അധ്യാപക ഒഴിവുകൾ

ഇരിങ്ങാലക്കുട : തരണനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്സ്,ബി.എസ്.സി. ഫുഡ് ടെക്നോളജി, മാത്‌സ് എന്നീ വിഷയങ്ങൾക്ക് അധ്യാപകരുടെ ഒഴിവുണ്ട്. യൂണിവേഴ്സിറ്റി നിബന്ധന പ്രകാരം യോഗ്യതയുള്ളവർക്കും, വിരമിച്ച അധ്യാപകർക്കും 16-ാം തീയതിക്കകം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9846730721 944623258 www.tharananellur.com

രക്തദാന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂൾ എന്‍.എസ്.എസ് യൂണിറ്റിന്‍റെയും തൃശ്ശൂര്‍ ജില്ലാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ രക്തദാന ക്യാമ്പിൽ വൻ പങ്കാളിത്തം. ചടങ്ങ് സ്‌കൂള്‍ മാനേജ്‌മെന്‍റ്  പ്രതിനിധി വി.പി.ആര്‍ മേനോന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ജയലക്ഷ്മി കെ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് സംസ്ഥാന ഉപദേഷ്ടാവ് ജയചന്ദ്രന്‍ മുഖ്യാഥിതിയായിരുന്നു. ജില്ലാ ആശുപതിയിയിലെ ഡോ. ഇന്ദു രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഒ. എസ് ശ്രീജിത്ത്, പി.ടി.എ

ഡോക്ടർ എം വിജയശങ്കർ അന്തരിച്ചു

ഇരിങ്ങാലക്കുട : പ്രഗത്ഭനായ ഭിഷഗ്വരനും, പ്രശസ്ത ചിത്രകാരനുമായ ഡോക്ടർ എം വിജയശങ്കർ അന്തരിച്ചു. ഇരിങ്ങാലക്കുട ഗവൺമെന്‍റ്  ആശുപത്രിയിൽ നിന്നാണ് വിരമിച്ചത്. തൃശ്ശൂർ സെന്റ് തോമസ് ഹൈസ്കൂളിൽ നിന്ന് സംസ്ഥാനത്ത് ഒന്നാമതായി എസ്എസ്എൽസി പാസായി, മദ്രാസ് സ്റ്റാൻലി മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് നേടി പോണ്ടിച്ചേരി ജിപ്മർ കോളേജിൽ നിന്നും ഹൗസ് സർജൻസിയും പൂർത്തീകരിച്ചു. തുടർന്ന് പാലക്കാട് കോട്ടായിൽ സർക്കാർ ഡിസ്പെൻസറിയിൽ ചികിത്സകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തൃശ്ശൂർ എം എസ്

ക്യാൻസർ നിർണ്ണയ ക്യാമ്പ് ഞായറാഴ്ച

കല്ലേറ്റുംകര : കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിന്‍റെയും കല്ലേറ്റുംകര അമല ഫെലോഷിപ്, കല്ലേറ്റുംകര ലയൺസ് ക്ലബ്ബിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ കാൻസർ നിർണയ ക്യാമ്പ് നടത്തുന്നു. അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള 20 അംഗ മെഡിക്കൽ സംഘമാണ് രോഗനിർണയം നടത്തുന്നത്. ബാങ്കിന്‍റെ  ഹെഡ് ഓഫീസിലും, ബ്രാഞ്ചുകളിലും, നീതി മെഡിക്കൽ സ്റ്റോറുകളിലും,

ആനന്ദപുരം ഗവ. യു.പി സ്കൂളിൽ പ്രതിഭാകേന്ദ്രം ഉദ്ഘാടനം ചെയ്തു

ആനന്ദപുരം : ആനന്ദപുരം ഗവ. യു.പി സ്കൂളിൽ ഇരിങ്ങാലക്കുട ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാകേന്ദ്രം മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ കെ സന്തോഷ് അധ്യക്ഷനായ യോഗത്തിൽ സ്കൂൾതല ഉല്ലാസഗണിതം, ശാസ്ത്രരംഗം പദ്ധതികൾ, വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ഗംഗാദേവി സുനിൽ ഉദ്ഘാടനം നിർവഹിച്ചു. കൂട്ടികൾ തയ്യാറാക്കിയ കൈയെഴുത്തു മാസിക ബ.ആർ.സി ട്രയ്നർ സുനിൽ മാസ്റ്റർ പ്രകാശനം ചെയ്തു. പ്രധാനധ്യാപിക ശ്രീകല ടീച്ചർ

യാത്രാവകാശത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ എ.ഐ.എസ്.എഫ് ലഘുലേഖ വിതരണം നടത്തി

ഇരിങ്ങാലക്കുട : ബസ് കൺസഷനു വേണ്ടിയുള്ള സമരത്തിനിടയിൽ ബസ് കയറി മരിച്ച സി.കെ സതീഷ്കുമാറിന്‍റെ  രക്തസാക്ഷിദിനം യാത്രാവകാശ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ബസ് സ്റ്റാൻഡിൽ യാത്രാവകാശത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ ലഘുലേഖ വിതരണം നടത്തി. യാത്രാവകാശം സംരക്ഷിക്കുവാനുള്ള പോരാട്ടങ്ങളിൽ ഏതറ്റം വരെയും സതീഷ്കുമാറിന്‍റെ  പ്രസ്ഥാനം ഉണ്ടായിരിക്കുമെന്ന് ക്യാപെയിൻ ഉദ്ഘാടനം ചെയ്ത് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം വിഷ്ണു ശങ്കർ പറഞ്ഞു. എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്യാംകുമാർ

ക്രൈസ്റ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ ജനറൽ ബോഡി യോഗം 15ന്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ്റെ ഒരു പ്രത്യേക ജനറൽ ബോഡി യോഗം ഒക്ടോബർ15 ചൊവാഴ്ച്ച വൈകീട്ട് 4:30 ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് കൂടുന്നു. എല്ലാ പൂർവ വിദ്യാർത്ഥികളും ഇതൊരു അറിയിപ്പായി പരിഗണിച്ചുകൊണ്ട് പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. യോഗത്തിന് മുൻപ് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട അലുമ്‌നി അസോസിയേഷനിൽ മെമ്പർഷിപ് എടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.

Top