അകാലത്തിൽ വിട്ടുപിരിഞ്ഞ സഹപാഠിയുടെ ഓർമ്മക്ക് സ്കൂളിൽ വാട്ടർ പ്യൂരിഫൈയർ സ്ഥാപിച്ച് പൂർവ വിദ്യാർത്ഥികൾ

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി സ്കൂളിലെ 2011-13 പ്ലസ് ടു ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ, അകാലത്തിൽ വിട്ടുപിരിഞ്ഞ തങ്ങളുടെ സഹപാഠി രാഹുൽ ഉത്തമന്‍റെ ഓർമക്കായി സ്കൂളിലേക്ക് മുക്കാൽ ലക്ഷത്തോളം വിലവരുന്ന വാട്ടർ പ്യൂരിഫൈയർ സ്ഥാപിച്ചു നൽകി. കഴിഞ്ഞ ദിവസം സ്കൂളിൽ ഒത്തുകൂടിയ സഹപാഠികൾ ലളിതമായ ചടങ്ങിൽ അദ്ധ്യാപകരുടെ സാനിധ്യത്തിൽ രാഹുലിന്‍റെ പിതാവിനെകൊണ്ട് നാട മുറിച്ചു വാട്ടർ പ്യൂരിഫൈയർ സ്കൂളിന് കൈമാറി.

ഇരിങ്ങാലക്കുടയിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു

ഇരിങ്ങാലക്കുട : തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നഗരസഭാ വാർഡ് 23 ചാവറ നഗറിൽ അക്‌ബർ മൻസിലിൽ മുഹമ്മദ്‌ ഫാറൂഖിന്‍റെ വീടിനു മുകളിൽ സമീപവാസിയുടെ തെങ്ങ് മറിഞ്ഞു വീണു വീട് ഭാഗികമായി തകർന്നു. വീടിന്‍റെ മേൽക്കൂര പൂർണ്ണമായും തകർന്നിട്ടുണ്ട്. ഈ സമയം ഉറങ്ങി കിടക്കുകയായിരുന്ന ഫാറൂഖിന്നും മകനും ഓടിന്‍റെ കഷ്ണങ്ങൾ ദേഹത്ത്‌ വീണ് ചെറിയ പരിക്കേൽക്കുകയും ചെയ്തു. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ 2 ദിവസമായി നല്ല മഴ രേഖപെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച

ഉന്നത വിദ്യാഭ്യാസ മേഖലയിൽ അതിർവരമ്പുകളിൽ നിന്നും വിഷയങ്ങൾ പുറത്തുകടക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു- ഡോ. സലിൽ എസ്

ഇരിങ്ങാലക്കുട : ഓരോ ഡിപ്പാർട്ടുമെന്റുകളുടെയും വേലിക്കെട്ടുകളിൽ നിന്നും വിഷയങ്ങൾ പുറത്തുവരികയും പരസ്പരം ഇടപഴകുകയും ചെയ്‌താൽ മാത്രമേ ഗവേഷണം പൂർണ്ണമാകൂ എന്ന് യു.ജി.സി എഡ്യുക്കേഷൻ ഓഫീസർ ഡോ. സലിൽ എസ് അഭിപ്രായപ്പെട്ടു. പരസ്പരം ബന്ധപ്പെടുത്തിയ ഇടപെടലുകളിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കരിക്കുലം പരിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട സെന്‍റ്  ജോസഫ്‌സ് കോളേജിലെ ബിവോക് മലയാളത്തിനു കീഴിലുള്ള മാനുസ്ക്രിപ്റ്റ് റിസർച്ച് ആൻഡ് പ്രിസർവേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനുസ്ക്രിപ്റ്റ് പ്രിസർവ്വേഷൻ സെന്റർ താളിയോലയിൽ

നവീകരിച്ച കുടുംബക്ഷേമ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു

മാടായിക്കോണം : അറുപത് വർഷം മുമ്പ് പൗരപ്രമുഖനായിരുന്ന കൊടകര കൊച്ചു കൃഷ്ണമേനോൻ സൗജന്യമായി നൽകിയ 18 സെന്റ് സ്ഥലത്ത് അരനൂറ്റാണ്ട് മുമ്പ് നിർമ്മിച്ച മാടായിക്കോണം നടുവിലാലിന് സമീപമുള്ള കുടുംബക്ഷേമ ഉപകേന്ദ്രം കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ വെള്ളം കയറി നശിച്ചിരുന്നു. സംസ്ഥാന സർക്കാർ നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ അനുവദിച്ച് തശ്ശൂർ ജില്ലാ നിർമ്മിതി കേന്ദ്രം നവീകരണം പൂർത്തിയാക്കിയ ഉപകേന്ദ്രം പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ.

വ്യാജ ലൈസൻസ് : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പങ്ക് വെളിച്ചത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ബ്ലോക്ക് ഓഫീസ് മാർച്ച്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ബസ്സപകടത്തിനു കാരണക്കാരനായ വ്യാജ ലൈസൻസ് ഉപയോഗിച്ച് ജോലി നേടിയ നിഖിലിനെ അധികാര ദുർവിനിയോഗം നടത്തിയാണ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോളേജിൽ ശുപാർശ ചെയ്ത് നിയമിച്ചതെന്നും, ബ്ലോക്ക് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള ബിനാമി ഇടപ്പാടുകളും വ്യാജ ലൈസൻസ് നിർമ്മാണവും അന്വേഷണ വിധേയമാക്കുക എന്നാവശ്യപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് ഓഫീസ് മാർച്ച് നടത്തി. പ്രതി നിഖിലിനെ ഉടൻ അറസ്റ്റ് ചെയ്യാനും, പ്രതി

ചേലൂർ എസ്.എൻ.ഡി.പി ശാഖയുടെ 40 വർഷത്തെ ചരിത്രം പ്രതിപാദിക്കുന്ന സ്മരണിക പ്രകാശനം ചെയ്തു

ചേലൂർ : എസ്.എൻ.ഡി.പി ചേലൂർ (2352) ശാഖയുടെ 40 വർഷത്തെ പ്രവർത്തനങ്ങളെ പ്രതിപാദിച്ചു കൊണ്ടുള്ള 'ഗുരുപഥം' സ്മരണിക യോഗം കൗൺസിലർ പി കെ പ്രസന്നൻ പ്രകാശനം ചെയ്തു. ചേലൂർ താമരത്ത് അമ്പലം ശ്രീരാമക്ഷേത്ര സപ്താഹ മണ്ഡപത്തിൽ നടന്ന ചടങ്ങ് എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ ചന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങി. എസ്.എൻ.ഡി.പി ചേലൂർ ശാഖ പ്രസിഡന്റ് ജീവൻ

“നവരസ സാധന” ലിയോണാര്‍ഡോ ഡാ വിഞ്ചിയുടെ അഞ്ഞൂറാമത് ചരമവാര്‍ഷിക സ്മരണാഞ്ജലി

ഇരിങ്ങാലക്കുട : നടനകൈരളിയുടെ ഇരുപത്തിയേഴാമത് നവരസ സാധന ശില്‍പ്പശാല വിശ്വചിത്രകാരന്‍ ലിയോണാര്‍ഡോ ഡാ വിഞ്ചിയുടെ അഞ്ഞൂറാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സ്മരണാഞ്ജലിയായി സമര്‍പ്പിക്കുന്നു. ഒരു നാട്യാചാര്യനു തുല്യം തന്‍റെ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഭാവപൂര്‍ണ്ണത കൈവരുത്തുവാന്‍ ഒരായുഷ്ക്കാല ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡാവിഞ്ചി പഞ്ചേന്ദ്രിയങ്ങളിലൂടെ ഉണരുന്ന മനുഷ്യഭാവങ്ങളെ പഠിക്കുകയും കണ്ണിന്‍റെയും കാഴ്ചയുടടെയും അതിസൂക്ഷ്മതലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. തന്‍റെ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതായ പ്രതീതിയുളവാക്കുവാന്‍ ദീര്‍ഘകാലം ഓരോ ചിത്രങ്ങളുടെയും പൂര്‍ണ്ണതക്കുവേി തപസ്സിരുന്ന

യുവശക്തിയെ സാമൂഹിക പുരോഗതിക്കായ് സമർപ്പിക്കണം- സന്ദീപ് അരിയാംപുറം

വെള്ളാങ്ങല്ലൂർ : മദ്യവും മയക്കുമരുന്നും നൽകുന്ന ലഹരി പോലെ പടർന്ന് പിടിച്ചിരിയുന്ന സോഷ്യൽ മീഡിയായുടെ അതിപ്രസരത്തിന്‍റെ കാലത്ത് സാമൂഹിക പ്രതിബദ്ധതയുള്ള പ്രസ്ഥാനങ്ങൾ യുവജന ശക്തിയെ സാമൂഹിക പുരോഗതിക്കായ് സമർപ്പിക്കാൻ തയ്യാറാകണമെന്ന് കെ.പി.വൈ.എം സംസ്ഥാന ഖജാൻജി സന്ദീപ് അരിയാംപുറം പ്രസ്താവിച്ചു. നടവരമ്പിൽ നടന്ന "സർഗാത്മക ആവിഷ്ക്കാരത്തിന് യുവതയുടെ സമർപ്പണം" എന്ന വിഷയത്തിൽ നടന്ന പoന ക്ലാസിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയകെടുതിയിൽ മാലിന്യങ്ങൾ നിറഞ്ഞ ജലാശയങ്ങളും നീർച്ചാലുകളും വൃത്തിയാക്കി നാടിന് സമർപ്പിക്കുന്ന പ്രവർത്തനങ്ങളാണ്

എ.ഐ.വൈ.എഫ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടക്കം

ഇരിങ്ങാലക്കുട : എ.ഐ.വൈ.എഫ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ 50 ഓളം സ്ക്വാഡുകളായി യുവതീയുവാക്കളെ മെമ്പർഷിപ്പിൽ ചേർത്തുകൊണ്ട് തുടക്കമായി. മണ്ഡലത്തിൽ 15000 യുവജനങ്ങളെ എ.ഐ.വൈ.എഫ് ന്‍റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെമ്പർഷിപ്പ് പ്രവൃർത്തനം ആരംഭിച്ചീട്ടുള്ളത്. വിവിധ മേഖലാ കമ്മിറ്റികളിൽ ആയി എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി. ബിജു എ.ഐ.വൈ.എഫ് മണ്ഡലം ഭാരവാഹികളായ ടി.വി വിബിൻ, പി.എസ് കൃഷ്ണകുമാർ, വി.ആർ രമേഷ്, കെ.പി കണ്ണൻ,

Top