പട്ടയം ഓഫീസ് പ്രവര്‍ത്തനമാരംഭിക്കണം – റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍

ഇരിങ്ങാലക്കുട : പട്ടയ വിതരണത്തിലെ കാലതാമസം ഇല്ലാതാക്കാനായി ഇരിങ്ങാലക്കുടയില്‍ സര്‍ക്കാര്‍ അനുവദിച്ച ലാൻഡ് ട്രിബ്യൂണല്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) മുകുന്ദപുരം താലൂക്ക് സമ്മേളനം ജില്ലാ ഭരണകൂടത്തോടാവശ്യപ്പെട്ടു. ഓഫീസും തസ്തികകളും കെട്ടിടവും അനുവദിച്ച് ഒരു വര്‍ഷത്തോളമായിട്ടും ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചില്ലെന്ന് സമ്മേളനം വിലയിരുത്തി. അതേസമയം, അനുവദിക്കപ്പെട്ട ലാൻഡ്ട്രി ബ്യൂണലിന്റെ പ്രവര്‍ത്തനപരിധിയില്‍ നിലവില്‍ നിശ്ചയിക്കപ്പെട്ട ചാലക്കുടി, കൊടുങ്ങല്ലൂര്‍ താലൂക്കുകള്‍ക്ക് പുറമേ

പെട്രോൾ പമ്പിലെ തർക്കത്തിനിടെ പെട്രോളൊഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 15 വർഷം തടവും പിഴയും

ഇരിങ്ങാലക്കുട : കോടാലി മൂന്നുമുറിയിലെ പെട്രോൾ പമ്പിൽ വാഹനം മാറ്റി കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പെട്രോളൊഴിച്ചു കത്തിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 15വർഷം കഠിനതടവും 50,000 രൂപ പിഴയും ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ ഷൈൻ ശിക്ഷ വിധിച്ചു. മറ്റത്തൂർ ഒൻപതുങ്കൽ വട്ടപ്പറമ്പൻ കരിമണി എന്ന ബിനീതിനെയാണ് (30) കോടതി ശിക്ഷിച്ചത്. 2018 മെയ് 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നു മുറിയിലെ

പല്ലാവൂര്‍ വാദ്യ ആസ്വാദക സമിതിയുടെ ഗുരുപൂജ പുരസ്‌കാരം പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : പല്ലാവൂര്‍ വാദ്യ ആസ്വാദക സമിതിയുടെ ഗുരുപൂജ പുരസ്‌കാരം പ്രഖ്യാപിച്ചു . ഒക്ടോബര്‍ 28 ന് വൈകീട്ട് ഇരിങ്ങാലക്കുടയിൽ നടക്കുന്ന പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന്‍റെ ഉദ്ഘാടന വേദിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ .കെ ബാലന്‍ പുരസ്‌കാരം വിതരണം ചെയ്യും. 5000 രൂപയും പൊന്നാടയുമാണ് പുരസ്‌കാരം. കലാനിലയം പരമേശ്വരന്‍ (കഥകളി ചുട്ടി) , അമ്മാത്ത് പത്മനാഭന്‍ നായര്‍ (കുറുങ്കുഴല്‍ ), ചിറ്റേഴത്ത് രാമന്‍നായര്‍ (ചെണ്ട ), കുഴൂര്‍ ഉണ്ണി

ന്യൂട്രിഷ്യസ് ഭക്ഷണ മേളയുമായി ഗവ: ഗേൾസ് ഹൈസ്ക്കൂൾ വിദ്യാർത്ഥിനികൾ

ഇരിങ്ങാലക്കൂട : ഇരിങ്ങാലക്കൂട ഗവ: ഗേൾസ് ഹൈസ്ക്കൂൾ വിദ്യാർത്ഥിനികൾ ന്യൂട്രിഷ്യസ് ഭക്ഷണ മേള സംഘടിപ്പിച്ചു. ഹൈസ്കൂൾ പ്രധാന അധ്യാപിക രമണി ടി.വി. ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ സി.എസ്. അബദുൾ ഹഖ്, മായ. ലേഖ, ലിനി ബിജു, സുധ, ഡാലി ഡേവിസ്, ബീൽക്കി എന്നിവർ നേതൃത്വം നൽകി.

വിദഗ്ദ്ധ- അവിദഗ്ദ്ധ തൊഴിലാളികളെ ഉൾപ്പെടുത്തി വിവിധ ഉദ്ദേശ വ്യവസായ സഹകരണ സംഘം- പ്രാഥമിക യോഗം ശനിയാഴ്ച വേളൂക്കരയിൽ

വേളൂക്കര : വിദഗ്ദ്ധ- അവിദഗ്ദ്ധ തൊഴിലാളികളെ ഉൾപ്പെടുത്തി ഒരു വിവിധ ഉദ്ദേശ വ്യവസായ സഹകരണ സംഘം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രദേശത്ത് രൂപീകരിക്കുന്നതിനും, പഞ്ചായത്ത് പ്രദേശത്തുള്ള ഏതുതരത്തിലുള്ള ജോലികളും ഈ സംഘം വഴി നിർവഹിച്ചു നൽകുന്നതിനും വ്യവസായവകുപ്പ് ഉദ്ദേശിക്കുന്നു. ഇതിന്‍റെ  ഭാഗമായി വിദഗ്ദ്ധ- അവിദഗ്ദ്ധ മേഖലയിലെ തൊഴിലാളികൾ ജോലി ചെയ്യാൻ താൽപര്യമുള്ളവരുടെ ഒരു പ്രാഥമിക യോഗം വ്യവസായവകുപ്പിന്‍റെ ആഭിമുഖ്യത്തിൽ 19 ശനിയാഴ്ച രാവിലെ 11 മണിക്ക് വേളൂക്കര ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ

Top