ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ രണ്ടാം വാർഷികമാഘോഷിച്ചു

ഇരിങ്ങാലക്കുട : 26 ഭാഷകളില്‍ നിന്നായി നൂറിലേറെ ചിത്രങ്ങള്‍ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളുടെ രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ദേശീയ അന്തര്‍ദേശിയ അംഗീകാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ക്ക് സ്‌ക്രീനിങ്ങിനായി പട്ടണത്തില്‍ ഒരിടം ഒരുക്കാന്‍ കഴിഞ്ഞതിന്‍റെ അഭിമാനത്തിലാണ് സംഘാടകര്‍. എണ്‍പതുകളില്‍ നഗരത്തില്‍ സജീവമായിരുന്ന ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് പൊതുജീവന്‍ നല്‍കാന്‍ രണ്ടുവര്‍ഷം മുമ്പ് ചേര്‍ന്ന ചലച്ചിത്രാസ്വാദകരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും കൂട്ടായ്മയാണ് തീരുമാനിച്ചത്. കെ.എസ്.ഇ. കമ്പനിയുടെ സഹായത്തോടെ ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ ഒരുക്കിയ

ചന്തക്കുന്ന് മുതൽ വെള്ളാങ്ങല്ലൂർ വരെയുള്ള റോഡിന്‍റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക – പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി നടവരമ്പ് യൂണിറ്റ്

നടവരമ്പ് : ചന്തക്കുന്ന് മുതൽ വെള്ളാങ്ങല്ലൂർ വരെയുള്ള റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, കോമ്പാറ മുതൽ വെള്ളാങ്കല്ലൂർ വരെ അപകട മേഖലയായി പ്രഖ്യാപിച്ച് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നും പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി നടവരമ്പ് യൂണിറ്റ് ഏഴാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. നടവരമ്പ് ഹൈസ്കൂളിൽ വെച്ച് ചേർന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു, യൂണീറ്റ് പ്രസിഡന്റ് കെ പി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ

ചൊവ്വാഴ്ച കടകൾ മുടക്കമായിരിക്കും

ഇരിങ്ങാലക്കുട : വാറ്റിൽ തീർപ്പാക്കിയ കണക്കുകൾക്ക് ലക്ഷങ്ങൾ പിഴചുമത്തിയുള്ള നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കളക്ടറേറ്റ് മാർച്ചും ധർണയും നടത്തുന്നതിനാൽ ചൊവ്വാഴ്ച കടകൾ മുടക്കമായിരിക്കും.

Top