പ്രളയം : സർട്ടിഫിക്കറ്റ് അദാലത്ത് 19 ന്

ഇരിങ്ങാലക്കുട : ഈ വർഷത്തെ പ്രളയത്തിൽ രേഖകൾ/ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള സർട്ടിഫിക്കറ്റ് അദാലത്ത് ഒക്‌ടോബർ 19 രാവിലെ പത്തിന് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ജില്ലാ ഭരണകൂടം സംസ്ഥാന ഐ.ടി. മിഷന്റെ സഹകരണത്തോടെ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തും. നഷ്ടപ്പെട്ട ആധാർ, എസ്.എസ്.എൽ.സി. ബുക്ക്, ഹയർ സെക്കന്ററി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, ജാതി, സമുദായ സർട്ടിഫിക്കറ്റ്,

സബ്‌സിഡിയോടെ കാർഷിക യന്ത്രങ്ങൾ

ഇരിങ്ങാലക്കുട : കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതിയിലൂടെ കാടുവെട്ടു യന്ത്രം മുതൽ കൊയ്ത്തു മെതിയന്ത്രം വരെയുളള കാർഷികയന്ത്രങ്ങളും ഉപകരണങ്ങളും 40 മുതൽ 80 ശതമാനം വരെ സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് കർഷകർക്കും, കർഷകത്തൊഴിലാളികൾക്കും കർഷക ഗ്രൂപ്പുകൾക്കും അവസരം. രജിസ്‌ട്രേഷൻ, യന്ത്രങ്ങൾക്കുവേണ്ടി അപേക്ഷിക്കൽ, ഡീലർമാരെ തെരഞ്ഞെടുക്കൽ, അപേക്ഷയുടെ തൽസ്ഥിതി അറിയൽ, സബ്‌സിഡി ലഭിക്കൽ എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓൺലൈനാണ്. ഗുണഭോക്താക്കൾ ഇക്കാര്യങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യമേയില്ല.

‘കാൻസർ എങ്ങിനെ തടയാം’ ബോധവത്കരണ സെമിനാർ നടത്തി

വെള്ളാങ്ങല്ലൂര്‍ : വള്ളിവട്ടം ചെറുകിട ഭൂവുടമ സംഘവും വെള്ളാങ്ങല്ലൂർ പീപ്പിൾസ് വെൽഫെയർ സഹകരണ സംഘവും സംയുക്തമായി വള്ളിവട്ടം ബ്രാലം എ.കെ.വി. ഗ്രീൻ ഗാർഡനിൽ കാൻസർ എങ്ങിനെ തടയാം എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ നടത്തി. സംസ്ഥാന കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മീന കോശി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞ ഡോ. റൂബി ജോൺ ആന്റോ മുഖ്യ പ്രഭാഷണം നടത്തി. വെള്ളാങ്ങല്ലൂർ പീപ്പിൾസ് വെൽഫെയർ

സഹൃദയയിലെ 200 വിദ്യാർത്ഥികൾ രക്തദാനം നടത്തി

കല്ലേറ്റുംകര : സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ 200 വിദ്യാർത്ഥികൾ എന്‍.എസ്.എസ് യൂണിറ്റിന്‍റെ  നേതൃത്വത്തില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ്, പോലീസ് അസ്സോസിയേഷന്‍, എച്ച്.ഡി.എഫ്.സി. ബാങ്ക്, എന്നിവയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ രക്തം ദാനം നടത്തി. സഹൃദയയിലെ.സഹൃദയ എക്സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഡോ. എലിസബത്ത് ഏലിയാസ് അധ്യക്ഷയായി. കൊടകര സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷിബു, മെഡിക്കല്‍ കോളേജിലെ ഡോ. സജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ അജിത്ത് ചെറിയാന്‍, പ്രോഗ്രാം ഓഫീസര്‍

ഗുരുവായൂരപ്പന്‍ ഗാനാജ്ഞലി പുരസ്ക്കാരത്തിനുവേണ്ടിയുള്ള അഖിലേന്ത്യാടിസ്ഥാനത്തിലുള്ള സംഗീത മത്സരം ഡിസംബര്‍ 21ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഗുരുവായൂരപ്പന്‍ ഗാനാജ്ഞലി പുരസ്ക്കാരത്തിനുവേണ്ടി ഇരിങ്ങാലക്കുട നാദോപാസന സംഗീതസഭയും, ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുന്ദരനാരായണ ചാരിറ്റബിള്‍ ട്രസ്റ്റും, സംയുക്തമായി ഡിസംബര്‍ 21 ശനിയാഴ്ച അഖിലേന്ത്യാടിസ്ഥാനത്തില്‍ 16 വയസ്സിന് താഴെ ജൂനിയര്‍ വിഭാഗത്തിനും 16 മുതല്‍ 25 വയസ്സുവരെ സീനിയര്‍ വിഭാഗത്തിനും ഇരിങ്ങാലക്കുടയില്‍ വെച്ച് കര്‍ണ്ണാടക സംഗീത മത്സരം സംഘടിപ്പിക്കുന്നു. 'സുന്ദരനാരായണ' എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന യശഃശരീരനായ ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി വടക്കെ പാലാഴി നാരായണന്‍കുട്ടി മേനോന്‍ രചിച്ച ഗുരുവായൂരപ്പനെ

ആനന്ദപുരം പി.എച്ച്.സി യിൽ ലാബ് പ്രവർത്തനം നിലച്ചിട്ട് നാല് മാസം

ആനന്ദപുരം : ലാബ് ടെക്നിഷ്യൻ ഉദ്യോഗകയറ്റം ലഭിച്ചു പോയ ഒഴിവിലേക്ക് പകരം നിയമനം നടക്കാത്തതിനാൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍ കീഴിലുള്ള ആനന്ദപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ലാബ് പ്രവർത്തനം നിലച്ചിട്ട് 4 മാസങ്ങളോളമായെന്ന് പരാതി. തസ്തികയിലേക്ക് പുതിയ നിയമനം നടക്കാത്തതുമൂലം ലാബിലെ പല ഉപകരണങ്ങളും നശിച്ച് പോകുന്ന അവസ്ഥയാണ്. ഇവിടെ എത്തുന്നവർക്ക് കൃത്യമായി ചികിത്സ ലഭിക്കാനും സാഹചര്യമില്ലാത്ത അവസ്ഥ പലപ്പോഴും രോഗികൾക്ക് സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരുന്നു. ഡിഎംഒ ,ബ്ലോക്ക്

ഇറ്റാലിയൻ ചിത്രമായ ‘ഡോഗ് മാൻ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 18ന് സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 91-ാമത് അക്കാദമി അവാർഡിനുള്ള മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ നേടിയ ഇറ്റാലിയൻ ചിത്രമായ 'ഡോഗ് മാൻ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 18 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. മാർസലോ എന്ന ശ്വാന പരിശീലകന്‍റെയും മകളുടെയും കഥയാണ് ചിത്രം പറയുന്നത്. മയക്കുമരുന്ന് വ്യാപാരത്തിലേക്കും തുടർന്ന് ജയിലിലേക്കും എത്തിപ്പെടുന്ന മാർസലോ, സ്വന്തം നിരപരാധിത്വം മകൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ തെളിയിക്കാനുള്ള

നവരസ സാധന ശില്‍പ്പശാലയ്ക്ക് നടനകൈരളിയില്‍ തുടക്കമായി

ഇരിങ്ങാലക്കുട : നടന കൈരളിയില്‍ വേണുജി മുഖ്യ ആചാര്യനായി സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് നവരസ സാധന ശില്‍പ്പശാല പ്രശസ്ത ഭരതനാട്യം നര്‍ത്തകി മീര ഗോകുല്‍  ഉദ്ഘാടനം ചെയ്തു. വിശ്വ ചിത്രകാരന്‍ ലിയോണാര്‍ഡോ ഡാ വിഞ്ചിയുടെ അഞ്ഞൂറാമത് ചരമവാര്‍ഷിക സ്മരണാഞ്ജലിയായിട്ടാണ് ശില്‍പ്പശാല സമര്‍പ്പിച്ചിരിക്കുന്നത്. വിഖ്യാത നര്‍ത്തകരായ സൂരജ് സുബ്രഹ്മണ്യം (മലേഷ്യ), പ്രതിഭ രാമസ്വാമി, മഞ്ജുള സുബ്രഹ്മണ്യ, മേഘന റാവു, അമീന ഷാനവാസ്, ലക്ഷ്മി മേനോന്‍ തുടങ്ങി പതിനാറ് നര്‍ത്തകര്‍ ശില്‍പ്പശാലയില്‍ പഠിതാക്കളായി എത്തിക്കഴിഞ്ഞു. ഒക്ടോബര്‍ 26

Top