ജില്ലയിൽ ഓറഞ്ച് അലേർട്ട്, ശക്തമായ കാറ്റിന് സാധ്യത, കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു

കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ അറിയിപ്പ് പ്രകാരം വ്യാഴാഴ്ച ജില്ലയിൽ ഓറഞ്ച് അലേർട്ട്, ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അറബിക്കടലിൽ ലക്ഷദ്വീപ്- മാലിദ്വീപ്- കോമോറിൻ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമർദം ഒരു തീവ്രന്യൂനമർദമായി മാറിയിരിക്കുന്നു. അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് തൃശൂർ ജില്ലയിൽ അടിയന്തിര മുൻകരുതൽ നിർദ്ദേശങ്ങൾ

ആർ. കൃഷ്ണപ്രസാദിന് ബി.എസ്.സി മൈക്രോ ബയോളജിയിൽ രണ്ടാം റാങ്ക്

ഇരിങ്ങാലക്കുട : എടക്കുളം സ്വദേശി ആർ. കൃഷ്ണപ്രസാദ്‌ മഹാത്മാ ഗാന്ധി സർവകലാശാല ബി.എസ്.സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. പുത്തൻവേലിക്കര പ്രസന്റേഷൻ കോളേജ് ഓഫ് അപ്ളൈഡ് സയൻസിലെ വിദ്യാർത്ഥിയാണ്. എടക്കുളം മുരിയൻകാട്ടിൽ രമേഷ്കുമാറിന്റേയും ജ്യോതിയുടേയും മകനാണ് കൃഷ്ണപ്രസാദ്‌.

വാളയാർ നീതിനിഷേധം : കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : വാളയാറിൽ കൊല്ലപ്പെട്ട സഹോദരിമാർക്ക് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.പി ജാക്സൺ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തിൽ ഡി.സി.സി സെക്രട്ടറി സോണിയഗിരി, നഗരസഭ ചെയർപേഴ്സൻ നിമ്മ്യ ഷിജു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.വി ചാർളി, മണ്ഡലം പ്രസിഡണ്ട്മാരായ ജോസഫ് ചാക്കോ, കെ.കെ സന്തോഷ്, സോമൻ ചിറ്റേയത്, ബൈജു കുറ്റികാടൻ, എം.ആർ.ഷാജു, കെ.കെ മോഹൻദാസ്, ബാബു,

മൂർക്കനാട് ദിനേശൻ, കലാനിലയം കലാധരൻ, കലാനിലയം രതീഷ് എന്നിവരുടെ തൃത്തായമ്പക

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുരനടയിലെ പ്രത്യേക വേദിയിൽ പല്ലാവൂർ താളവാദ്യ മഹോത്സവത്തോടനുബന്ധിച്ച് മൂർക്കനാട് ദിനേശൻ, കലാനിലയം കലാധരൻ, കലാനിലയം രതീഷ് എന്നിവർ അവതരിപ്പിച്ച തൃത്തായമ്പക.

ആയുർവേദ വാരാചരണത്തിന്‍റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

മുരിയാട് : ദേശീയ ആയുർവേദവാരാചരണത്തിന്‍റെ ഭാഗമായി മുരിയാട് ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ആനന്ദപുരം ഗവ. യു പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ ഷീജ സി.യു, ഡോ. ജിൻഷ എന്നിവർ ക്ലാസ്സ് നയിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് കെ.കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീകല ചടങ്ങിൽ സ്വാഗതം പറഞ്ഞു

നാലാം തരം ഒന്നാംതരം ആക്കി വേളൂക്കര എ.എൽ.പി.എസ്

വേളൂക്കര : വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എ.എൽ.പി.എസ് വേളൂക്കര സ്കൂളിൽ നാലാം ക്ലാസ് ഹൈടെക് ക്ലാസ് റൂം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹൈടെക് ക്ലാസ് റൂമിലെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി പ്രൊജക്ടർ ഉൾപ്പെടെ വിദ്യാർഥികൾക്ക് ആധുനികമായി പഠിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയാണ് വിദ്യാലയത്തിലെ നാലാം ക്ലാസ് ഒന്നാംതരം ആക്കിയത്. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തിലകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ്

മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കും വടക്കുമ്പാട്ട് ബാലകൃഷ്ണൻ നായർക്കും പുരസ്‌കാരങ്ങൾ നൽകി

ഇരിങ്ങാലക്കുട : പല്ലാവൂർ സമിതിയുടെ പത്താമത് താളവാദ്യ മഹോത്സവത്തിൽ തൃപ്പേക്കുളം പുരസ്കാരം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കും പല്ലാവൂർ ഗുരുസ്മൃതി അവാർഡ് വടക്കുമ്പാട്ട് ബാലകൃഷ്ണൻ നായർക്കും ഡോ. രാജൻ ഗുരുക്കൾ സമ്മാനിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുരനടയിലെ പ്രത്യേക വേദിയിൽ നവംബർ 2 വരെയാണ് തായമ്പകോത്സവം . മുപ്പത്തിയൊന്നാം തീയതി വൈകിട്ട് ആറുമണിക്ക് തിരുവില്ലാമല ശങ്കർ സംഘവും അവതരിപ്പിക്കുന്ന ഇടുതുടി മേളം. നവംബർ 1 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് തൃപ്രയാർ കെ രാജൻ മാപ്രാണം

കാട്ടൂർ സഹകരണ ബാങ്ക് പ്രസിഡന്‍റ്  രാജലക്ഷ്മി കുറുമാത്തിനെതിരെ ഭരണകക്ഷിയുടെ അവിശ്വാസം

കാട്ടൂർ : കോൺഗ്രസ് ഭരിക്കുന്ന കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്തിനെതിരെ 13 അംഗ ഭരണ സമിതിയിലെ 11 പേരും അവിശ്വാസത്തിന് ഒപ്പിട്ട് നോട്ടീസ് നൽകി. കേവലം പത്ത് മാസം മുൻപ് മാത്രമാണ് ഈ ഭരണസമിതി അധികാരത്തിലേറിയത്. കോൺഗ്രസിലെ എം ജെ റാഫി, ആന്റോ ജി ആലപ്പാട്ട്, അഷറഫ് എം ഐ, ജോമോൻ വലിയവീട്ടിൽ, കിരൺ ഒറ്റാലി, പ്രമീള അശോകൻ സുലഭ മനോജ്, കെ കെ സതീശൻ,

എ.പി. അബ്ദുള്ളക്കുട്ടിയുടെ ഫ്ലക്സുകൾ നശിപ്പിച്ച നിലയിൽ

ഇരിങ്ങാലക്കുട : ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിക്കപ്പെട്ട എ.പി. അബ്ദുള്ളക്കുട്ടിക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു ന്യൂനപക്ഷമോർച്ച പൊറത്തിശ്ശേരി സിവിൽ സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ നശിപ്പിച്ച നിലയിൽ. ഇത് സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു.

നീർച്ചാലുകളും കാനകളും വൃത്തിയാക്കി സംരക്ഷിക്കണമെന്ന് തെക്കേനട, പെരുവല്ലിപാടം നിവാസികൾ

ഇരിങ്ങാലക്കുട : വെള്ളക്കെട്ട് രൂക്ഷമാകുന്ന താഴ്ന്ന പ്രദേശങ്ങളിലെ നികത്തിയതും, വീതി കുറഞ്ഞതും, അടഞ്ഞു പോയതുമായ നിലവിലുള്ള നീർച്ചാലുകളും കാനകളും അടിയന്തരമായി വൃത്തിയാക്കി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് തെക്കേനട - പെരുവല്ലിപാടം നിവാസികൾ നിവേദനം നൽകി. നടപടി ഉണ്ടാകാത്തപക്ഷം മറ്റു അസോസിയേഷനുകളുമായി സഹകരിച്ച് സംയുക്തത പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Top