കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി എല്‍ഡിഎഫ് സായാഹ്ന ധര്‍ണ

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ,തൊഴില്‍ മേഖലയില്‍ കുടുതല്‍ നിക്ഷേപം നടത്തുക, കുറഞ്ഞ പ്രതിമാസ വേതനം 18000 രൂപയാക്കുക, തൊളിലുറപ്പ് തൊഴില്‍ദിനം 200 ആയി വര്‍ധിപ്പിക്കുക, കൂലികുടിശിക തീര്‍ത്ത് നല്‍കുക, വാര്‍ധക്യകാല പെന്‍ഷന്‍ 3000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി എല്‍ഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിൽ സായാഹ്നധര്‍ണ നടത്തി. പൂതംകുളം മൈതാനിയില്‍ സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം

നഗരസഭ കൗൺസിലിൽ എൽ.ഡി.എഫ് ജനാധിപത്യ മര്യാദകൾ പാലിക്കണമെന്ന് ബി.ജെ.പി.

ഇരിങ്ങാലക്കുട : തെരുവ് വിളക്കിന്‍റെ ചുമതലയുള്ള എൽഡിഎഫ് ഭൂരിപക്ഷമുള്ള പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ നഗരസഭ കൗൺസിൽ നിരന്തരമായി കലക്കി നിലവാരം കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത്മൂലം കൗൺസിൽ അജണ്ടയും മറ്റു കാര്യങ്ങൾ ചർച്ച ചെയ്യാൻ പറ്റുന്നില്ല എന്ന് നഗരസഭയിലെ ബിജെപി കൗൺസിലർമാർ. എല്ലാ കൗൺസിലിലും എന്തെങ്കിലും വിഷയം പറഞ്ഞു സംഘർഷം ഉണ്ടാകുകയും വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ ഇത് ഒരു അവസരം ആക്കുകയും ചെയ്യുന്നത് ഇപ്പോൾ എൽഡിഎഫിന് സ്ഥിരം പരിപാടിയായി

മികച്ച എഷ്യൻ ചിത്രത്തിനുള്ള പുരസ്കാരം നേടിയ കൊറിയൻ ചിത്രം ‘എ ബ്രാൻഡ് ന്യൂ ലൈഫ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : ഇരുപത്തിരണ്ടാമത് ടോകിയോ ഫിലിം ഫെസ്റ്റിവലിൽ മികച്ച എഷ്യൻ ചിത്രത്തിനുള്ള പുരസ്കാരം നേടിയ കൊറിയൻ ചിത്രമായ 'എ ബ്രാൻഡ് ന്യൂ ലൈഫ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 11 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. പുനർ വിവാഹത്തിന് ഒരുങ്ങുന്ന പിതാവ് ഒൻപത് വയസ്സുകാരിയായ മകളെ അനാഥാലയത്തിൽ ആക്കുന്നു. പുതിയ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കുട്ടിയുടെ ശ്രമങ്ങളാണ് ചിത്രം പറയുന്നത്. പ്രദർശന

മയക്കുമരുന്ന് വിതരണ സംഘത്തിലെ യുവാവ് വട്ട് ഗുളികയുമായി പിടിയിൽ

ഇരിങ്ങാലക്കുട : മെഡിക്കൽ കോളേജിൽ വ്യാജപേരിൽ ഓ.പി. ടിക്കറ്റെടുത്ത് ഡോക്ടറെ കാണാതെ പുറത്തിറങ്ങി ഓ.പി. ചീട്ടിൽ സ്വയം പ്രിസ്ക്രിപ്ഷൻ എഴുതി ഭ്രാന്തിനുള്ള മരുന്നടക്കം വാങ്ങി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന ജില്ലയിലെ മയക്കുമരുന്ന് ശൃംഘലയിലെ പ്രധാന കണ്ണിയായ യുവാവ് പിടിയിൽ. പുത്തൻചിറ സ്വദേശി താനത്തുപറമ്പിൽ റിസ്വാനെ (21) ആണ് ഇരിങ്ങാലക്കുട ഡി വൈ എസ പി ഫെയ്മസ് വർഗ്ഗീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സൺ എന്ന ഓമനപ്പേരിട്ട നൈട്രോസൺേ (നൈട്രോ

മാനസികാരോഗ്യത്തിന് കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം ഫ്ലാഷ്മോബിലൂടെ അവതരിപ്പിച്ച് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനികൾ

ഇരിങ്ങാലക്കുട : ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനികൾ ഇരിങ്ങാലക്കുട മുനിസിപ്പൽ ബസ് സ്റ്റാൻഡിലും മാപ്രാണം സെന്ററിലും ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർ കെ എസ് സുബിത് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് വി എം മനോജ് കുമാർ മാനസികാരോഗ്യ സന്ദേശം നൽകി. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളിലെ വിള്ളലുകളും, സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗവും കാലഘട്ടത്തിന്‍റെ   വെല്ലുവിളിയാണ്. തന്മൂലം കുട്ടികൾക്കുണ്ടാകുന്ന മാനസിക സംഘർഷവും

ക്രൈസ്റ്റ് ബസ്സപകടം, മാനേജ്മെന്റിനെ പ്രതിചേർക്കണമെന്നും, ഡ്രൈവർക്കെതിരെ നടപടിയാവശ്യപെട്ടും യുവമോർച്ച പ്രകടനം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ബസ്സ് അപകടമരണവുമായി ബന്ധപ്പെട്ട് ഡ്രൈവർ നിഖിലിന്‍റെ പേരിൽ കൊലപാതകത്തിന് കേസെടുക്കണമെന്നും, ക്രൈസ്റ്റ് കോളേജ് മാനേജ്മെന്റിനെ പ്രതിചേർക്കണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച ഇരിങ്ങാലക്കുടയിൽ പ്രകടനം നടത്തി. സ്ഥിരം ക്രിമിനലായ ഒരു വ്യക്തിയെ ഡ്രൈവറായി കോളേജിൽ നിയമിച്ചതു വഴി എന്തു സന്ദേശമാണ് കോളേജ് അധികൃതർ വിദ്യാത്ഥികൾക്കു നൽകുന്നതെന്നും, യോഗ്യത ഇല്ലാത്ത ഒരാളെ ആരുടെ ശുപാർശയിൽ നിയമിച്ചെനും, ക്രിമിനലുകളുടെ കൂടെ വിദ്യാത്ഥിനികളെ പറഞ്ഞയച്ച കോളേജ് അധികൃതർക്കെതിരെ കേസെടുക്കണമെന്നും യോഗം ഉദ്ഘാടനം

‘കുട്ടികളുടെ മാനസികാരോഗ്യത്തെ കുറിച്ച്’ ശാന്തിനികേതനിൽ ബോധവൽക്കരണ ശിൽപശാല

ഇരിങ്ങാലക്കുട : ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ, സഖി വൺ സ്റ്റോപ്പ് സെന്റർ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമായി 'കുട്ടികളുടെ മാനസികാരോഗ്യത്തെ കുറിച്ച്' ബോധവൽക്കരണ ശിൽപശാല നടത്തി. ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ പി ആർ ബിജോയ് ഉദ്ഘാടനം ചെയ്തു. സിനിമയിൽ വീഡിയോ ഗെയിമുകളും കുട്ടികളുടെ മനോഭാവത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നും അതിൽ നിന്ന് എങ്ങനെ മോചനം നേടാം എന്നും അദ്ദേഹം വിവരങ്ങൾ നൽകി. സഖിയുടെ

തെരുവ് വിളക്കുകൾ കത്താത്തതിൽ അരിക്കിലാമ്പുകള്‍ കയ്യിലെന്തി പ്രതിഷേധ ജ്വാല തീർത്തു

വെള്ളാങ്ങല്ലൂര്‍ : വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ മുഴുവന്‍ തെരുവ് വിളക്കുകളും കഴിഞ്ഞ ആറ് മാസമായി കത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ തെയ്യാറാകാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെക്ക് അരിക്കിലാമ്പുകള്‍ കയ്യിലെന്തി മാര്‍ച്ച് നടത്തി പ്രതിഷേധ ജ്വാല തെളിയിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് വെെസ് പ്രസിഡണ്ട് ഇ.വി. സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷനായി . കെ.എച്ച്. അബ്ദുള്‍ നാസര്‍, ധര്‍മ്മജന്‍ വില്ലാടത്ത്, കാശി വിശ്വനാഥന്‍,

അഖില കേരള സ്കൂൾതല ഓപ്പൺ കരാട്ടേ ചാമ്പ്യൻഷിപ്പ് മുകുന്ദപുരം പബ്ലിക് സ്കൂളിൽ 12ന്

നടവരമ്പ്: ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെയുടെ അസോസിയേഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല സ്കൂൾ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 12 ശനിയാഴ്ച നടവരമ്പ് മുകുന്ദപുരം പബ്ലിക് സ്കൂളിൽ നടക്കും. മത്സരങ്ങൾ അന്നേദിവസം രാവിലെ 9:00 മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ്. ചടങ്ങിൽ മണപ്പുറം ഗ്രൂപ്പ് മേധാവി വി പി നന്ദകുമാർ മുഖ്യാതിഥിയായിരിക്കും.

എസ്.എൻ.ഡി.പി ചേലൂർ ശാഖ സ്മരണിക പ്രകാശനം ഞായറാഴ്ച

ചേലൂർ : എസ്.എൻ.ഡി.പി ചേലൂർ (2352) ശാഖയുടെ 40 വർഷത്തെ പ്രവർത്തനങ്ങളെ പ്രതിപാദിച്ചു കൊണ്ടുള്ള 'ഗുരുപഥം' സ്മരണിക 13ന് ഞായറാഴ്ച പ്രകാശനം ചെയ്യുന്നു. ചേലൂർ താമരത്ത് അമ്പലം ശ്രീരാമക്ഷേത്ര സപ്താഹ മണ്ഡപത്തിൽ നടക്കുന്ന ചടങ്ങ് എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി മുകുന്ദപുരം യൂണിയൻ പ്രസിഡന്‍റ് സന്തോഷ് മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ ചന്ദ്രന് നൽകിക്കൊണ്ട് പ്രകാശനം ചെയ്യും. യോഗം ഡയറക്ടർ പി കെ പ്രസന്നൻ

Top