ ബാങ്കുകൾ ഇനിമുതൽ ജില്ലാ ബാങ്കുകളുമായിട്ടല്ല അഫിലിയേറ് ചെയ്യുകയെന്നും, പകരം കേരള ബാങ്ക്‌മായിട്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടമെന്നനിലയിൽ

‘ഇരിങ്ങാലക്കുട’ ലാൻഡ് ട്രൈബ്യൂണൽ ഓഫീസ് ഉദ്ഘാടനം 2ന്, പ്രവർത്തന പരിധിയിൽ പക്ഷേ മുകുന്ദപുരം താലൂക്ക് ഉൾപ്പെട്ടിട്ടില്ല

ഇരിങ്ങാലക്കുട : ജില്ലയിലെ പട്ടയവിതരണം നടപടികൾ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായി സർക്കാർ തൃശ്ശൂർ ജില്ലയിൽ അനുവദിച്ച രണ്ട് സ്പെഷ്യൽ തഹസിൽദാർ ലാൻഡ് ട്രൈബ്യൂണൽ ഓഫീസുകളിൽ ഒന്ന് ഡിസംബർ 2 മുതൽ ഇരിങ്ങാലക്കുട ആസ്ഥാനമായി സിവിൽ സ്റ്റേഷൻ അനെക്സ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിക്കുന്ന ഈ ഓഫീസിൽ ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലുള്ള ഭൂവിഭാഗത്തിനായി മാത്രം വിജ്ഞാപനം ചെയ്തിരിക്കുന്നു, ഇരിങ്ങാലക്കുടയിലാണ് ഓഫീസെങ്കിലും മുകുന്ദപുരം താലൂക്ക് ഇതിന്‍റെ പ്രവർത്തന

തവനീഷിന്‍റെ ‘സവിഷ്ക്കാര 2019’ന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി

ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തി വരുന്ന' സംസ്ഥാനതല സംഗമമായ 'സവിഷ്കാര' തുടർച്ചയായ മൂന്നാം വർഷവും ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ 'തവനിഷ്'ന്‍റെ നേതൃത്വത്തില്‍ അരങ്ങേറി. മോൻസൻ എഡിഷൻ ഗ്രൂപ്പിൻ്റെ ചെയർമാൻ ഡോ. മോൻസൻ മാവുങ്കൽ കലാ സംഗമം ഉദ്ഘാടനം ചെയ്തു. മൗത്ത് & ഫൂട്ട് പെയിന്റിങ് അസോസിയേഷന്റെ മെമ്പറും ആർട്ടിസ്റ്റുമായ തൊടുപുഴ സ്വദേശിനി സ്വപ്ന അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, വൈസ്

ഭിന്നശേഷി ദിനാചരണം: മൂന്നിന് പ്രത്യേക ബസ് പാസ്

ഭിന്നശേഷിക്കാർക്കായുളള ദിനാചരണ പരിപാടികൾ ഡിസംബർ മൂന്നിന് തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ നടക്കുന്നതിനാൽ അതിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് അന്നേ ദിവസത്തേക്ക് ആർ.ടി.ഒ മുഖാന്തിരം നൽകുന്ന സൗജന്യ ബസ് പാസ് /ഭിന്നശേഷിയുളളവർക്കായി നൽകി വരുന്ന ഐഡന്റിറ്റി കാർഡ് എന്നിവ കൈവശമുളളവർക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്നതിന് ബസ് ഓണേഴ്‌സ് അസോസിയേഷനുകൾ ബസ് ജീവനക്കാർക്ക് നിർദ്ദേശം നൽകേണ്ടതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.

ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി വാരാചരണ വിളംബര പരിപാടിയുടെ ഭാഗമായി തെരുവുനാടകവും ഫ്ളാഷ്മോബും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ബി.ആര്‍.സി ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി വാരാചരണ വിളംബര പരിപാടിയുടെ ഭാഗമായി ക്രൈസ്റ്റ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്‍റെ സഹായത്തോടെ തെരുവുനാടകം, ഫ്ളാഷ്മോബ് എന്നിവ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍റ് പരിസരത്ത് നടന്നു. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സോണിയാ ഗിരി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എന്‍.എസ് സുരേഷ്ബാബു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ തരുണ്‍, റിസോഴ്സ് അധ്യാപിക സുജാത ആര്‍ എന്നിവര്‍ നേതൃത്വം നൽകി.

കാട്ടൂർ തെക്കുംപാടം എടതിരിഞ്ഞി മേഖല പാടശേഖരത്തിന്‍റെ വിത്ത് പാകൽ

എടതിരിഞ്ഞി : കാട്ടൂർ തെക്കുംപാടം എടതിരിഞ്ഞി മേഖല പാടശേഖരത്തിന്‍റെ വിത്ത് പാകൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെള്ളാങ്ങലൂർ ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ അദ്ധ്യക്ഷ വഹിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുധൻ ആശംസകൾ നേർന്നു. പാടശേഖര സെക്രട്ടറി പി.എസ് ശിവകുമാർ സ്വാഗതവും എം.ബി.മുരളി നന്ദിയും പറഞ്ഞു.

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ആളൂർ : ആളൂർ പെട്രോൾ പമ്പിന് സമീപം റോഡിൽ നിന്നും അശ്രദ്ധമായി പിറകിലേക്ക് എടുത്ത കാറിൽ ഇടിച്ച ബൈക്കിൽ നിന്നും റോഡിലേക്ക് വീണ യുവാവിന്‍റെ ശരീരത്തിലൂടെ പിറകിൽ വന്ന പിക്കപ്പ് വാൻ കയറി മരണമടഞ്ഞു. മുരിയാട് മാളിയേക്കൽ ഷാജിയാണ് (36) വെള്ളിയാഴ്ച വൈകീട് നടന്ന അപകടത്തിൽ മരണമടഞ്ഞത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ചാലക്കുടി ഗവ.ആശുപത്രി മോർച്ചറിയിൽ . ഭാര്യ സോണി മക്കൾ സഞ്ചു സാനിയ അമ്മ ലിസ്സി സംസ്കാരം ശനിയാഴ്ച 11:30

Top