വിനോദയാത്രാ തുകയുടെ ഒരു ഭാഗം ആദിവാസി കുടുംബങ്ങൾക്കായി മാറ്റിവച്ച് വിദ്യാർഥികൾ

താണിശ്ശേരി : വിനോദയാത്രയ്ക്കായി മാതാപിതാക്കൾ നൽകിയ തുകയുടെ ഒരു ഭാഗം വയനാട്ടിലെ പന്ത്രണ്ടോളം ആദിവാസിക്കുട്ടികൾ പഠിക്കുന്ന പിന്നോക്ക മേഖലയിലെ കോളനിയിലെ കുടുംബങ്ങൾക്കായി നല്കിക്കൊണ്ട് താണിശ്ശേരി വിമല സെൻട്രൽ സ്കൂളിലെ സീനിയർ വിഭാഗം കുട്ടികൾ മാതൃകയായി. വയനാടിനെ അടുത്തറിയുന്നതിനൊപ്പം ഇത്തരം ഒരു പ്രവർത്തനത്തിനും കൂടി കുട്ടികൾ സമയം കണ്ടെത്തി. വയനാട് നൂൽപുഴ പഞ്ചായത്തിലെ നായ്ക്കട്ടി പ്രദേശത്തുള്ള മറുകര ആദിവാസി കോളനിയാണ് കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം സന്ദർശിക്കുകയും അവിടെയുള്ള ഓരോ കുടുംബത്തിനും

വിദ്യാർത്ഥിനിയുടെ മരണം- 20 ദിവസത്തിന് ശേഷം ക്രൈസ്റ്റ് കോളേജ് ബസ് ഡ്രൈവർ അറസ്റ്റിൽ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിലെ വ്യാജമായുണ്ടാക്കിയ ലൈസൻസ് ഉപയോഗിച്ച് ജോലിനേടിയ ബസ് ഡ്രൈവറും , സംഭവത്തിനുശേഷം ഒളിവിൽ പോയ തളിയക്കോണം തച്ചപ്പിള്ളി നിഖിൽ 20 ദിവസത്തിന് ശേഷം അറസ്റ്റിൽ. കേരളത്തിന് പുറത്താണെന്ന് വരുത്തി തീർക്കാൻ ഇയാളും സുഹൃത്തുക്കളും ചേർന്നു നടത്തിയ കുതന്ത്രങ്ങൾ പൊളിച്ചാണ് അന്വേഷണസംഘം ഇയാളെ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ നിന്നും അറസ്റ്റു ചെയ്തത്. ഈ മാസം ഒക്ടോബർ ആറാം തിയ്യതി സ്റ്റഡി ടൂർ കഴിഞ്ഞ്

ഭരണഘടന സംരക്ഷണ സദസ്സ് : മുകുന്ദപുരം താലൂക്ക്തല പരിപാടി ഉദ്ഘാടനം ചെയ്തു

വെള്ളാങ്ങല്ലൂർ : പുത്തൻച്ചിറ - വെള്ളാങ്ങല്ലൂർ ലൈബ്രറി നേതൃ സമിതിയുടെയും താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ യുവജന കമ്മീഷന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഭരണഘടന സംരംക്ഷണ സദസ്സുകളുടെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം ഇരിങ്ങാലക്കുട അഡീഷണൽ സബ് ജഡ്ജ് ജോമോൻ ജോൺ നിർവ്വഹിച്ചു.  വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ താലൂക്ക് സെക്രട്ടറി ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. അഡ്വ.കെ.ആർ. സുമേഷ് വിഷയം അവതരിപ്പിച്ചു. വെള്ളാങ്ങല്ലൂർ

Top