ശക്തമായ മഴയ്ക്ക് സാധ്യത

ഇരിങ്ങാലക്കുട : ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു. ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ

തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം 22, 24, 25, 26 തിയ്യതികളില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ 85 സി. ബി. എസ്‌. ഇ വിദ്യാലയങ്ങളിൽ നിന്ന് 7000 ത്തില്‍ പരം പ്രതിഭകൾ നാല് കാറ്റഗറികളിലായി 154 ഇനങ്ങളില്‍ 31 സ്റ്റേജുകളില്‍ മാറ്റുരക്കുന്ന തൃശ്ശൂര്‍ സഹോദയ കോംപ്ലക്സിനെറയും, മാനേജ്മെന്‍റ് അസോസിയേഷനെറയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം ഒക്ടോബര്‍ 22, 24, 25, 26 തിയ്യതികളില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ നടക്കും. ഒക്ടോബര്‍ 22 ചൊവ്വാഴ്ച സ്റ്റേജ് ഇതര ഇനങ്ങളും

കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ കേന്ദ്രികരിച്ചു നിരോധിത പുകയില ഉല്പന്നങ്ങൾ കടത്തുന്ന സംഘത്തിലെ യുവാവിനെ പിടികൂടി

കല്ലേറ്റുംകര : അന്യസംസ്ഥാന തൊഴിലാളികൾക്കായി പെരുമ്പാവൂർ കേന്ദ്രികരിച്ച്‌ വിതരണത്തിനായി ട്രെയിനിൽ ബാംഗ്ളൂരിൽ നിന്നും കൊണ്ടുവന്ന രണ്ടായിരത്തിലധികം നിരോധിത പുകയില ഉല്പന്നമായ ഹാൻസ് കല്ലേറ്റുംകരയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നും ആളൂർ പോലീസ് സബ് ഇൻസ്‌പെക്ടർ കെ എസ് സുശാന്തിന്‍റെ നേതൃത്വത്തില്‍ പിടികൂടി . അസം നാഗോൻ ജില്ലയിലെ സിങ്ങിമരി സ്വദേശിയായ ജൈനൽ ആബിദിൻ (30) നെയാണ് വെള്ളിയാഴ്ച രാവിലെ ട്രെയിനിൽ നിന്നും ഹാൻസ് പാക്കറ്റുകളുമായി ഇറങ്ങവേ പിടികൂടിയത്. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ

കോന്തിപുലം മേഖലയിൽ തെരുവുനായ ശല്യം വർധിക്കുന്നു

മാപ്രാണം : മാലിന്യ നിക്ഷേപം വർധിച്ചതോടെ കോന്തിപുലം മേഖലയിൽ തെരുവുനായ ശല്യം കൂടുന്നതായി പരാതി. റോഡിനു കുറുകെ ചാടുന്ന നായ്ക്കൾ ഇരുചക്ര യാത്രികർക്ക് ഭീക്ഷിണിയാകുകയാണ്. നിരവധി പേർക്ക് ഇവിടെ അപകടം സംഭവിച്ചിട്ടുണ്ട്. പോലീസ് പെട്രോളിങ്ങിന്‍റെ പോരായ്‌മയാണ് മാലിന്യ നിക്ഷേപം വർധിക്കുന്നതിന് പ്രധാന കാരണം. വളർത്തു മൃഗങ്ങളെയും തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുന്ന പ്രവണത ഇപ്പോൾ സംജാതമായിട്ടുണ്ട്. നഗരസഭാ അധികൃതരോട് നേരിട്ടും രേഖാമൂലവും അറിയിച്ചിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്ന് മാടായിക്കോണം ഗ്രാമ

Top