മാലിന്യ കൂമ്പാരവും പേറി പൊറത്തിശേരി മഹാത്മാ സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം

പൊറത്തിശേരി : നാടെങ്ങും ശുചിത്വ വാരാഘോഷം കൊടുമ്പിരികൊള്ളുമ്പോൾ, ഇരിങ്ങാലക്കുട നഗരസഭ പ്രദേശമായ പൊറത്തിശ്ശേരി മഹാത്മാ സ്കൂളിന് മുന്നിൽ മാലിന്യ കൂമ്പാരവും പേറി ബസ് കാത്തിരിപ്പ് കേന്ദ്രവും സമീപ പ്രദേശങ്ങളും. സ്കൂൾ മതിലിനോട് ചേർന്ന ഈ ബസ് സ്റ്റോപ്പിന് പുറകിൽ സാമൂഹ്യവിരുദ്ധർ സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുകയാണ്. കവാടത്തിനു സമീപം ആയതിനാൽ വിദ്യാർഥികളും അധ്യാപകരും പലവട്ടം ഇത് സേവന പ്രവർത്തനങ്ങളിലൂടെ വൃത്തിയാക്കിയതാണ്. എന്നാൽ അടുത്ത ദിവസങ്ങളിൽ തന്നെ വീണ്ടും ഇവിടെ മാലിന്യം നിറയുന്നത്

‘അവസരങ്ങളുടെ ആഘോഷം’ ഭിന്നശേഷി ഉപകരണ പ്രദർശനത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സാമൂഹികനീതി വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന 'അവസരങ്ങളുടെ ആഘോഷം' ഭിന്നശേഷി ഉപകരണ പ്രദർശനത്തിന് തൃശൂർ ശക്തൻ സ്റ്റാൻറ് പരിസരത്ത് തുടക്കമായി. കോർപറേഷൻ മേയർ അജിത വിജയൻ പ്രദർശനവും അനുബന്ധപരിപാടികളും ഉദ്ഘാടനം ചെയ്തു. സ്വയം മനസ്സും ശരീരവും തളരാതെ, ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ രക്ഷിതാക്കൾ ശ്രമം തുടരണമെന്ന് മേയർ പറഞ്ഞു. രക്ഷിതാക്കൾ നിരാശരാവരുത്. ഭിന്നശേഷിയുള്ള മക്കളെ ചിരിച്ച

പള്ളിപ്പുറം ഗോപാലൻ നായർ സ്മാരക സുവർണ്ണമുദ്ര കലാമണ്ഡലം അപ്പുമാരാർക്ക് സമർപ്പിച്ചു

ഇരിങ്ങാലക്കുട : പ്രസിദ്ധ കഥകളി നടനും ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ ദീർഘകാലം പ്രധാന അദ്ധ്യാപകനുമായിരുന്ന പള്ളിപ്പുറം ഗോപാലൻനായർ ആശാന്‍റെ അനുസ്മരണദിനം ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന്‍റെ  യും ഡോ. കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റ് യും സഹകരണത്തോടെ ആചരിച്ചു. ഈ വർഷത്തെ പള്ളിപ്പുറം ഗോപാലൻ നായർ സ്മാരക സുവർണ്ണമുദ്ര കലാമണ്ഡലം അപ്പു മാരാർക്ക് മാധ്യമപ്രവർത്തകൻ എം പി സുരേന്ദ്രൻ സമർപ്പിച്ചു. കലാനിലയം മോഹൻകുമാർ എൻഡോവ്മെന്റ് വിശ്വജിത്ത് തമ്പാനും, കലാമണ്ഡലം

കൊറിയൻ ചിത്രമായ ‘പാരസൈറ്റ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2019ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പാം ദി ഓർ പുരസ്കാരം നേടിയ കൊറിയൻ ചിത്രമായ 'പാരസൈറ്റ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 4 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6:30 ന് സ്ക്രീൻ ചെയ്യുന്നു. 92-ാം അക്കാദമി അവാർഡിനുള്ള ദക്ഷിണ കൊറിയൻ എൻട്രി കൂടിയായ പാരസൈറ്റ്, സമ്പന്ന കുടുംബത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ കഥകളാണ് പറയുന്നത്. ചിത്രത്തിന്‍റെ സമയം 132

അപർണ ലവകുമാറിനെ സാകേതം സേവാ നിലയത്തിൽ ആദരിച്ചു

ഇരിങ്ങാലക്കുട : കാൻസർ രോഗികൾക്ക് വിഗ്ഗിനായി തന്‍റെ  മുടി മുഴുവൻ മുറിച്ച് നൽകിയ ഇരിങ്ങാലക്കുട വനിതാ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അപർണ ലവകുമാറിനെ ഇരിങ്ങാലക്കുട സേവാഭാരതി മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ സാകേതം സേവാ നിലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സദനാംഗം പത്മ അമ്മ പൊന്നാട അണിയിച്ച് ആദരിച്ചു. സാകേതം പ്രസിഡന്റ് കെ ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാതൃസമിതി പ്രസിഡന്റ് ജയന്തിരാഘവൻ സ്വാഗതവും മാതൃസമിതി അംഗങ്ങളായ സുനന്ദ ശിവാനന്ദൻ, ബിന്ദു,

മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ നാടകം ‘പുലർകാലസ്വപ്നം’ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിൽ ഒക്ടോബർ 7ന്

ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി നൂറ്റൊന്നംഗ സഭയുടെ സംഘാടനത്തിൽ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിൽ ഒക്ടോബർ 7 തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് അങ്കമാലി അഞ്ജലി തിയ്യറ്റേഴ്സ് അവതരിപ്പിക്കുന്ന 'പുലർകാലസ്വപ്നം' നാടകം. സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിജയൻ മലാപ്പറമ്പ് ഉൾപ്പടെയുള്ള അഭിനേതാക്കൾ പങ്കെടുക്കുന്ന ഈ നാടകത്തിന് പ്രവേശനം സൗജന്യമാണ് .

ഗാന്ധി സ്‌മൃതി നടത്തി

കാട്ടൂർ : കാട്ടൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കാട്ടൂർ സമഭാവന സാംസ്‌കാരിക നിലയത്തിൽ ആയുർവേദ പ്രചാരകനും എഴുത്തുകാരനുമായ ഉണ്ണികൃഷ്ണൻ കിഴുത്താണി ഗാന്ധിജി - ജീവിതവും സന്ദേശവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ്‌ മുഹമ്മദ് സൈനുൽ ആബിദിൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി മനോഹരൻ ചരുവിൽ, മുരളി മോഹൻ, ഷിനിൽ സി എൻ, റോണി പോൾ എന്നിവർ സംസാരിച്ചു.

ക്രൈസ്റ്റിലെ എൻ.സി.സിയും ഫയർ സ്റ്റേഷൻ ജീവനക്കാരും പരിസ്ഥിതി ശുചിത്വ പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : 'സ്വച്ഛത പഖ്‌ വാഡ' എന്ന സന്ദേശം ജനങ്ങളുടെ ഇടയിൽ സജീവമാക്കാൻ ക്രൈസ്റ്റ് കോളേജിലെ എൻസിസി കേഡറ്റുകള്ളും, ഫയർ സ്റ്റേഷന് ജീവനക്കാരും സംയുക്തമായി പരിസ്ഥിതി ശുചിത്വ പരിപാടി സംഘടിപ്പിച്ചു. സമൂഹത്തിൽ പരിസര ശുചിത്വത്തിനും, വ്യക്തി ശുചിത്വത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ റാലിയും സംഘടിപ്പിച്ചു. കോളേജിൽ നിന്നും ആരംഭിച്ച റാലി ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ പരിസരത്ത് അവസാനിച്ചു. തുടർന്ന് ഫയർ സ്റ്റേഷൻ ഓഫീസർ

Top