ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്ണമെന്റ്റിൽ അട്ടിമറി വിജയത്തോടെ എം.ആര്‍ സൂരജ് ചാമ്പ്യനായി

ഇരിങ്ങാലക്കുട : കഴിഞ്ഞ അഞ്ച് ദിവസമായി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്, തൃശൂര്‍ ചെസ്സ് അക്കാദമി, ഡോണ്‍ ബോസ്‌ക്കോ യൂത്ത്സ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച നാലാമത് ആദിത്ത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് സമാപിച്ചു. 9 റൗണ്ടുകളുണ്ടായിരുന്ന ടൂര്‍ണമെന്റില്‍ ഒന്നാം സീഡ് ഗുണശേഖരന്‍ തമിഴ്‌നാടിനെ സമനിലയില്‍ തളച്ച് തൃശ്ശൂര്‍ സ്വദേശി എം.ആര്‍ സൂരജ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. നിലവില്‍

തിരിച്ചറിയാതെ പോകരുത് ഈ ഭ​ജന രത്നങ്ങളെ

ഇരിങ്ങാലക്കുട : സംഗീതാഭിരുചിയുള്ള ഇരിങ്ങാലക്കുടയിലും പരിസരത്തുമുള്ള ഏഴു വനിതകൾ ചേർന്ന് രൂപീകരിച്ച ഭക്തിഗാന ഭജന കൂട്ടായ്മയായ 'മാണിക്യശ്രീ' യുടെ ഭജനകൾ ചുരുങ്ങിയ കാലംകൊണ്ട് ക്ഷേത്രവേദികളിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു. ഏവരും ഒറ്റശബ്ദത്തില്‍ തുടങ്ങി അവസാനിപ്പിക്കുന്ന ഭജന, ഭക്തിയുടെ നൈര്‍മ്മല്യം നമ്മില്‍ നിറക്കുന്നു. ഇതാണ് ഈ ഭ​ജന ര​ത്ന​ങ്ങ​ളുടെ കൂട്ടായ്‌മ്മയെ വേറിട്ടതാക്കുന്നത്. 73 വയസ്സുള്ളവർ മുതൽ 46 വയസ്സുള്ള യുവത്വമുള്ളവരാണ് സംഘത്തിനെ നെടുംതൂണുകൾ. മായാദേവി സുന്ദരേശ്വരൻ, സുശീല മഠത്തിവീട്ടിൽ, വിമല ഗോപിനാഥ്, രാധ

‘ഇന്ത്യൻ ഭരണഘടനയും സമ്പദ്ഘടനയും അപകടത്തിൽ’ – ഡിവൈഎഫ്ഐ ജനകീയ സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ ഭരണഘടനയും സമ്പദ്ഘടനയും അപകടത്തിൽ എന്ന വിഷയത്തെ അധികരിച്ച് കൊണ്ട് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ജനകീയ സെമിനാർ സംഘടിപ്പിച്ചു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ പോലും പിടിച്ചുനിന്ന ഇന്ത്യയുടെ സമ്പദ്ഘടനയെ താറുമാറാക്കുന്ന വികലമായ ഭരണകൂടത്തിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരായി കൊണ്ട് രാജ്യത്താകമാനം പ്രക്ഷോഭങ്ങൾ ഉയർന്നുവരികയാണ്. ഓരോ ദിവസവും അടച്ചുപൂട്ടുന്ന സ്ഥാപനങ്ങളുടെയും ഫാക്ടറികളുടെയും വിവരങ്ങളാണ് പുറത്തു വരുന്നത്. ഇത്തരം പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ വിഭജന രാഷ്ട്രീയം കളിക്കുകയാണ്

നൂറ്റൊന്നംഗസഭ സർഗ്ഗസംഗമം

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ സാംസ്കാരിക സർഗ്ഗ സംഗമം ജില്ലാ ജഡ്ജി ഡോ. വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സഭാ ചെയർമാൻ ഡോ. ഇ പി ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ പ്രൊഫ. കെ.യു. അരുണൻ എം എൽ എ, അഡ്വ തോമസ് ഉണ്ണിയാടൻ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ജനറൽ കൺവീനർ എം..സനൽകുമാർ, പി രവി ശങ്കർ, എം നാരായണൻകുട്ടി എന്നിവർ സംബന്ധിച്ചു. തുടർന്ന് കേരള സംഗീത നാടക അക്കാദമിയുടെ പ്രതിമാസ

ക്രൈസ്റ്റ് കോളേജ് ബസ് അപകടം : നിയമം ലംഘിച്ചാണ് ഡ്രൈവറെ നിയമിച്ചതെന്ന് ആക്ഷേപം

ഇരിങ്ങാലക്കുട : മലക്കപ്പാറയിൽ ഉണ്ടായ അപകടത്തിൽ വിദ്യാർഥികൾ സഞ്ചരിച്ച കോളേജ് ബസ് ഓടിച്ചിരുന്ന ഡ്രൈവറെ കോളേജ് അധികൃതർ നിയമംലംഘിച്ചാണ് നിയമിച്ചിരുന്നതെന്ന് ആക്ഷേപം ഉയരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് ഓടിക്കാൻ ക്രിമിനൽ പശ്ചാത്തലം ഉണ്ടാകരുത്, ഹെവി ലൈസൻസും, ബാഡ്ജും, 10 വർഷത്തെ പരിചയവും വേണമെന്നാണ് നിയമം. എന്നാൽ അപകടത്തിൽപെട്ട ബസ് ഓടിച്ചിരുന്ന യൂവാവിന് ഇത്തരത്തിലുള്ള മുൻപരിചയമോ ലൈസൻസും ഇല്ലായിരുന്നെന്നാണ് ഇപ്പോൾ ആക്ഷേപം ഉയരുന്നത്. ഇതിനു പുറമെ ഇയാളുടെ പേരിൽ പോലീസ് സ്റ്റേഷനിൽ

കർഷക സംഘം മേഖലാ സമ്മേളനം

ഇരിങ്ങാലക്കുട : കേരള കർഷക സംഘം പൊറത്തിശ്ശേരി മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം കെ.എം. വാസുദേവൻ ഉദ്ഘാടനം ചെയ്തു. സി.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്. സജീവൻ, കെ.ജെ. ജോൺസൺ, എം.ബി. രാജു, കെ.ആർ. ജനകൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഐ.ആർ. ബൈജു (പ്രസിഡണ്ട്), കെ.ജെ. ജോൺസൺ (സെക്രട്ടറി), കെ.കെ.ദിവാകരൻ (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു .

ചേലൂർ ശ്രീ അഭയാരമ്മൻ ക്ഷേത്രത്തിൽ വിജയദശമി നാളിൽ അറിവിന്‍റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

ഇരിങ്ങാലക്കുട : ചേലൂർ ശ്രീ അഭയാരമ്മൻ ക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് കുട്ടികൾ വിദ്യാരംഭം കുറിച്ചു. രാവിലെ മഹാഗണപതി ഹോമം, വിശേഷാൽ ദേവീപൂജകൾ എന്നിവയ്ക്ക് ശേഷം നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ഡോ. രാഗേഷ് എസ്.ആർ കാർമ്മികത്വം വഹിച്ചു. നവരാത്രി സങ്കൽപ്പത്തെക്കുറിച്ചും വിജയദശമിയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പ്രഭാഷണം നടത്തി. തുടർന്ന് സമൂഹനാമജപം, പ്രസാദ വിതരണം എന്നിവയും നടന്നു.

കൊരുമ്പിശ്ശേരി ശ്രീ മാരിയമ്മൻ കോവിൽ ദേശവിളക്ക് ആലോചനായോഗം നടന്നു

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി ശ്രീ മാരിയമ്മൻ കോവിൽ ദേശവിളക്ക് ആലോചനായോഗം മുൻ ശബരിമല മേൽശാന്തി അഴകത്തുമന ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നവംബർ 30 -ാം തിയതിയാണ് ദേശവിളക്ക്. കൂടൽമാണിക്യം മേൽശാന്തിമാരായ മണക്കാട് പരമേശ്വരൻ തിരുമേനി, പുത്തില്ലത്ത് അനന്ദൻ തിരുമേനി, സുന്ദർ മൂസ്, വേണു സ്വാമി എന്നിവർ ആശംസകൾ നേർന്നു. ആചാര്യൻ സേതുമാധവ്ജി പ്രഭാഷണം നടത്തി. അരുൺകുമാർ സ്വാഗതവും സുമേഷ് നായർ നന്ദിയും പറഞ്ഞു.

Top