തൃശ്ശൂർ ജില്ലയിലെ അങ്കനവാടികൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ (സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ) എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവാഴ്ച അവധി

തൃശ്ശൂർ ജില്ലയിലെ അങ്കനവാടികൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ (സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ) എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. റെഡ് അലർട്ടിൽ അതിതീവമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് അവധി പ്രഖ്യാപിക്കുന്നത്

തൃശ്ശൂർ ജില്ല സി.ബി.എസ്‌. ഇ കലോത്സവം ഒക്ടോബർ 22ന് നടത്താനിരുന്ന മത്സരങ്ങൾ 23ലേക്ക് മാറ്റിവെച്ചു

ഇരിങ്ങാലക്കുട : പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഒക്ടോബർ 22 ചൊവ്വാഴ്ച നടത്താനിരുന്ന തൃശ്ശൂർ ജില്ല സി.ബി.എസ്‌. ഇ കലോത്സവത്തിന്‍റെ സ്റ്റേജിതര മത്സരങ്ങൾ 23 ലേക്ക് മാറ്റിവെച്ചു. സഹോദയ കോംപ്ലക്സിനെറയും, മാനേജ്മെന്‍റ് അസോസിയേഷനെറയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിൽ 24. 25, 26 തിയ്യതികളില്‍ സ്റ്റേജ് ഇന മത്സരങ്ങളും ഉണ്ടായിരിക്കും

അതീവ ഗൗരവമുള്ള റെഡ് അലേർട്ട് തൃശൂർ ജില്ലയിൽ 21, 22 തീയതികളിൽ, അതിതീവ്ര മഴക്കുള്ള സാധ്യത

ഇരിങ്ങാലക്കുട : അതീവ ഗൗരവമുള്ള റെഡ് അലേർട്ട് തൃശൂർ ജില്ലയിൽ ഒക്ടോബർ 21, 22 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 205 mm ൽ കൂടുതൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കുവാനും അപകട മേഖലയിലുള്ളവരെ (2018, 2019 പ്രളയത്തിൽ വെള്ളം കയറിയതും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായതുമായ സ്ഥലങ്ങളിലെയും ഏജൻസികൾ അപകടകരമെന്ന് വിലയിരുത്തിയ സ്ഥലങ്ങളിൽ വസിക്കുന്നവരും, സുരക്ഷിതമായ ക്യാമ്പുകൾ

ബൈപ്പാസിൽ നാടകിയ രംഗങ്ങൾ, സ്ഥല ഉടമയോടും കൗൺസിലറോടും ഇട്ട മണ്ണ് എടുത്തുകൊണ്ടുപോകാന്നുള്ള പ്രതിഷേധക്കാരുടെ ആവശ്യം ഫലം കണ്ടു

ഇരിങ്ങാലക്കുട : കല്ലേരിത്തോട്ടിലേക്ക് ബൈപ്പാസ് റോഡിൽ നിന്നുമുള്ള വെള്ളം ഒഴുകിപോയിരുന്ന പൊതുതോട് അനധികൃതമായി മണ്ണിട്ട് നികത്തിയത് ജെ.സി.ബിയുമായി തുറക്കാനെത്തിയ സ്ഥല ഉടമയോടും കൗൺസിലറോടും ഇട്ട മണ്ണ് എടുത്തുകൊണ്ടുപോകാൻ പ്രതിഷേധക്കാരുടെ ആവശ്യം. ഇതേതുടർന്ന് ടിപ്പർ ലോറിയിൽ സ്ഥല ഉടമ അവിടെ നിക്ഷേപിച്ചിരുന്ന മണ്ണ് എടുത്തു മാറ്റി. തുലാവർഷം ശക്തിപ്രാപിച്ചതോടെ തോട് അടഞ്ഞതുമൂലം പാടത്തും കാനയിലും വെള്ളം നിറഞ്ഞ് ബൈപ്പാസ് റോഡിലേയ്ക്ക് വെള്ളം കയറിത്തുടങ്ങി. ഇത് വർത്തയാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം സി

Top