മത്സ്യവിൽപ്പന സ്റ്റാളുകളിൽ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധനയിൽ ഫോർമാലിന്‍റെ സാന്നിധ്യവും കണ്ടെത്തി

വെള്ളാങ്ങല്ലൂർ : പഴകിയതും, അമോണിയ, ഫോർമാലിൻ എന്നീ രാസവസ്തുക്കൾ കലർത്തിയ മത്സ്യ വില്പനയുണ്ടെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ വിവിധ മത്സ്യ വിപണന കേന്ദ്രങ്ങളിൽ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തി. കരൂപ്പടന്ന, കോണത്തുകുന്ന്, വള്ളിവട്ടം, മനക്കപ്പടി, വെള്ളാങ്ങല്ലൂർ എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. വെള്ളാങ്ങല്ലൂരിലെ മത്സ്യവിപണന സ്റ്റാളിൽ വിൽപ്പന നടത്തിയിരുന്ന ആവോലി ഇനത്തിൽ പെട്ട മത്സ്യം പഴയതും ഫോർമാലിൻ കലർന്നതാനെന്ന് കണ്ടെത്തി. ആറു കിലോ വരുന്ന

തൃശ്ശൂർ ജില്ല സിബിഎസ്ഇ കലോത്സവം – ഐ.ഇ.എസ് പബ്ലിക് സ്കൂൾ മുന്നിൽ

ഇരിങ്ങാലക്കുട: തൃശ്ശൂർ ജില്ല സിബിഎസ്ഇ കലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ രണ്ടു ദിനം പിന്നിടുമ്പോൾ 301 പോയിന്ററുമായി ഐ.ഇ.എസ് പബ്ലിക് സ്കൂൾ, ചിറ്റിലപ്പിള്ളി ഒന്നാം സ്ഥാനത്തും, 297 പോയിന്ററുമായി ദേവമാതാ സി.എം.ഐ പബ്ലിക് സ്കൂൾ പാറ്റുരയ്ക്കൽ രണ്ടാം സ്ഥാനത്തും, 289 പോയിന്ററുമായി എസ് എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ ചെന്ത്രാപ്പിന്നി മൂന്നാം സ്ഥാനത്തും തുടരുന്നു.

പ്രളയത്തിൽ തകർന്ന റോഡിന്‍റെ  സംരക്ഷണഭിത്തി നിർമ്മാണത്തിൽ അപാകതയെന്ന് പരാതി

ആനന്ദപുരം : വല്ലക്കുന്ന് - നെല്ലായി റോഡിലെ ആനന്ദപുരത്ത് 2018 ലെ പ്രളയത്തിൽ തകർന്ന അമേത്തുംകുഴി പാലം റോഡിടിഞ്ഞത് പൂർവ്വസ്ഥിതിയിലാക്കുന്നതിന്‍റെ ഭാഗമായി ഇപ്പോൾ ചെരിച്ചുകെട്ടാതെ കോൺക്രീറ്റ് ഭിത്തി നേരെ ഉയർത്തികെട്ടി മണ്ണ് നിറച്ച് ടാറിങ്ങ് ചെയ്ത് കഴിഞ്ഞാൽ വാഹനങ്ങൾ പോകുമ്പോൾ ഭിത്തി തള്ളിപോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇതിലെ എൻജിനിറയിങ്ങ് പിഴവും നിർമ്മാണത്തിലെ അപാകതയും പരിഹരിക്കണമെന്ന് ബിജെപി മുരിയാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് തിരക്കിട്ട് ടാറ് ചെയ്യുവാനുള്ള അശാസ്ത്രീയ നിർമ്മാണമാണ്

‘ഒന്നാംതരം നാലാം ക്ലാസ് പദ്ധതി’ എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി. സ്കൂളിൽ

എടക്കുളം : ഓരോ സ്കൂളിലെ അക്കാദമിക മികവ് ലക്ഷ്യമാക്കി ഒരു ക്ലാസ്സ്‌ മുറി സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞതോടൊപ്പം കൈകോർത്ത് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന "ഒന്നാന്തരം നാലാം ക്ലാസ്" പദ്ധതി എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി. സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എസ് രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്  വത്സല ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി ലെനിൻ പദ്ധതി വിശദീകരണം നടത്തി. സ്കൂൾ

വനിത സ്വയം തൊഴിൽ പരിശീലനവും തൊഴിൽ സംരംഭകത്വ സെമിനാറും നടത്തി

ഇരിങ്ങാലക്കുട : സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനം നൽകി തൊഴിൽ സംരംഭകരാക്കുക എന്ന ഉദ്ദേശത്തോടെ ഖാദി ഗ്രാമാദ്യോഗ വിദ്യാലയം- ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം, തൃശ്ശൂർ റീജിയണൽ കാർഷിക കാർഷികേതര വികസന സഹകരണ സംഘത്തിന്‍റെ കീഴിലുള്ള കുടുംബശ്രീ -വനിത സ്വയം സ്വാശ്രയ സംഘത്തിന്‍റെ തൊഴിൽ സംരംഭകത്വ സംരംഭമായ ഷീ സ്മാർട്ട് ഗ്രൂപ്പും സംയുക്തമായി വനിതകൾക്കായി സ്വയംതൊഴിൽ പരിശീലനവും തൊഴിൽ സംരംഭകത്വ സെമിനാറും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എസ്.എസ് ഹാളിൽ

Top