ക്രൈസ്റ്റ് മാനേജ്മെന്‍റ് ബി.ജെ.പിക്കാരുമായി മോണാസ്ട്രീയിൽ രാത്രി ചർച്ച നടത്തി

ഇരിങ്ങാലക്കുട : മാനദണ്ഡങ്ങൾ കാറ്റിൽപറത്തി നിയമിച്ച ഡ്രൈവർ ഓടിച്ച ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ ക്രൈസ്റ്റ് കോളേജ് മാനേജ്‌മെന്റിനെതിരെ രൂക്ഷമായി രണ്ടുദിവസമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിക്കാരുമായി ബുധനാഴ്ച രാത്രി എട്ട് മണിക്ക് ക്രൈസ്റ്റ് മോണാസ്ട്രീയിൽ മാനേജ്മെന്‍റ് ചർച്ച സംഘടിപ്പിച്ചു. ബിജെപി മണ്ഡലം പ്രസിഡന്‍റ് സുനിൽകുമാർ ടി എസ്, മുനിസിപ്പൽ പ്രസിഡന്‍റ് ഷാജുട്ടൻ, ന്യൂനപക്ഷ മോർച്ച പ്രസിഡന്‍റ് ഷാജു കണ്ടംകുളത്തി എന്നിവരുമായി ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീനിക്കപറമ്പിലിന്‍റെ

കാലവർഷം മൂലം തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 1 കോടി 5 ലക്ഷം രൂപ അനുവദിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം.എൽ.എ

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ കാലവർഷം മൂലം തകർന്ന 14 റോഡുകളുടെ പുനരുദ്ധാരണത്തിനായി 1 കോടി 5 ലക്ഷം രൂപ അനുവദിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം എൽ എ അറിയിച്ചു. കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ ജനശക്തി റോഡിന് 10 ലക്ഷം രൂപ, ബി. എഡ് കോളേജ്- വെള്ളേച്ചരൻ റോഡിന് 6 ലക്ഷം രൂപ, കാറളം ഗ്രാമ പഞ്ചായത്തിലെ അയ്യപ്പൻ കാവ് - പുഞ്ചപ്പാടം റോഡിന് 5 ലക്ഷം

കോളേജ് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് വ്യാജം എന്ന് മോട്ടോർ വാഹന വകുപ്പ്, ക്രെസ്റ്റ് കോളേജ് മാനേജ്മെന്റിനെതിരെ നടപടി ആവശ്യപ്പെട്ട് യൂവമോർച്ച

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിനു ഇടയാക്കിയ വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് വ്യാജമായി ഉണ്ടാക്കിയതാണെന്ന സംശയത്തെ തുടർന്ന് ലൈസൻസ് നമ്പർ മോട്ടർവാഹന വകുപ്പുമായി ഒത്തുനോക്കിയപ്പോൾ വ്യാജ ലൈസൻസാണെന്ന് തെളിഞ്ഞു. വ്യാജ ലൈസൻസു ഉണ്ടാക്കുകയും അതുപയോഗിച്ച് തട്ടിപ്പിൽ ജോലി നേടിയ നിഖിൽ തച്ചപിള്ളിയെ മനഃപൂർവ്വമായ കൊലകുറ്റത്തിനും, നിയമം ലംഘിച്ചു ഡ്രൈവറാക്കിയതിന്ന് ക്രെസ്റ്റ് കോളേജ് മാനേജ്മെന്റിനെതിരെയും ശക്തമായ നടപടികൾ ആവശ്യപ്പെട്ട് യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റി. നിഖിൽ ക്രിമിനൽ കേസിലെ പ്രതിയും

നഗരസഭയിൽ സോളാർ വൈദ്യുതി നിലച്ചിട്ട് 6 മാസം – ഓഫീസ് പ്രവർത്തനം അവതാളത്തിൽ, ഇപ്പോൾ പ്രവർത്തിക്കുന്നത് വാടക ജനറേറ്ററിൽ

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ പ്രഥമ സമ്പൂർണ്ണ സോളാർ വൈദ്യുതി നഗരസഭാ ഓഫീസായ് 2014 ൽ കൊട്ടിഘോഷിച്ച് പ്രവർത്തനം ആരംഭിച്ച ഇരിങ്ങാലക്കുട നഗരസഭയുടെ സോളാർ വൈദ്യുതി പ്ലാന്‍റിന് സമയാസമയങ്ങളിലെ അനെർട്ടിന്‍ അറ്റകുറ്റ പണി മുടങ്ങിയതിനാൽ ഇപ്പോൾ പ്രവർത്തനക്ഷമമല്ലാതായിട്ട് 6 മാസമാകുന്നു. കെ.എസ്.ഈ.ബി.യുടെ വൈദുതി മുടക്കം കൂടിയായപ്പോൾ ഓഫീസ് പ്രവർത്തനം അവതാളത്തിൽ. ഇപ്പോൾ പ്രവർത്തിക്കുന്നത് ദിവസ വാടകക്ക് എടുത്ത ജനറേറ്ററിൽ. അനർട്ടിന്‍റെ മേൽനോട്ടത്തിൽ 25 കിലോവാട്ടിന്‍റെ സോളാർ ഫോട്ടോവോൾടൈക്ക് പവർ പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഓഫീസ് പൂർണ്ണമായും

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നൃത്ത വാദ്യ സംഗീതോത്സവവും മൃദംഗ മേളയും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് നൃത്ത വാദ്യ സംഗീതോത്സവവും മൃദംഗ മേളയും അവതരിപ്പിച്ചു. അഞ്ചുവയസ്സുകാരി ലക്ഷ്മിശ്രീ ഉൾപ്പെടെ 68 വയസ്സുള്ള പ്രഭാകരൻ വരെയുള്ള അമ്പതോളം കലാകാരൻമാർ അവതരിപ്പിച്ച പരിപാടി ആസ്വദിക്കാൻ വൻ ഭക്തജനതിരക്കായിരുന്നു. കൊച്ചു കലാകാരന്മാർ ഒരേ താളത്തിൽ മൃദംഗം വായിക്കുന്നത് ഉത്സവത്തിന് വന്ന ഭക്തജനങ്ങൾക്ക് വ്യത്യസ്ത അനുഭവമായി മാറി. അതുല്യ കൃഷ്ണണൻ ദേവൂട്ടി എന്നിവർ ഭരതനാട്യത്തിലും, വൈക്കം അനിൽകുമാർ വായിപ്പാട്ടിലും, കളരിയിലെ

ചെഗുവേര രക്തസാക്ഷിത്വ ദിനം ആചരിച്ചു

എടതിരിഞ്ഞി :  എ.ഐ.എസ്.എഫ് - എടതിരിഞ്ഞി എച്ച്.ഡി.പി യൂണിറ്റിന്‍റെ നേതൃത്വത്തിൽ ചെഗുവേര രക്തസാക്ഷി രക്തസാക്ഷിത്വ ദിനം ആചരിച്ചു. യൂണിറ്റ് ഭാരവാഹി നിരഞ്ജൻ പതാക ഉയർത്തി എ.ഐ.എസ്.എഫ് സംസ്ഥാന കമ്മറ്റി അംഗം വിഷ്ണുശങ്കർ, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് മിഥുൻ പോട്ടക്കാരൻ എന്നിവർ സംസാരിച്ചു എ.ഐ.വൈ.എഫ് പടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് അഭിജിത്ത് വി.ആർ, വിഷ്ണു കെ.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നവീകരിച്ച ജീവൻ ഫോട്ടോസ് സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : ഡിജിറ്റൽ ഫോട്ടോ സ്റ്റുഡിയോ രംഗത്തെ ആധുനികതകൾ ഉൾപ്പെടുത്തിയും, എല്ലാവിധ മീഡിയ ഡിവൈസുകളിൽ നിന്നുമുള്ള പ്രിന്‍റ്  കോപ്പി ലാമിനേഷൻ എന്നി കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ച ജീവൻ ഫോട്ടോസ് സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു. ഒരു മിനിട്ട് പാസ്പോർട്ട് ഫോട്ടോകൾ, ഡിജിറ്റൽ ഫോട്ടോകോപ്പി, ഡോക്യുമെന്‍റ്  ലാമിനേഷൻ സ്കാനിംഗ്, കളറിലും അല്ലാതെയും, സ്ക്രീൻ ഷോട്ട്, വീഡിയോ സ്റ്റിൽ, പഴക്കമുള്ള ഫോട്ടോ റെസ്റ്റോറേഷൻ എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ആധുനിക ഫോട്ടോ കോപ്പി, ഡി.എൻ.പി, തെർമൽ പ്രിന്റിങ് മിഷീനും

സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി സംഗീത മത്സരം

ഇരിങ്ങാലക്കുട : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നൂറ്റൊന്നംഗസഭ സംഗീതസദസ് സംഘടിപ്പിക്കുന്നു. സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായി ലളിത സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും ജൂനിയർ - സീനിയർ വിഭാഗങ്ങളിൽ ഞായറാഴ്ച മത്സരം ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 9 മുതൽ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിലാണ് പരിപാടി. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 9946732675 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Top