ഞായറാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : 11 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇരിങ്ങാലക്കുട നമ്പർ വൺ സെക്ഷൻ പരിധിയിൽ വരുന്ന എടക്കുളം കനാൽ പെരുവല്ലിപാടം, സി.വി. റോഡ്, ചേലൂർ സെൻറർ തുടങ്ങിയ സ്ഥലങ്ങളിൽ ഞായറാഴ്ച പകൽ എട്ടര മുതൽ ആറു വരെ വൈദ്യുതി വിതരണം തടസ്സപ്പെടും എന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.

വിശിഷ്ട വ്യക്തികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടിയിൽ പ്രകടനവും, പ്രധാന മന്ത്രിക്ക് കത്തയച്ചും എ.ഐ.വൈ.എഫ് – എ.ഐ.എസ്.എഫ് പ്രതിഷേധം

ഇരിങ്ങാലക്കുട : രാജ്യത്ത് വർധിച്ചു വരുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാന മന്ത്രിക്ക് കത്തയച്ച കലാകാരന്മാരും ചരിത്രകാരന്മാരും അടക്കമുള്ള 49 വിശിഷ്ട വ്യക്തികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിൽ നിന്നും പ്രധാന മന്ത്രിക്ക് കത്തയച്ചും പ്രതിഷേധിച്ചു. പ്രധിഷേധ പ്രകടനം സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്

സഹൃദയയിലെ ബയോടെക്‌നോളജി ദേശീയ സമ്മേളനം സമാപിച്ചു

കല്ലേറ്റുംകര : തന്മാത്ര ഉപകരണങ്ങളും രോഗനിര്‍ണയവും എന്ന വിഷയത്തില്‍ എ.ഐ.സി.റ്റി.ഇ. ഡല്‍ഹിയും സഹൃദയ എഞ്ചിനീയറിംഗ് കോളേജ് ബയോടെക്‌നോളജി വിഭാഗവും ചേർന്ന് മൂന്ന് ദിവസമായി സംഘടിപ്പിച്ചു വന്നിരുന്ന ബയോടെക്‌നോളജി ദേശീയ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം അര്‍ജുന നാച്ചുറല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മറീന ബെന്നി ഉദ്ഘാടനം ചെയ്തു. സഹൃദയ പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള അധ്യക്ഷനായി. ബയോടെക്‌നോളജിയിലെ നൂതന രോഗനിര്‍ണയ മാര്‍ഗങ്ങളും ഗവേഷണ മേഖലകളും എന്ന വിഷയത്തില്‍ വിവിധ ചര്‍ച്ചകള്‍

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ്, ഗേൾസ് സ്കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിനായി 1 കോടി രൂപ വീതം അനുവദിച്ചതായി പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ

ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കിഫ്ബിയുടെ ധന സഹായത്തോടെ പശ്ചാത്തല സൗകര്യ വികസനത്തിനായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഗവണ്മെന്‍റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്റെയും, ഗവണ്മെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെയും നിർമ്മാണ പ്രവർത്തികൾക്കായി 1കോടി രൂപ വീതം അനുവദിച്ചു ഉത്തരവായതായി പ്രൊഫ. കെ. യു. അരുണൻ എം എൽ എ അറിയിച്ചു. പ്രസ്തുത സ്കൂളിലെ തുടർ പ്രവർത്തനങ്ങൾക്കായി കെയ്റ്റിനെ ചുമതലപെടുത്തിയിട്ടുണ്ടെന്നും പണികൾ

ഹയർ സെക്കന്ററി വായനമത്സരം: എസ്.എൻ. സ്കൂളിലെ വിദ്യാർത്ഥികൾ വിജയികൾ

ഇരിങ്ങാലക്കുട : ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ഹയർ സെക്കന്ററി വായനമത്സരത്തിന്‍റെ ഭാഗമായി മുകുന്ദപുരം താലൂക്ക് തലത്തിൽ നടത്തിയ മത്സരത്തിൽ ഇരിങ്ങാലക്കുട എസ്.എൻ.ഹയർ സെക്കന്ററി സ്കൂളിലെ അതുല്യ പി.എസ്, സൗപർണ്ണിക കെ.പി, അഞ്ജന ബാബു എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സ്കൂളിന് മുന്നിലെ മാലിന്യനിക്ഷേപം, നടപടികളുമായി നഗരസഭ

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി മഹാത്മാ എൽ.പി &യു.പി സ്കൂളിനു മുന്നിലെ ബസ് സ്റ്റോപ്പിന് സമീപം രൂക്ഷമായ മാലിന്യ നിക്ഷേപത്തിനെതിരെ നടപടികളുമായി ഇരിങ്ങാലക്കുട നഗരസഭ. സ്കൂളിന്‍റെ കവാടത്തിൽ തന്നെ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നതിനെതിരെ വിദ്യാർത്ഥികൾ സ്കൂളിലെ നല്ലപാഠം പദ്ധതിയുടെ നേതൃത്വത്തില്‍ നഗരസഭയിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ  നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ ജി അനിലും സംഘവും ശനിയാഴ്ച ഇവിടെ നേരിട്ട് എത്തുകയും നഗരസഭ മാലിന്യനിക്ഷേപം പൂർണ്ണമായി വൃത്തിയാക്കുകയും

ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിൽ സരസ്വതി പൂജയും, വിദ്യാരംഭവും, വിജയദശ്മി പൂജയും

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിൽ നവരാത്രിയോട് അനുബന്ധിച്ചുള്ള പൂജവെപ്പ്, വിദ്യാ തടസ്സങ്ങൾ നീങ്ങുന്നതിനുള്ള സരസ്വതിപൂജ, വിദ്യാരംഭം കുറിക്കൽ എന്നീ വിശേഷാൽ പൂജകൾ നടത്തുന്നു. ശനിയാഴ്ച വൈകീട്ട് പൂജവെയ്പ്പ് ആരംഭിക്കും പൂജയ്ക്ക് വെക്കുന്ന പുസ്തകങ്ങൾ 6 മണിക്ക് മുൻപ് ക്ഷേത്രത്തിൽ എത്തിക്കേണ്ടതാണ്. ഒക്ടോബർ 8 ചൊവ്വാഴ്ച വിജയദശമി ദിനത്തിൽ രാവിലെ സരസ്വതി മണ്ഡപത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം വിദ്യാരംഭം ചടങ്ങുകൾ ഉണ്ടാവും.

സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി വിദ്യാർഥികൾക്ക് പ്രസംഗ – പ്രബന്ധ മത്സരം

ഇരിങ്ങാലക്കുട : സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ സ്കൂൾ (പത്തുവരെ), കോളേജ് (പാരലൽ ഒഴികെ) വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം, പ്രബന്ധ മത്സരം എന്നിവ സംഘടിപ്പിക്കുന്നു. ഒക്ടോബർ 11ന് രാവിലെ 11 മണിക്ക് മുകുന്ദപുരം സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) ഓഫീസിലാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04802826733

Top