ഫ്രഞ്ച് ചലച്ചിത്രം ‘ഹാപ്പി എന്‍റ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബര്‍ ഒന്ന് വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2017 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാംഡിഓര്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് ചിത്രമായ ഹാപ്പി എന്‍റ്  ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബര്‍ ഒന്ന് വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6:30ന്‌ സ്‌ക്രീന്‍ ചെയ്യുന്നു. അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ഒട്ടേറെ വാരിക്കൂട്ടിയ 'ആമര്‍ ' സംവിധാനം ചെയ്ത മൈക്കല്‍ ഹേനക്കിയുടെ ചിത്രം, ഉന്നതമായ ജീവിതം നയിക്കുന്ന ഫ്രഞ്ച് കുടുംബം നേരിടുന്ന പ്രതിസന്ധികളിലൂടെയാണ് സഞ്ചരിക്കുന്നത്. സമയം 107 മിനിറ്റ്

Top