അനധികൃത നിർമ്മാണത്തിനും, ലൈസൻസ് ഇല്ലാതെ തുണിത്തരങ്ങൾ സ്റ്റോക്ക് ചെയ്തതിനും അക്കര ടെക്സ്റ്റൈൽസിന് നഗരസഭയുടെ നോട്ടീസ്

ഇരിങ്ങാലക്കുട : ഒരു നിലയിൽ കച്ചവടത്തിന് ലൈസൻസ് എടുത്ത്, അനധികൃതമായി നിർമ്മിച്ച മറ്റു നിലകളിൽ തുണിത്തരങ്ങൾ സ്റ്റോക്ക് ചെയ്ത് പ്രവർത്തിച്ചത് നിയമവിരുദ്ധമാണെന്ന് റവന്യൂ ഇൻസ്പെക്ടറുടെ പരിശോധനയിൽ തെളിഞ്ഞതിനാൽ അക്കര ടെക്സ്റ്റൈൽസ് ഏഴുദിവസത്തിനകം ഈ പ്രവർത്തി നിറുത്തിവെക്കാൻ ഇരിങ്ങാലക്കുട നഗരസഭാ നോട്ടീസ് നൽകി. അനധികൃത നിർമാണങ്ങൾ മൂന്നു വർഷം മാത്രമേ പിഴയോടുകൂടി പ്രവർത്തിക്കാൻ അനുവാദം നൽകാവൂ എന്ന വ്യവസ്ഥ ഇരിങ്ങാലക്കുട നഗരസഭ ഈ കച്ചവട സ്ഥാപനത്തിന്‍റെ കാര്യത്തിൽ പാലിച്ചിട്ടില്ല. അനുവദിക്കാവുന്ന വർഷങ്ങളുടെ ഇരട്ടി

തൃശ്ശൂർ ജില്ല സി.ബി.എസ്.ഇ കലോത്സവം – ദേവമാത സി.എം.ഐ. പബ്ലിക് സ്കൂൾ മുന്നിൽ

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ല സി.ബി.എസ്.ഇ കലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മൂന്നാം ദിനം പിന്നിടുമ്പോൾ 108 ഇനങ്ങൾ പൂർത്തിയായപ്പോൾ 632 പോയിന്‍റ്  നേടി ദേവമാത സി.എം.ഐ. പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനത്തും, 555 പോയന്‍റ്  കരസ്ഥമാക്കി ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ രണ്ടാം സ്ഥാനത്തും, 511 പോയിന്റുമായി ഐ.ഇ.എസ് പബ്ലിക് സ്കൂൾ ചിറ്റിലപ്പള്ളി മൂന്നാം സ്ഥാനത്തും തുടരുന്നു.

നടനകൈരളിയുടെ നവരസ മുദ്രയില്‍ വിഖ്യാത നര്‍ത്തകര്‍ പങ്കെടുക്കുന്നു

ഇരിങ്ങാലക്കുട : നടനകൈരളിയുടെ നവരസ സാധന ശില്‍പ്പശാലയോടനുബന്ധിച്ച് ഒക്ടോബര്‍ 26 ന് വൈകുന്നേരും 4 മണിക്ക് നടനകൈരളിയുടെ കളം അരങ്ങില്‍ സംഘടിപ്പിക്കുന്ന നവരസ മുദ്ര എന്ന പരിപാടിയില്‍ ദേശീയ അന്തര്‍ദേശീയ പ്രശസ്തരായ നര്‍ത്തകരും നടീനടന്മാരും അഭിനയ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നു. വിഖ്യാത നര്‍ത്തകര്‍ സൂരജ് സുബ്രഹ്മണ്യം ഒഡീസ്സി നൃത്തവും ഷീല മേഹ്ത, മേഘ്ന റാവു എന്നിവര്‍ കഥക് നൃത്തവും അവതരിപ്പിക്കും. കൂടാതെ ഭരതനാട്യം നര്‍ത്തകരായ ലാഹരി ഭാരിഘട്ട്, പ്രതിഭാ രാമസ്വാമി, അര്‍ച്ചനാ ഭട്ട്, മഞ്ജുള സുബ്രഹ്മണ്യ തുടങ്ങി

ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം 26ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം 26 ശനിയാഴ്ച ഇരിങ്ങാലക്കുട അന്ന ലക്ഷ്മി ഹോട്ടൽ ഹാളിൽ നടക്കും. രാവിലെ 10ന് പ്രസിഡന്റ് അഹ്മദ് നിസാർ പതാക ഉയർത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് തട്ടാരമ്പലം ജയകുമാർ ഉദ്ഘാടനം ചെയ്യും. റിട്ടയർ ചെയ്ത തഹസിൽദാർ കെ വി ജോസഫ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ മാരായ കെ എസ് അശോക് കുമാർ,

വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 27ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 11,12,13 തീയതികളിൽ നടക്കുന്ന ആറാമത് വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ കമ്മിറ്റി ഓഫീസിന്‍റെ ഉദ്ഘാടനം 27-ാം തിയതി ഞായറാഴ്ച വൈകിട്ട് 7:30ന് മെയിൻ റോഡിലുള്ള ആലേങ്ങാടൻ ബിൽഡിൽ എം.എൽ.എ പ്രൊഫ. കെ യു അരുണൻ നിർവഹിക്കും. സെന്‍റ്  തോമസ് കത്തീഡ്രൽ വികാരി ഫാ. ഡോ. ആൻറ്റു ആലപ്പാടൻ ആശീർവാദകർമ്മം നിർവഹിക്കും.

ഐ.എസ്.ഓ നിലവാരത്തിലുള്ള ഗവൺമെന്‍റ്  ഓഫീസുകളുടെ ശ്രേണിയിലേക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും

ഇരിങ്ങാലക്കുട : സർക്കാർ ഏജൻസിയായ കിലയുടെ മേൽനോട്ടത്തിൽ ഗുണമേന്മ നയത്തിനുള്ള ISO 9001:2015 സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയ കേരളത്തിലെ പ്രഥമ ബ്ലോക്ക് പഞ്ചായത്ത് എന്ന പദവി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് സ്വന്തം. ബ്ലോക്ക് പഞ്ചായത്ത് പൊതുജന സൗഹൃദമായി ഉയർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു ഗുണമേന്മാ സംവിധാനമൊരുക്കി ജനപ്രതിനിധികളും ജീവനക്കാരും കൂട്ടുത്തരവാദിത്വം സമയബന്ധിതമായി നടത്തിയിട്ടുള്ള ചിട്ടയായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരംകൂടിയാണ് ഈ സർട്ടിഫിക്കേഷൻ എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  വി എ മനോജ്

പത്താമത് പല്ലാവൂർ താളവാദ്യ മഹോത്സവം ഒക്ടോബർ 28 മുതൽ നവംബർ 2 വരെ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ രൂപീകൃതമായ പല്ലാവൂർ സമിതിയുടെ പത്താമത് തായമ്പകോത്സവം 'പല്ലാവൂർ താളവാദ്യ മഹോത്സവം' ഒക്ടോബർ 28 മുതൽ നവംബർ 2 വരെ കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുരനടയിലെ പ്രത്യേക വേദിയിൽ നടക്കും. പല്ലാവൂർ, തൃപ്പേക്കുളം അനുസ്മരണ പ്രഭാഷണവും അവാർഡ് സമർപ്പണവും ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019ലെ തൃപ്പേക്കുളം പുരസ്കാരം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കും, പല്ലാവൂർ അപ്പുമാരാർ ഗുരുസ്മൃതി അവാർഡ് വടക്കുമ്പാട് ബാലകൃഷ്ണൻ നായർ (തങ്കമണി) ഏവർക്കും സമർപ്പിക്കും. 28

കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്‍റ്  സ്റ്റാഫ് അസോസിയേഷന്‍ മുകന്ദപുരം താലൂക്ക് ഭാരവാഹികൾ

ഇരിങ്ങാലക്കുട : കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്‍റ്   സ്റ്റാഫ് അസോസിയേഷന്‍ മുകന്ദപുരം താലൂക്ക് സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി ഇ ജി റാണി (പ്രസിഡണ്ട്), കെ എസ് പ്രമോദ് (വൈ.പ്രസിഡണ്ട്), എം എസ് അല്‍ത്താഫ് (സെക്രട്ടറി), കെ എക്‌സ് വര്‍ഗ്ഗീസ് (ജോ.സെക്രട്ടറി), പി.എന്‍. പ്രേമന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വനിതാ കമ്മറ്റി പ്രസിഡണ്ടായി ഇ.ജെ.അജിത, സെക്രട്ടറിയായി പി.എസ്.ബിജി എന്നിവരേയും തെരഞ്ഞെടുത്തു.

Top