സാംസ്‌ക്കാരിക നായകർക്കെതിരെയുള്ള ഭരണകൂട ഭീകരതക്കെതിരെ ജനകീയ പ്രതിരോധം തീർത്ത് സി.പി.ഐ

പടിയൂർ : സാംസ്‌ക്കാരിക നായകർക്കെതിരെ നടക്കുന്ന ഭരണകൂട ഭീകരതക്കെതിരെ സി.പി.ഐ പടിയൂർ ലോക്കൽ കമ്മിറ്റി ജനകീയ പ്രതിരോധം സംഘടിപ്പിച്ചു . പ്രതിഷേധ യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറിമാരായ വി ആർ രമേശ്, കെ സി ബിജു , എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിൻ, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ശങ്കർ, മണ്ഡലം പ്രസിഡന്റ്

സംസ്കൃത പഠന ക്ലാസുകൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്‍റെയും കേരള വ്യാസ സംസ്കൃത വിദ്യാപീഠത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ശ്രീ ശാരദാഗുരുകുലത്തിൽ ആരംഭിച്ച സംസ്കൃതം പഠന ക്ലാസുകളുടെ കേന്ദ്രീകൃത ഉദ്ഘാടനം ആയുർവേദ പണ്ഡിതൻ ഡോ. സേതുമാധവൻ നിർവഹിച്ചു. വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന അധ്യക്ഷൻ ഡോക്ടർ പി കെ മാധവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാനികേതൻ ജില്ലാ അധ്യക്ഷ ടി എൻ രാധ ആശംസ അർപ്പിച്ചു. ഡോ. ഇ എൻ ഈശ്വരൻ സ്വാഗതവും വിജയകുമാർ നന്ദിയും പറഞ്ഞു. പ്രായ

ഡോണ്‍ ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്‍റ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്, തൃശൂര്‍ ചെസ്സ് അക്കാദമി, ഡോണ്‍ ബോസ്‌ക്കോ യൂത്ത്‌സ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് ആദിത്ത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. അഡ്വ. തോമസ് ഉണ്ണിയാടന്‍, ഇന്ത്യന്‍ യൂത്ത് ടീം കോച്ച് ടി.ജെ സുരേഷ്‌കുമാറുമായി മത്സരിച്ച് ഉല്‍ഘാടനം ചെയ്തു. തൃശൂര്‍ ചെസ്സ് അസ്സോസിയേഷന്‍ പ്രസിഡണ്ട് വി.ശശിധരന്‍ അധ്യക്ഷത

കൂടൽമാണിക്യം ക്ഷേത്രത്തിൽ പൂജവെപ്പും വിദ്യാരംഭവും

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കലിൽ നവരാത്രി, സരസ്വതിപൂജ ഒക്ടോബർ അഞ്ചാം തീയതി വൈകിട്ട് മുതൽ എട്ടാം തീയതി വരെ ആഘോഷിക്കുന്നു. അഞ്ചാം തീയതി വൈകിട്ട് പൂജവെപ്പും ആറാം തീയതി ദുർഗാഷ്ടമിയും ഏഴാം തീയതി മഹാനവമിയും, എട്ടാം തീയതി വിജയദശമി- വിദ്യാരംഭവും ആകുന്നു. വിജയദശമി ദിവസം എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തിയതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

നടവരമ്പ് ഡോക്ടർപടി വെസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു

നടവരമ്പ് : നടവരമ്പ് ഡോക്ടർപടി വെസ്റ്റ് റസിഡൻസ് അസോസിയേഷൻ പൊതുസമ്മേളനം മണ്ണുത്തി വെറ്റിനറി കോളേജ് സർജറി & റേഡിയോളജി വിഭാഗം മേധാവി ഡോ. സി.ബി. ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ ഡി.ഡബ്ലിയു.ആർ.എ. പ്രസിഡന്റ് ഡോക്ടർ മേനോൻ രവി അധ്യക്ഷനായിരുന്നു. അദ്ധ്യയനവർഷത്തെ പരീക്ഷകളിൽ 70 % മാർക്ക് കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അനുമോദിച്ചു. വാർഷിക പൊതുയോഗത്തിന്‍റെ ഭാഗമായി

കലോത്സവ നിറവിൽ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

ഇരിങ്ങാലക്കുട : ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവത്തിന് തുടക്കം കുറിച്ചു. മിമിക്രി കലാകാരനായ കലാഭവൻ നൗഷാദ് കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി എം മനോജ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സോണിയ ഗിരി മുഖ്യാതിഥിയായി. പ്രിൻസിപ്പൽ പ്യാരിജാ എം, ഹൈസ്കൂൾ പ്രിൻസിപ്പൽ ടി വി രമണി, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹേനാ കെ ആർ, സ്കൂൾ ചെയർപേഴ്സൺ മേധാ

Top