പാലിയേറ്റീവ് കെയറിന് ധനസഹായം നല്‍കി കരൂപ്പടന്ന സ്കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മ

കരൂപ്പടന്ന : കരൂപ്പടന്ന ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 2001 എസ്.എസ്.എല്‍.സി.10 ഇ ഡിവിഷനില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ വെള്ളാങ്ങല്ലൂര്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ലിങ്ക് സെന്ററിന് ധനസഹായം നല്‍കി സ്കൂളിൽ ഒത്തു ചേർന്നു. ഹരിത പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടുള്ള സംഗമത്തില്‍ ക്ലാസ് അധ്യാപിക റജീന, ഹെഡ്മിസ്ട്രസ് എം. ജയലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് പി.എ. നസീര്‍ എന്നിവര്‍ സംസാരിച്ചു. ആല്‍ഫ പാലിയേറ്റീവ് വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്റര്‍ പ്രതിനിധികളായ കുഞ്ഞുമോന്‍ പുളിക്കല്‍, ഷഫീര്‍

ശ്രീ കൂടൽമാണിക്യം ക്ഷേത്രം തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ നവംബർ 3, 4, 5 തീയതികളിൽ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തണ്ടിവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള കലവറ നിറക്കൽ ചടങ്ങ് നവംബർ 1 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. തണ്ടികവരവ് 3-ാം തിയതി ഞായറാഴ്ച നടക്കും. ഉച്ചക്ക് 12 മണിക്ക് ചാലക്കുടി പോട്ട പ്രവൃത്തി കച്ചേരിയിൽനിന്നും നിന്നും പുറപ്പെട്ട് വൈകീട്ട് 5 മണിയോടെ ഠാണാവില്‍ എത്തിച്ചേരും. അവിടെ നിന്നും വാദ്യമേളങ്ങളോടെ പുറപ്പെട്ട് പള്ളിവേട്ട ആൽത്തറയിൽ എത്തിചേർന്ന് 6 മണിക്ക് ശേഷം ക്ഷേത്രത്തിലേക്കു പുറപ്പെടുമെന്ന് അഡ്മിനിസ്ട്രേറ്റർ

വനിത സ്വയം തൊഴിൽ പരിശീലനവും തൊഴിൽ സംരംഭകത്വ സെമിനാറും ഇരിങ്ങാലക്കുടയിൽ 24ന്

ഇരിങ്ങാലക്കുട : ഖാദി ഗ്രാമാദ്യോഗ വിദ്യാലയം- ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം, തൃശ്ശൂർ റീജിയണൽ കാർഷിക കാർഷികേതര വികസന സഹകരണ സംഘത്തിന്‍റെ കീഴിലുള്ള കുടുംബശ്രീ -വനിത സ്വയം സ്വാശ്രയ സംഘത്തിന്‍റെ തൊഴിൽ സംരംഭകത്വ സംരംഭമായ ഷീ സ്മാർട്ട് ഗ്രൂപ്പും സംയുക്തമായി വനിതകൾക്കായി സ്വയംതൊഴിൽ പരിശീലനവും തൊഴിൽ സംരംഭകത്വ സെമിനാറും 24 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഒരുമണി വരെ ഇരിങ്ങാലക്കുട എസ്.എസ് ഹാളിൽ സംഘടിപ്പിക്കുന്നു. സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ളവർക്ക്

കൃഷി ഭവനിൽ കുരുമുളക് തൈകൾ വിതരണം ചെയ്യുന്നു

ഇരിങ്ങാലക്കുട : സുഗന്ധവിള വ്യാപന പദ്ധതി പ്രകാരം കുരുമുളക് തൈകൾ വിതരണത്തിനായി ഇരിങ്ങാലക്കുട കൃഷി ഭവനിൽ എത്തിയിടുണ്ട്. ആവശ്യമുള്ള കർഷകർ അപ്പെന്ടിസ് അപേക്ഷ ഫോം, നികുതി രസീത് പകർപ്പ്, ബാങ്ക് പാസ്സ് ബുക്ക്‌ പകർപ്പ് എന്നിവ സഹിതം എത്തിച്ചേരുക. കൂടാതെ പപ്പായ, മുരിങ്ങ, കറിവേപ്പ്, അഗസ്തി ചീര, കോവൽ തൈകൾ എന്നിവ അടങ്ങിയ കിറ്റ് (വില 50 രൂപ) കൃഷി ഭവനിൽ എത്തിയിട്ടുണ്ട് .

ഇന്ന് ബാങ്ക് പണിമുടക്ക്

അറിയിപ്പ് : പൊതുമേഖല ബാങ്കുകൾ ലയിപ്പിക്കുനതിനെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ചൊവ്വാഴ്ച ആഹ്വാനംചെയ്ത പണിമുടക്ക് ബാങ്കിംഗ് മേഖലയെ ബാധിച്ചേക്കും.

Top