ഗതാഗത നിയമലംഘനം : കോമ്പൗണ്ടിംഗ് നിരക്ക് ഗണ്യമായി കുറച്ചു

കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമലംഘനങ്ങൾക്ക് നിലവിലെ കോമ്പൗണ്ടിംഗ് നിരക്ക് ഗണ്യമായി കുറയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അപകടകരമായ ഡ്രൈവിംഗിന് (മൊബൈൽ ഫോൺ ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1000 രൂപ, കൂടിയത് 5000 രൂപ എന്നത് പൊതുവായി 2000 രൂപയായി നിശ്ചയിച്ചു. ഈ കുറ്റം ആവർത്തിച്ചാൽ 10000 രൂപ എന്നത് 5000 രൂപയായി പുതുക്കി. സീറ്റ് ബൈൽറ്റില്ലാതെ വാഹനം ഓടിച്ചാൽ 1000 രൂപ എന്നത് 500 രൂപയായും ഹെൽമറ്റില്ലാതെ വാഹനം

തുടർച്ചയായി 52 -ാം തവണയും ഉപജില്ല നീന്തൽ മേളയിൽ അവിട്ടത്തൂർ എൽ.ബി.എസ്.എം. എച്ച്.എസ്.എസ്സിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

അവിട്ടത്തൂർ : 52-ാം ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല നീന്തൽ മേളയിൽ 285 പോയിന്‍റ്  നേടി അവിട്ടത്തൂർ എൽ ബി എസ് എം ഹയർസെക്കൻഡറി സ്കൂൾ തുടർച്ചയായി 52-ാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 134 പോയിന്റോടെ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ എച്ച് എസ് എസ്സും, 133 പോയിന്റോടെ എടതിരിഞ്ഞി എച്ച് ഡി പി എസ് എച്ച് എസ് എസ്സും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ അവിട്ടത്തൂർ എൽ

മറാത്തി ചിത്രം ‘ഫാന്‍ട്രി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നാഗരാജ് മഞ്ജുളക്ക് നേടിക്കൊടുത്ത മറാത്തി ചിത്രമായ 'ഫാന്‍ട്രി ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബര്‍ 25 വെള്ളിയാഴ്ച വൈകീട്ട് 6.30ന്‌ ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന മിശ്രജാതി പ്രണയ കഥയാണ് 104 മിനിറ്റുള്ള ചിത്രം പറയുന്നത്. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മുബൈ അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ ഗ്രാന്റ് ജൂറി

ഇരിങ്ങാലക്കുട പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് പുതിയ സാരഥികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്‍റെ പ്രസിഡണ്ടായി കെ സി ജോസ് കൊറിയൻ, വൈസ് പ്രസിഡണ്ടായി ജോസ് മാമ്പിള്ളി, ഖജാൻജിയായി ആനി ജോണിയെയും തിരഞ്ഞെടുത്തു. ഡയറക്ടർമാരായി കെ വേണു മാസ്റ്റർ, എ എൽ വിൻസന്റ്, കെഎം അബ്ദുൽ റഫീഖ്, എം എ വേലായുധൻ, എം ടി വർഗീസ്, വിൽസൺ ടി ജെ, ജോസ് ഇ ഡി, തങ്കമ്മ പാപ്പച്ചൻ, പത്മജ രാജേന്ദ്രൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് നടന്ന സ്വീകരണ

തെരുവ് വിളക്കുകൾ കത്തുന്നില്ല, മെഴുകുതിരി കത്തിച്ച് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം

വെള്ളാങ്ങല്ലുർ : കഴിഞ്ഞ ആറ് മാസമായി തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടിയെടുക്കാത്ത വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പ്രതിപക്ഷ കോൺഗ്രസ് മെമ്പർമാർ പഞ്ചായത്തു കമ്മിറ്റിയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് കെ.എച്ച്. അബ്ദുൾ നാസർ, നസീമ നാസർ, ഷംസു വെളുത്തേരി, മണി മോഹൻദാസ്, കദീജ അലവി, സുലേഖ അബ്ദുള്ളക്കുട്ടി, ആമിനാബി എന്നിവരാണ് പ്രതിഷേധിച്ചത്.

നവരസ സാധന ശില്‍പ്പശാല പഠിതാക്കൾ നടനകൈരളിയുടെ അരങ്ങില്‍ അഭിനയപ്രകടനങ്ങള്‍ 26ന് അവതരിപ്പിക്കുന്നു

ഇരിങ്ങാലക്കുട : നടന കൈരളിയില്‍ വേണുജി മുഖ്യ  ആചാര്യനായി സംഘടിപ്പിക്കുന്ന  ഇരുപത്തിയേഴാമത് നവരസ സാധന ശില്‍പ്പശാല പുരോഗമിക്കുന്നു. ഒക്ടോബര്‍ 26 ന് വൈകുന്നേരം 4 മണിക്ക് പഠിതാക്കളായ വിഖ്യാത നര്‍ത്തകരായ സൂരജ് സുബ്രഹ്മണ്യം (മലേഷ്യ), പ്രതിഭ രാമസ്വാമി, മഞ്ജുള സുബ്രഹ്മണ്യ, മേഘന റാവു, അമീന ഷാനവാസ്, ലക്ഷ്മി മേനോന്‍ തുടങ്ങി പതിനാറ് നര്‍ത്തകാരുടെ അഭിനയപ്രകടനങ്ങള്‍ നടനകൈരളിയുടെ അരങ്ങില്‍ അവതരിപ്പിക്കും. വിശ്വ ചിത്രകാരന്‍ ലിയോണാര്‍ഡോ ഡാ വിഞ്ചിയുടെ അഞ്ഞൂറാമത് ചരമവാര്‍ഷിക സ്മരണാഞ്ജലിയായിട്ടാണ്

തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം – സ്റ്റേജ് ഇതര മത്സരങ്ങളോടെ ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ സ്റ്റേജ് ഇതര മത്സരങ്ങളോടെ 86 സി.ബി.എസ്‌.ഇ വിദ്യാലയങ്ങളിൽ നിന്ന് 7000 ത്തില്‍ പരം പ്രതിഭകൾ മാറ്റുരക്കുന്ന തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം ബുധനാഴ്ച രാവിലെ ആരംഭിച്ചു. ആദ്യ ദിവസം നാല് കാറ്റഗറികളിലായി 14 സ്റ്റേജ് ഇതര ഇനങ്ങളില്‍ 2600 പേർ പങ്കെടുക്കുന്നുണ്ട്. 26-ാം തിയതി വരെ നടക്കുന്ന തൃശ്ശൂര്‍ സഹോദയ കോംപ്ലക്സിനെറയും, മാനേജ്മെന്‍റ് അസോസിയേഷനെറയും സംയുക്താഭിമുഖ്യത്തിലുള്ള കലോത്സവത്തിൽ നാല് കാറ്റഗറികളിലായി 154

Top