മധുരപ്പെട്ടികളുമായി ദിപാവലി വിപണി ഇരിങ്ങാലക്കുടയിലും

ഇരിങ്ങാലക്കുട : മണ്‍വിളക്കുകളുടെയും മധുരത്തിന്‍റെയും ഉത്സവമായ ദീപാവലിയെ വരവേൽക്കാൻ 'മധുരപ്പെട്ടി'കളുമായി ഇരിങ്ങാലക്കുടയിൽ വിപണിയുണർന്നു. പതിവ് ലഡ്ഡുവും ജിലേബിയും വിട്ട് കാജുബര്‍ഫിയും കത്ലിയും മൈസൂര്‍പാക്കും കേസര്‍ പേഡയും മോട്ടി പേടയുമടങ്ങുന്ന ഉത്തരേന്ത്യന്‍ വിഭവങ്ങലടങ്ങിയ ദീപാവലി ഗിഫ്റ് ബോക്സുകളാണ് വിപണിയിലെ താരങ്ങൾ. 100 രൂപ മുതൽ 250 രൂപവരെയുള്ള മധുര പെട്ടിയിൽ എല്ലാ മധുരപലഹാരങ്ങളുടെയും ഓരോ പീസുകളാണ് അടങ്ങിയിരിക്കുന്നത്. വിലക്കനുസരിച്ച് 15 മുതൽ 25 വിത്യസ്ത രുചികളിലുള്ള ഐറ്റം പെട്ടിയിൽ ഉണ്ടാകും. പിസ്ത ബർഫി,

ആരോഗ്യ വിഭാഗം പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ഹോട്ടൽ അടപ്പിച്ചു, ബേക്കറിക്ക് നോട്ടീസ്

അരിപ്പാലം : ഹെൽത്തി കേരളയുടെ ഭാഗമായി വെള്ളാങ്കല്ലൂർ പടിയൂർ പൂമംഗലം പ്രദേശങ്ങളിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന അരിപ്പാലം നെരേപറമ്പൻ ഹോട്ടൽ അടപ്പിച്ചു. ഇവിടെനിന്നും പഴകിയ പൊറോട്ട ചിക്കൻ കറി ചിക്കൻ റോസ്റ്റ് ചിക്കൻ ഫ്രൈ ബീഫ് കറി ബീഫ് ഫ്രൈ ഗ്രീൻപീസ് മസാല എന്നിവയും എടതിരിഞ്ഞി സാഫ്രോൺ കഫേ യില്നിന്നും പഴകിയ ഭക്ഷണവും പിടിച്ചെടുത്തു. അരിപ്പാലം സി.എം. മിധാസ് ബേക്കറി, വിഭവ ഹോട്ടൽ എടക്കുളം എന്നിവക്ക്

ജയിൽ ക്ഷേമദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിനെയും ജയിൽ വകുപ്പിനെയും സംയുക്ത ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ ജയിൽ ക്ഷേമദിനാഘോഷം നടത്തി. എം.എൽ.എ. പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ഇന്നസെന്റ് വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ, ജീസസ് ഫ്രട്ടേണിറ്റി മേഖല ഡയറക്ടർ ഫാ. ജോയ് തറക്കൽ, നഗരസഭ വാർഡ് കൗൺസിലർ സംഗീത ഫ്രാൻസിസ്, സിസ്റ്റർ

ജലനിധി പദ്ധതിക്കായുള്ള ലക്ഷങ്ങളുടെ പെെപ്പ് പഞ്ചായത്തിന്‍റെ അനാസ്ഥമൂലം നശിക്കുന്നു

വള്ളിവട്ടം : വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വള്ളിവട്ടം മേഖലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന 14,15,16 വാര്‍ഡുകളിലേക്ക് ജലനിധി പദ്ധതി നടപ്പിലാക്കുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള 36 ലക്ഷം രൂപയുടെ പദ്ധതിക്കായി ഇറക്കിയ ലക്ഷങ്ങളുടെ പെെപ്പുകള്‍ ബ്രാലം ജംഗ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മഴയും വെയിലും കൊണ്ട് നശിക്കുന്നു. കോണത്ത്കുന്ന് പൂവ്വത്തുംകടവ് റോഡ് കുഴിച്ച് പെെപ്പിടാന്‍ പൊതുമരാമത്ത് വകുപ്പ് ഇതേവരെ അനുമതി നല്‍കിയിട്ടില്ല. ഈ അടുത്ത കാലത്ത് ഈ റോഡ് റീ ടാറിംഗ് നടത്തുകയും

Top