റോഡിലെ അപകടകുഴിയടച്ച് യൂബർ ഈറ്റ്സ് ഡെലിവറി ബോയ്സ് മാതൃകയായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മെയിൻ റോഡിലെ ഗ്രാമ്യ ഹോട്ടലിനു മുന്നിലെ അപകടകുഴിയടച്ച് യൂബർ ഈറ്റ്സ് ഡെലിവറി ബോയ്സിന്‍റെ മാതൃകാപ്രവൃത്തി പ്രശംസിനിയമായി. അന്നസ്, സഹദ്ധ്, രാജേഷ് കെ പി, ശ്രീനി, ഷിബിൻ കെ ജി എന്നിവരാണ് ഈ സൽപ്രവർത്തിക്ക് പിന്നിൽ. ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ യൂബർ ഈറ്റ്സ് ഇരിങ്ങാലക്കുടയിൽ എത്തിയിട്ട് കുറച്ചു ആഴ്ചകൾ ആയിട്ടുള്ളു. ഓർഡർ ചെയ്ത ഭക്ഷണം കൃത്യ സമയത്ത് വേഗതയിൽ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നത് യൂബർ ഈറ്റ്സ്

ഗ്രാമീണ സഹവാസ ക്യാമ്പിൽ നിന്നും മടങ്ങുകയായിരുന്ന ക്രൈസ്റ്റ് കോളേജ് ബസ് മലക്കപ്പാറയിൽ അപകടത്തിൽപെട്ടു, വിദ്യാർത്ഥിനി മരിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികൾ മലക്കപ്പാറ പെരുമ്പാറ ആദിവാസി കോളനിയിലെ ഗ്രാമീണ സഹവാസ ക്യാമ്പ് കഴിഞ്ഞു മടങ്ങുന്ന വഴി മലക്കപ്പാറയിൽ വച്ച് ഞായറാഴ്ച വൈക്കീട്ട് ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ പുല്ലൂർ ഊരകം പൊഴോലിപറമ്പിൽ വർഗ്ഗീസിന്‍റെ  മകൾ രണ്ടാം  വർഷ എം.എസ്.ഡബ്ലിയൂ വിദ്യാർത്ഥിനി ആൻസി വർഗ്ഗീസ് (21) മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വാല്പാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീക്ഷണ

സമഗ്ര പുരയിടകൃഷി വികസനം, അപേക്ഷ ക്ഷണിക്കുന്നു

കൊറ്റനെല്ലൂർ : വേളൂക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം സമഗ്ര പുരയിടകൃഷി വികസനം, വനിതകൾക്ക് വാഴകന്ന് വിതരണം, ഹരിതസമൃദ്ധി പച്ചക്കറി കൃഷി വനിത, തുടങ്ങിയ പദ്ധതികളിൽ ഗുണഭോക്താക്കളായിട്ടുള്ളവർ അപേക്ഷയോടൊപ്പം നികുതി രശീത്, അധാർ കാർഡ്, ബാങ്ക് അകൗണ്ട് എന്നിവയുടെ പകർപ്പ് സഹിതം ഒക്ടോബർ 31 ന് മുൻപായി വേളൂക്കര കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. സമഗ്ര പുരയിട കൃഷി വികസനം പദ്ധതിയിൽ ഉൾപ്പെട്ടവർ ജൈവവളം വാങ്ങിയതിന്റെ ഒറിജിനൽ ബില്ല് കൂടി സമർപ്പിക്കണം

കൂത്തുമാക്കൽ ഷട്ടർ ചോർച്ച തടഞ്ഞ് കൃഷിക്കാരെ ഉപ്പ് വെള്ള ഭീഷണിയിൽ നിന്നും സംരക്ഷിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ പടിയൂർ പഞ്ചായത്ത് സമ്മേളനം

പടിയൂർ : കെ.എൽ.ഡി.സി കനാൽ ബണ്ട് ഹരിപുരം മുതൽ കൂത്തുമാക്കൽ ഷട്ടർ വരെ ഇരുവശവും ഉയർത്തുക, 16 ഷട്ടറുകളുടെ അറ്റകുറ്റപ്പണികൽ നടത്തുക, ഷട്ടറുകളുടെ ചോർച്ച എത്രയും വേഗം തീർത്ത് കൃഷിക്കാരെ ഉപ്പ് വെള്ള ഭീഷണിയിൽ നിന്നും സംരക്ഷിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ പടിയൂർ പഞ്ചായത്ത് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ വി വസന്തകുമാർ ഉദ്ഘാടനം ചെയ്തു . മുൻമണ്ഡലം സെക്രട്ടറി ഇ. കെ രാജൻ പതാക

കാലിക്കറ്റ് സർവകലാശാല ഇൻറർ കോളേജിയേറ്റ് വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെൻറ് ജോസഫ്‌സ് കോളേജിന് കിരീടം

ഇരിങ്ങാലക്കുട : കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ നടന്ന സർവകലാശാല ഇൻറർ കോളേജിയേറ്റ് വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ്‌സ് കോളേജിന് കിരീടം. ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കാർമൽ കോളേജ് മാളയെ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. കാലിക്കറ്റ് സർവകലാശാല ടീച്ചിങ് ഡിപ്പാർട്ട്മെൻറ്, ഗവൺമെൻറ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിന് ടൈ ബ്രേക്കറിൽ തോൽപ്പിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമ്മാനദാനം കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം മേധാവി ഡോ. മനോജ് കെ പി

Top