അതിശക്തമായ മഴ തുടരാൻ സാധ്യത; തൃശൂർ ജില്ലയിൽ തിങ്കളും, ചൊവ്വാഴ്ചയും ഓറഞ്ച് അലർട്ട്

ഇരിങ്ങാലക്കുട : തുലാവർഷത്തോടനുബന്ധിച്ചുള്ള ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ചു ദിവസവും തുടരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച തൃശൂർ, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഒക്ടോബർ 22 ന് തൃശൂർ, എറണാകുളം, ഇടുക്കി, , പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയിൽ ഞായറാഴ്ച വരെ 53.5

എല്ലാ വിഭാഗം സ്കൂളുകൾക്കും ശക്തമായ മഴ പ്രവചിക്കപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചക്ക് ശേഷം അവധി

ഇരിങ്ങാലക്കുട : തുലാവർഷത്തോടനുബന്ധിച്ച് ശക്തമായ മഴ പ്രവചിക്കപ്പെടുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, അംഗനവാടികൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗം സ്കൂളുകൾക്കും ഒക്ടോബർ 21 തിങ്കളാഴ്ച ഉച്ചക്ക് ശേഷം അവധിയായിരിക്കും എന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകൾ തുടർന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്.  ഇരിങ്ങാലക്കുടയിൽ ഞായറാഴ്ച വരെ 53.5 മില്ലിമീറ്റർ മഴയും, ശനിയാഴ്ച 46.2 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.

ബൈ പാസ്സ് റോഡിലെ തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയതിനെതിരെ സി പി ഐ (എം) കൊടികുത്തി പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : നഗരസഭയിലെ ബൈ പാസ്സ് റോഡിലെ തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയതിനെതിരെ സി പി ഐ (എം ) ഇരിങ്ങാലക്കുട വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഭവ സ്ഥലത്ത് കൊടികുത്തി പ്രതിക്ഷേധിച്ചു. വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി എസ് സജീവൻ, നഗരസഭ കൗൺസിലർ കെ കെ ശ്രീജിത്ത്‌, കൂത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഇ മുകേഷ്, പാർട്ടി മെമ്പർമാർ എന്നിവർ ബൈ പാസ്സ് റോഡിൽ ചേർന്ന പ്രതിഷേധത്തിൽ പങ്കെടുത്തു

മുടിച്ചിറയുടെ സംരക്ഷണം ആവശ്യപെട്ട് പ്രതിഷേധ സൂചകമായി മനുഷ്യ തടയണ നിർമ്മിച്ചു

പുല്ലൂർ : മുരിയാട് ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മുടിച്ചിറയിൽ സുരക്ഷ ഭിത്തി നിർമ്മിക്കണം എന്ന് ആവശ്യപെട്ട് കൊണ്ട് ബിജെപി പുല്ലൂർ ശക്തികേന്ദ്രയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ കണ്ണുതുറപ്പിക്കാൾ താൽക്കാലിക പ്രതിഷേധ മനുഷ്യ തടയണ കെട്ടി. കാലകാലങ്ങളായി ഭരിക്കുന്ന ഇടത് വലത് ഭരണമുന്നണികളുടെ പിടുപ്പ് കേടുകൊണ്ടും കെടുകാര്യസ്ഥിതി കൊണ്ടും ഇന്നും മുടിച്ചിറ ശോചനീയ അവസ്ഥയിൽ തുടരുന്നു എന്ന് ബിജെപി ആക്ഷേപിച്ചു. എൽ.പി സ്കൂളിലെ കുട്ടികളും

സൗജന്യ നേത്ര തിമിര നിര്‍ണ്ണയ ക്യാമ്പ് നടത്തി

കരൂപ്പടന്ന : എം.ഇ.എസ് മുകുന്ദപുരം താലൂക്ക് കമ്മറ്റികളുടേയും ഇരിങ്ങാലക്കുട ഐ കെയര്‍ ഹോസ്പിറ്റലിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കരൂപ്പടന്ന മുസാഫിരിക്കുന്നില്‍ സൗജന്യ നേത്ര ചികിത്സാ തിമിര നിര്‍ണ്ണയ ക്യാമ്പ് നടത്തി. സൗജന്യ മരുന്ന് വിതരണവും സൗജന്യ ഓപ്പറേഷനും ക്യാമ്പിന്‍റെ  ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീന്‍ ഉല്‍ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് വി.എം. ഷെെന്‍, പി.എം. മുഹമ്മദ് ഷമീര്‍, സലീം അറക്കല്‍, ബഷീര്‍ തോപ്പില്‍, സുലേഖ

കാനകൾ അനധികൃതമായി മൂടുന്നത് തുടരുന്നു – ബൈപാസ് റോഡിനിരുവശവും രൂക്ഷമായ വെള്ളക്കെട്ട്

ഇരിങ്ങാലക്കുട : വെള്ളം ഒഴുകിപോയികൊണ്ടിരുന്ന ചാലുകളും റോഡരികിലെ കാനകളും കൈയേറ്റക്കാർ അനധികൃതമായി മണ്ണിട്ട് മൂടിയത് കാരണം ബൈപാസ് റോഡിനിരുവശവും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു, സമീപവാസികളുടെ മതിലുകളും വീടുകളും വെള്ളക്കെട്ടിൽ കുതിർന്ന് അപകടാവസ്ഥയിലാണ്. അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടികൾ എടുകുന്നില്ലെന്നും സമീപവാസികൾ പറയുന്നു. പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റോഡുകളുടെ കാനകൾ മണ്ണടിഞ്ഞുമൂടിയത് അടിയന്തിരമായി വൃത്തിയാക്കാൻ തുലാവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ചേർന്ന അടിയന്തിര യോഗത്തിൽ കളക്ടറുടെ നിർദേശം ഉണ്ടായിട്ടും

ജെ.സി.ഐ. സോൺ 20 ലെ മികച്ച ചാപ്റ്ററിനുള്ള അവാർഡ് ജെ.സി.ഐ ഇരിങ്ങാലക്കുടയ്ക്ക്

ഇരിങ്ങാലക്കുട : ജൂനിയർ ചേമ്പർ ഇൻറർനാഷണൽ ത്രിശൂർ, എറണാകുളം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന 85 ൽ പരം ചാപ്റ്ററുകളിൽ നിന്നും ഏറ്റവും മികച്ച ചാപ്‌റ്ററിനുള്ള അവാർഡ് ജെ.സി.ഐ ഇരിങ്ങാലക്കുട കരസ്ഥമാക്കി. രണ്ട് സ്നേഹഭവനങ്ങൾ പാവപ്പെട്ടവർക്ക് നിർമ്മിച്ചു നൽകുകയും, സൗജന്യമായി 500 പേർക്ക് അരി വിതരണവും, വിവിധ ചികിത്സാ സഹായ വിതരണവും, വിദ്യാഭ്യാസ രംഗത്ത് സ്ക്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ ബെറ്റർ വേൾഡ് പദ്ധതിയും, പ്രതിഭാ പുരസ്ക്കാരവും, വിവിധങ്ങളായ പരിശീലന പരിപാടികളും, തുടങ്ങി

Top