ജെ.എസ്.കെ.എ. കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഐ.ഇ.എസ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിന് ഓവർഓൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട : മുകുന്ദപുരം പബ്ലിക് സ്കൂളിൽ നടന്ന 41-ാം ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഐ.ഇ.എസ്. ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ തൃത്താല്ല പാലക്കാട് ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മണപ്പുറം ഫൌണ്ടേഷൻ സി. ഇ. ഒ . പവൽ പോദാർ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. വിജയികൾക്ക് സെർട്ടിഫിക്കറ്റും ട്രോഫിയും വിതരണവും ചെയ്തു. റഫറിമാരായ സെൻസായി പി.കെ ഗോപലകൃഷ്ണൻ, വിനോദ് മാത്യു, ഷാജിലി,

തകർന്ന റോഡിലെ കുഴികൾ നാട്ടുകാർ ശ്രമദാനത്തിലൂടെ നികത്തി

എടതിരിഞ്ഞി : സ്കൂൾ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളും, സൈക്കിളിൽ സ്കൂൾ കുട്ടികളും കടന്ന് പോകുന്ന എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപത്തെ പോത്താനി റോഡിലെ വലിയ കുഴികൾ ശ്രമദാനത്തിലൂടെ നാട്ടുകാർ മൂടി. ജിയോ ബ്രിക്‌സ് എന്ന സ്ഥാപനവും ജങ്ഷനിലെ ടെമ്പോ ആട്ടോ തൊഴിലാളികളും സഹകരിച്ച് ക്വാറി വെയ്സ്റ്റടിച്ച് റോഡിലെ കുഴികൾ നിരപ്പാക്കി.

പ്രളയത്തിൽ നാശനഷ്ടം വന്ന കനാലുകളും തോടുകളും വൃത്തിയാക്കി ജല നിർഗമനത്തിന് സൗകര്യമൊരുക്കണമെന്ന് കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം

ആനന്ദപുരം : പ്രളയത്തിൽ നാശനഷ്ടം വന്ന ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രധാന കനാലുകളും തോടുകളും ആഴം വർദ്ധിപ്പിച്ചും ചണ്ടിയും ചളിയും മാറ്റി ജല നിർഗമനത്തിന് സൗകര്യമൊരുക്കണമെന്നും ഹരിപുരം ബണ്ട് സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കണമെന്നും കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം പി.കെ.വി. നഗറായ ആനന്ദപു രം ഇ.എം.എസ് ഹാളിൽ കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം

സംഗീത വിദ്യാർത്ഥികൾക്ക് വേണ്ടത് ഈശ്വര വിശ്വാസവും എളിമയും – പി ജയചന്ദ്രൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : സംഗീത വിദ്യാർത്ഥികളെ ആദ്യം പഠിപ്പിക്കേണ്ടത് ഭക്തിയും എളിമയുമാണെന്ന് മലയാളത്തിന്‍റെ  ഭാവഗായകൻ പി ജയചന്ദ്രൻ. ഈശ്വര വിശ്വാസവും, താൻ ആരുമല്ലെന്ന തോന്നലും എല്ലാ വിദ്യാർത്ഥികളും മനസിലാക്കണം, ഇതുരണ്ടും ചേർന്നാൽ സംഗീതത്തിലേക്കുള്ള വഴി തുറക്കും. ഇരിങ്ങാലക്കുട വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ ഏകദിന സംഗീത ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാ ശുദ്ധിക്ക് സംഗീതത്തിൽ പ്രധാനമുണ്ടെന്നും അദ്ദേഹം

Top