സി.പി.ഐ – എ.ഐ.വൈ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

എടതിരിഞ്ഞി : ശുചിത്വം നമ്മുടെ കടമ എന്ന മുദ്രാവാക്യം ഉയർത്തി ഗാന്ധിജയന്തി ദിനത്തിൽ സി.പി.ഐ - എ.ഐ.വൈ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പടിയൂർ പഞ്ചായത്തിലെ ചെട്ടിയാൽ - തേക്കുംമൂല റോഡിന്‍റെ ഇരുവശങ്ങളും വൃത്തിയാക്കി ശുചിത്വ വാരാചരണത്തിന് തുടക്കം കുറിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ലോക്കൽ സെക്രട്ടറി വി.ആർ രമേഷ്, ബ്ലോക്ക് പ്രസിഡണ്ട് കെ എസ് രാധാകൃഷ്ണൻ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.വി രാമകഷ്ണൻ, എ.ഐ.വൈ.എഫ്

മഴക്കെടുതി – കേന്ദ്ര സഹായം വൈകരുത് : കേരള കർഷക സംഘം

ആളൂർ : ആവർത്തിച്ചുള്ള പ്രളയ ദുരന്തം നേരിട്ട കേരളത്തിന്‍റെ കാർഷിക മേഖലയെ സഹായിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര സഹായം അനുവദിക്കണമെന്ന് കേരള കർഷക സംഘം മാള ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആളൂർ പഞ്ചായത്തു കമ്മ്യുണിറ്റി ഹാളിൽ സംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്‌തു. എം.എസ്.മൊയ്‌ദീൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.അരവിന്ദൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘം ജില്ലാ ജോയിന്‍റ് സെക്രട്ടറി സെബി ജോസഫ് അഭിവാദ്യം ചെയ്തു സംസാരിച്ചു.

അഗസ്ത്യ ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിൽ അവിട്ടത്തൂരിൽ സേവ പ്രവർത്തനം

അവിട്ടത്തൂർ : അവിട്ടത്തൂർ അഗസ്ത്യ ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിൽ നടന്ന സേവ പ്രവർത്തനം 'സ്വച് ഭാരത്' അവിട്ടത്തൂർ സെന്ററും പരിസരവും വൃത്തിയാക്കി. ആർ എസ് എസ് സംസ്ഥാന സഹകാര്യവാഹ് പി എൻ ഈശ്വർ ജി, പഞ്ചായത്ത് ജനറൽ സെക്രട്ടറി പി പി രാധാകൃഷ്ണൻ, വി ആർ മധു, ബി ജെ പി ശക്തികേന്ദ്ര ഇൻ ചാർജ് , എ എസ് സതീശൻ, കെ ആർ രാജേന്ദ്രൻ മാസ്റ്റർ, മല്ലിക മോഹനൻ

”ഗാന്ധിയെ ഓർക്കാം വർഗീയതയെ ചെറുക്കാം” എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ ഗാന്ധി ജൻമദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജൻമദിനത്തിൽ മേഖല കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി ഗാന്ധി സ്മൃതി പ്രതിജ്ഞ എടുത്ത് കൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. ജനാധിപത്യ നിഷേധത്തിന്റെ ഈ കാലത്ത് ഗാന്ധി സ്മൃതി പുതിയ ദിശാബോധം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച ശുചീകരണ പരിപാടിയും ഗാന്ധി സ്മൃതിയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ്

നഗരസഭാരംഗത്തു നിന്ന് റിട്ടയർ ചെയ്ത ജീവനക്കാരുടെ സംഗമം ഇരിങ്ങാലക്കുടയിൽ വ്യത്യസ്ത രീതിയിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നഗരസഭാരംഗത്തു നിന്ന് റിട്ടയർ ചെയ്ത 70 ജീവനക്കാർ പങ്കെടുത്ത സ്നേഹ സംഗമത്തിൽ സർക്കാരിന്‍റെ നിർദ്ദേശാനുസരണം മാലിന്യവിമുക്ത പ്രതിജ്ഞ എടുത്തു കൊണ്ട് പുതിയൊരു രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു. നഗരസഭാ രംഗത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ റിട്ടയർ ചെയ്ത ജീവനക്കാരുടെ സംഗമം സംഘടിപ്പിക്കുന്നത്. ടൌൺ ഹാളിൽ നടന്ന സ്നേഹ സംഗമത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യഷിജു നിർവ്വഹിച്ചു. മുനിസിപ്പൽ എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്ബ് (മെർക്ക് ) പ്രസിഡണ്ട് വൽസകുമാർ. ഇ .ബി.

കോൺഗ്രസ് കാട്ടൂർ മണ്ഡലത്തിൽ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു

കാട്ടൂർ : കാട്ടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെെസ്ക്കൂൾ ജംങ്ഷനിൽ പതാക വന്ദനവും, പുഷ്പാർച്ചനയും നടത്തി മണ്ഡലം പ്രസിഡൻ്റ് എ എസ് ഹെെദ്രോസ് ഉദ്ഘാടനം ചെയ്തു, ആനിആൻ്റണി,എം ഐ അഷ്റഫ്,ബെറ്റിജോസ് എന്നിവർ പ്രസംഗിച്ചു. ആറാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വേണ്ടർ മൂലയിൽ ഗാന്ധിജിയുടെ 150ാം ജന്മവാർഷീക സ്മാരകമായി ബസ്റ്റോപ്പ് ഉദ്ഘാടനംവും, പുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ധീരജ് തേറാട്ടിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് എ

ലാല്‍ ബഹാദൂര്‍ ശാസ്ത്രി അനുസ്മരണവും പൂര്‍വ്വ വിദ്യാർത്ഥി സംഗമവും നടത്തി

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വവിദ്യാർത്ഥിയായ പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ .കെ വിനയന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം .പി സാവിത്രി ലക്ഷ്മണന്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അനുസ്മരണം നടത്തി. സ്‌കൂളിലെ എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷകളില്‍ മുഴുവന്‍

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

പൊറത്തിശ്ശേരി : ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു വൃദ്ധദമ്പതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ പൊറത്തിശ്ശേരി പൊറത്തൂർ ക്ഷേത്രത്തിനു സമീപം കാറിടിച്ച് ഓട്ടോ ഡ്രൈവർ അടക്കം മൂന്നു പേർക്ക് സാരമായ പരിക്ക്. കിഴുത്താണി സ്വദേശികളായ ചരുവിൽ സുരേഷ് (75), ഭാര്യ ഇന്ദിര (65), ഓട്ടോറിക്ഷ ഡ്രൈവർ കൊരുമ്പിശ്ശേരി സ്വദേശി മരോട്ടിക്കുന്ന് വീട്ടിൽ മധു എന്നിവരെയാണ് പരിക്കുകളോടെ മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയോടെ കൂടിയായിരുന്നു അപകടം. ഓട്ടോറിക്ഷ അപകടത്തിൽ പൂർണമായി തകർന്നിട്ടുണ്ട്. അപകടത്തിൽപെട്ട

ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ‘സ്വച്ഛത ഹി സേവ’ പ്രചരണ റാലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശുചിത്വ പക്ഷാചാരണത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ശുചിത്വ പ്രതിജ്ഞ എടുക്കുകയും 'സ്വച്ഛത ഹി സേവ' പ്രചരണ റാലി സംഘടിപ്പിക്കുകയും ചെയ്തു . ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജ്, തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജ്, ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തു. ജനറൽ ആശുപത്രിയിൽ നിന്ന് ആരംഭിച്ച റാലി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി

അംഗൻവാടിയിൽ ശുചികരണ പ്രവർത്തനങ്ങൾ

കാറളം : മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തിന്‍റെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലെ സൂര്യ അംഗൻവാടിയിൽ ശുചികരണ പ്രവർത്തനങ്ങൾ നടത്തി. തരണനെല്ലുർ കോളേജിലെ വിദ്യാർത്ഥികളും നാട്ടുകാരും വാർഡ് മെംമ്പർ ശ്രീജിതും അംഗൻവാടി പ്രവർത്തകരും കുട്ടികളും കൂടി അംഗൻവാടി വൃത്തിയാക്കി

Top