ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് പ്രവർത്തനം ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പൈലറ്റ് ആദം ഹാരിയെ അംഗമാക്കി തുടക്കം

ഇരിങ്ങാലക്കുട : 'ഇന്ത്യക്ക് കാവലാവുക ഡിവൈഎഫ്ഐ അംഗമാവുക' എന്ന മുദ്രാവാക്യം ഉയർത്തിയുള്ള മെമ്പർഷിപ്പ് പ്രവർത്തനം ഇരിങ്ങാലക്കുടയിൽ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പൈലറ്റ് ആദം ഹാരിക്ക് മെമ്പർഷിപ് നൽകി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ബി. ജയൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.യു.അരുണൻ എം.എൽ.എ ആദം ഹാരിക്ക് ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ. മനുമോഹൻ, വിഎം. കമറുദ്ദീൻ, ഐ.വി. സജിത്ത്, ടി.വി. വിജീഷ്, വി.എച്ച്. വിജീഷ്,

അന്നം തരുന്ന കര്‍ഷകരെ ദ്രോഹിക്കുന്നവർക്കെതിരെ നടപടിയെടുക്കണം – ഷൈജോ ഹസ്സന്‍

ഇരിങ്ങാലക്കുട : കണ്ണുകെട്ടിച്ചിറ- വഴിക്കിലിച്ചിറ പാടശേഖരത്തില്‍ കാര്‍ഷിക യന്ത്രങ്ങള്‍ ഇറക്കുന്നത് തടയുന്ന ഭൂമാഫിയയുടെ ദ്രോഹ നടപടിക്കെതിരെ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു. ലോക ഭഷ്യ ദിനത്തില്‍ യുവജനപക്ഷം സംഘടിപ്പിച്ച 'യുവ കര്‍ഷകര്‍ 2019' എന്ന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക വൃത്തികള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ സമയങ്ങളില്‍ കൃഷിയിറക്കുന്ന കര്‍ഷകരെ ദ്രോഹിക്കുന്ന തരത്തിലുള്ള ഭൂമാഫിയകളുടെ ഇത്തരം നടപടികള്‍ അപലപനീയമാണെന്നും

ഡി.ഐ.ജി.യുടെ വിശ്വാസം കാത്ത് അന്വേഷണ സംഘം – തൃശൂർ റൂറൽ പോലീസ് വീണ്ടും മികവ് തെളിയിച്ചു

ഇരിങ്ങാലക്കുട : തുടരെ തുടരെ കൊലയാളികളെ കൽത്തുറങ്കിലടച്ച് തൃശൂർ റൂറൽ പോലീസ്. എന്ത് വില കൊടുത്തും പ്രതികളെ പിടികൂടുക എന്ന മേലുദ്യോഗസ്ഥന്‍ നിർദ്ദേശം അതുപോലെ പ്രാവർത്തികമാക്കി പ്രത്യേക അന്വേഷണ സംഘം. ദിവസങ്ങൾക്കു മുൻപ് മതിലകം കട്ടം ബസാറിൽ യുവാനെ കുത്തിക്കൊന്ന് മുങ്ങിയ ഒന്നാം പ്രതിയെ ഒറീസയിൽ നിന്നും പിടികൂടിയ അതേ അന്വേഷണ സംഘം തന്നെയാണ് പെട്രോൾ പമ്പ് ഉടമയുടെ ഘാതകരെ സംഭവത്തിന്‍റെ രണ്ടാം നാൾ തന്നെ പിടികൂടിയത്. മധ്യമേഖല ഡി.ഐ.ജി.

പമ്പുടമ മനോഹരന്‍റെ കൊലപാതകം, പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : കയ്പമംഗലം വഴിയമ്പലത്തെ പെട്രോള്‍ പമ്പില്‍ നിന്ന് പാതിരാതി പുറപ്പെട്ട പമ്പുടമ മനോഹരന്‍ ഗുരുവായൂരില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ 3 പ്രതികളെ പോലീസ് പിടികൂടി. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഓഫീസിൽ ബുധനാഴ്ച 4 മണിയോടെ പ്രതികളെ എത്തിച്ചു.lചളിങ്ങാട് കള്ളിപ്പറമ്പിൽ അനസ് (20), കുറ്റിക്കാടൻ സ്റ്റിയോ (20),  കൈപ്പമംഗലം കുന്നത് അൻസാർ (21) എന്നിവരെയാണ് മധ്യമേഖല ഡി.ഐ.ജി.എസ് സുരേന്ദ്രന്റെ നിർദ്ദേശത്തിൽ തൃശൂർ റൂറൽ എസ്.പി.കെ.പി.വിജയകുമാരൻ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ” കൂടൊരുക്കാം കൂടെ” പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥിനികൾ അഭയ ഭവന്‍ സന്ദർശിച്ചു

പൊറിത്തിശ്ശേരി : ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെൻറ് ജോസഫ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റേയും നേതൃത്വത്തിൽ പൊറിത്തിശ്ശേരിയിലുള്ള അഭയ ഭവന്‍ സന്ദർശിക്കുകയും, അന്തേവാസികൾക്കായി അവശ്യ വസ്തുക്കളുടെ വിതരണം നടത്തുകയും ചെയ്തു. " കൂടൊരുക്കാം കൂടെ" പദ്ധതിയുടെ ഭാഗമായുള്ള ഈ സന്ദര്‍ശനത്തിനു കോളേജ് പ്രതിനിധിയും കെമിസ്ട്രി വിഭാഗം അസി. പ്രൊഫ. ഡോ. സി. ഹെല്‍ന, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ മിസ് ബീന സി എ, ഡോ.ബിനു ടി വി,

വിശുദ്ധ എവുപ്രാസ്യയുടെ 142-ാം ജന്മദിനാഘോഷം കാട്ടൂരില്‍ 17ന്

കാട്ടൂർ : വിശുദ്ധ എവുപ്രാസ്യയുടെ ജന്മഗൃഹം കുടികൊള്ളുന്ന കാട്ടൂരില്‍ 142-ാം ജന്മദിനാഘോഷം വ്യാഴാഴ്ച 17-ാം തിയതി നടക്കും. 1877 ഒക്ടോബര്‍ 17 ന് ജനിച്ച വിശുദ്ധയുടെ 142-ാം ജനന തിരുനാളാണിത് . വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ഫാ. ഡേവീസ് പുലിക്കോട്ടില്‍ (റെക്ടര്‍, എവുപ്രാസ്യ പില്‍ഗ്രിം സെന്‍റര്‍, ഒല്ലൂര്‍ ) തിരുനാള്‍ കുര്‍ബാനക്ക് കാര്‍മ്മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനക്ക് ശേഷം വിശുദ്ധയുടെ ജ്ഞാനസ്നാനം കൊണ്ട് അനുഗ്രഹീതമായ എടത്തിരുത്തി കര്‍മ്മലനാഥ ഫോറോന

സ്വർണാഭരണം കളഞ്ഞു കിട്ടി

കാട്ടുങ്ങച്ചിറ : കാട്ടുങ്ങച്ചിറയിലെ എസ്.എൻ. സ്കൂൾ കോംപൗണ്ടിൽ നിന്നും ഓഗസ്റ്റ് മാസത്തിൽ ഒരു സ്വർണാഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ തെളിവ് സഹിതം സ്കൂൾ ഓഫീസിലോ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലോ എത്തി ചേരണം.

ഇടിവെട്ടി മഴയ്ക്ക് സാധ്യത, തൃശൂർ ജില്ലയിൽ ബുധനാഴ്ച യെല്ലോ അലർട്ട്

വരുന്ന അഞ്ചു ദിവസം ഇടി വെട്ടി മഴ പെയ്യും എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ബുധനാഴ്ച തൃശ്ശൂർ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തുലാവർഷം മൂന്ന് ദിവസത്തിനകം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. തുടർച്ചയായ ദിവസങ്ങളിൽ വ്യാപകമായി മഴ പെയ്തേക്കും.

ഓൾ കേരള കരാട്ട ചാമ്പ്യൻഷിപ്പിൽ പർപ്പിൾ ബെൽറ്റ് വിഭാഗത്തിൽ 2-ാം സ്ഥാനം കരസ്ഥമാക്കിയ ജയന്തസേനയെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു

വേളൂക്കര : ഓൾ കേരള കരാട്ട ചാമ്പ്യൻഷിപ്പിൽ പർപ്പിൾ ബെൽറ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജയന്തസേനയെ ഡി.വൈ.എഫ്.ഐ വേളൂക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റും, വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗവും കൂടിയായ വി എച്ച് വിജീഷ്, മേഖല സെക്രട്ടറി കെ എസ് സുജിത്ത്, പ്രസിഡൻറ് അജീഷ് എം കെ, ട്രഷറർ കെ ബി വിജീഷ് , അക്ഷയ് കൊമ്പത്ത് , അക്ഷയ്

Top