‘ഉടൽ‘ ഡാൻസ് തിയേറ്റർ രംഗാവതരണം വാൾഡനിൽ നടന്നു

ഇരിങ്ങാലക്കുട : ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്ററിനു വേണ്ടി ദിലീപ് ചിലങ്ക സംവിധാനം ചെയ്യുന്ന ‘ഉടൽ‘ എന്ന ഡാൻസ് തിയേറ്റർ അവതരണത്തിന്‍റെ റിഹേഴ്സലിന്‍റെ ആദ്യഘട്ടം മണ്ണാത്തിക്കുളം റോഡിലെ ‘വാൾഡനി‘ൽ പൂർത്തിയായി. നമ്മുടെ സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടെ ഭാവപ്രകടനങ്ങളാണ് 'ഉടലിൽ' പ്രതിഫലിക്കുന്നതെന്നും, നമ്മളിലും സമൂഹത്തിലും തന്നെ ശൂദ്ധി വരുത്തുവാൻ വേണ്ടിയാണ് അവതരണത്തിൽ ചൂലിനെ അവതരിപ്പിച്ചതെന്നും സംവിധായകൻ പറയുന്നു. ഒക്ടോബർ 1 മുതൽ നടന്ന അഞ്ചു ദിവസത്തെ റിഹേഴ്സലിൽ വികസിപ്പിച്ച പത്തു മിനിട്ടു നേരത്തെ

റേഷൻ വിതരണം

ഒക്‌ടോബറിൽ എഎവൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കി. ഗ്രാം അരിയും 5 കി. ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും 4 കി. ഗ്രാം അരിയും ഒരു കി. ഗ്രാം ഗോതമ്പും കി. ഗ്രാമിന് രണ്ടു രൂപ നിരക്കിലും ലഭിക്കും. പൊതുവിഭാഗം സബ്‌സിഡി കാർഡുകളിലെ ഓരോ അംഗത്തിനും രണ്ടു കി.ഗ്രാം അരി വീതം

നവരാത്രി ദേവികളെക്കുറിച്ച് നവശക്തിസ്വരൂപം എന്ന നൃത്തശില്പം ഒരുക്കി കല പരമേശ്വരനും സംഘവും

ഇരിങ്ങാലക്കുട : നവരാത്രി ദേവികളെക്കുറിച്ച് നവശക്തിസ്വരൂപം എന്ന നൃത്തശില്പം ഒരുക്കി കല പരമേശ്വരനും സംഘവും. പരാശക്തിയുടെ 9 ഭാവങ്ങളായ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കുശ്മാണ്ടാ, സ്കന്ദമാതാ, കാത്യായിനി, കാളരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നീ ദേവിമാരുടെ അവതാരങ്ങളാണ് പാലക്കാട് വടക്കുംചേരി ശ്രീ നെടുമ്പറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ അരങ്ങേറിയത്. നൃത്തശില്പത്തിന്റെ വരികൾക്ക് തൃപ്പൂണിത്തുറ ഡോ. ജയപ്രകാശ് ശർമ്മയും, സംഗീതസംവിധാനം തൃശ്ശൂർ ബിജീഷ് കൃഷ്ണയും, ജതികൾ ചിട്ട ചെയ്തത് കോട്ടയം മനോജ് കുമാറും, നൃത്ത

പ്ലാസ്റ്റിക്ക് വർജ്ജിച്ച് മാതൃകയാകുവാൻ കെ.പി എം.എഫ്

വെള്ളാങ്ങല്ലൂർ : പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വർദ്ധിച്ച് വരുന്ന ഉപഭോഗവും അത് സമൂഹത്തിലുണ്ടാക്കുന്ന മാലിന്യ പ്രതിസന്ധിയെയും തുടർന്ന് കോടതി വിധികളുടെയും പശ്ചത്തലത്തിൽ പ്ലാസ്റ്റിക്ക് വർജ്ജന മുദ്രാവാക്യവുമായ് കേരള പുലയർ മഹിളാ ഫെഡറേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നു. ആദ്യഘട്ടമെന്ന നിലയിൽ ഓരോ കുടുംബങ്ങളിലും കയറി ബോധവൽക്കരണ ക്ലാസ് കൊടുക്കുവാനും, തുണി സഞ്ചികൾ നിർമ്മിച്ച് വിതരണം ചെയ്യുവാനും വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റി യോഗം തീരുമാനിച്ചു. തുടർന്ന് വീടുകളിൽ നിത്യോപയോഗ സാധനങ്ങൾ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ടിന്നുകൾ എടുത്ത്

വിജിത്ത് കൊലപാതക കേസിലെ മുഖ്യ പ്രതിയെ ഒഡീഷ്യയിൽ നിന്നും അറസ്റ്റ് ചെയ്തു, തെളിവെടുപ്പ് തുടരുന്നു

ഇരിങ്ങാലക്കുട : വിജിത്ത് കൊലപാതക കേസിൽ മുഖ്യ പ്രതി ഒഡീഷ ഗംഗാപൂർ ലൊട്ടാപ്പിള്ളി സ്വദേശി ശിക്കാർ ടൊഫാൻ എന്നറിയപ്പെടുന്ന ടൊഫാൻ മല്ലിക്ക് (20) അറസ്റ്റിലായി. മുംബൈ ധാരാവി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേരി എന്നറിയപ്പെടുന്ന ഒഡീഷ്യയിലെ നയാപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ സല്യാസാഹി ചേരിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഓപ്പറേഷൻ ശിക്കാർ എന്ന സംഘത്തിനാണ് അന്വേഷണ ചുമതലയുണ്ടായിരുന്നത് .

Top