80 വയസ്സ് പൂർത്തീകരിച്ച പെൻഷൻകാരെ ലോക വയോജനദിനത്തിൽ ആദരിച്ചു

പൊറത്തിശ്ശേരി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പൊറത്തിശ്ശേരി യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ലോക വയോജനദിനത്തിൽ 80 വയസ്സ് പൂർത്തീകരിച്ച പെൻഷൻകാരെ ആദരിച്ചു. കരുവന്നൂർ പ്രിയദർശിനി ഹാളിൽ നടന്ന യോഗത്തിൽ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് എ ഖാദർ ഹുസൈൻ അധ്യക്ഷനായിരുന്നു. ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ അൽഫോൻസ് തോമസ് മുതിർന്ന അംഗങ്ങളെ പൊന്നാട നൽകി ആദരിച്ചു. അധ്യാപകനും സാമൂഹ്യ

ജില്ലാ സാക്ഷരതാ കലോത്സവത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് ഓവറോള്‍ കിരീടം

ഇരിങ്ങാലക്കുട : തുടര്‍ച്ചയായ 9-ാം തവണയും തൃശൂര്‍ ജില്ലാ സാക്ഷരതാ കലോത്സവത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് ഓവറോള്‍ കിരീടം. വ്യക്തിഗത മത്സരത്തിലും ഒന്നാം സ്ഥാനമാണുള്ളത്. കിരീട നേട്ടത്തിന് പിന്നില്‍ പ്രയത്നിച്ച ബ്ലോക്ക് പഞ്ചായത്തിന്‍റെ നോഡല്‍ പ്രേരക് ആയ ചന്ദ്രികയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ മനോജ് കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അനുമോദിച്ചു.

പ്രവാസി കൂട്ടായ് ചെയ്ത നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ്

കോമ്പാറ: മുകുന്ദപുരം പ്രവാസി കൂട്ടായ് കോമ്പാറയിൽ കൃഷി ചെയ്ത നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകൻ നിർവഹിച്ചു. നേന്ത്രവാഴ കൃഷിക്ക് പുറമെ പച്ചക്കറികൾ, കിഴങ്ങ് വർഗ്ഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, ചോളം, പൂകൃഷി തുടങ്ങിയവ പ്രവാസികളായിരുന്ന ഇവർ നേരിട്ട് ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വാർഡ്‌ മെമ്പർ രജനി സതീഷ്, അസിസ്റ്റൻറ് കൃഷി ഓഫീസർ എം.കെ. ഉണ്ണി, പ്രവാസി കൂട്ടായ്മ രക്ഷാധികാരി സുരേഷ് ചേറാക്കുളം, സെക്രട്ടറി കണ്ണൻ തണ്ടാശ്ശേരി,

ശാന്തിനികേതനിൽ നടക്കുന്ന തൃശൂർ ജില്ല സി.ബി.എസ്.ഇ കലോത്സവ് ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഒക്ടോബർ 22, 24, 25, 26 തീയതികളിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടക്കുന്ന തൃശ്ശൂർ ജില്ല സി.ബി.എസ്.ഇ കലോത്സവത്തിന്‍റെ ലോഗോ പ്രകാശനം സർക്കിൾ ഇൻസ്പെക്ടർ പി ആർ ബിജോയ് നിർവഹിച്ചു. സഹോദയ പ്രസിഡന്റ് ഫാ. ഷാജു എടമന, സെക്രട്ടറി ഡോ. ദിനേശ് ബാബു, മാനേജ്മെന്‍റ് അസോസിയേഷൻ സെക്രട്ടറി ഐ ടി മുഹമ്മദാലി, സഹോദയ വൈസ് പ്രസിഡന്‍റ് അനില ജയചന്ദ്രൻ, കെ വാസുദേവൻ, ജോയിന്‍റ് സെക്രട്ടറി തോമസ് പി തോമസ്,

‘ഡ്രൈ ഡേ’ വിൽപനക്കായി വീട്ടിൽ ചാരായം വറ്റിയവരെ എക്‌സൈസ് പിടികൂടി

ഇരിങ്ങാലക്കുട : ഒക്ടോബര്‍ 1, 2 തീയതികളില്‍ ഡ്രൈ ഡേ ആയതിനാല്‍ ഉണ്ടായേക്കാവുന്ന വര്‍ദ്ധിച്ച ആവശ്യം കണക്കിലെടുത്ത് അനധികൃതമായി വീട്ടിൽ ചാരായ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഇരിങ്ങാലക്കുട എക്‌സൈസ് സംഘം പിടികൂടി. മറ്റത്തൂര്‍ ചെമ്പൂചിറ മുണ്ടക്കല്‍ വീട്ടില്‍ ബാബു (55), ചെമ്പൂച്ചിറ ഐപ്പുട്ടിപടി കോളനി നിവാസി ആലുക്കപറമ്പില്‍ അനില്‍കുമാര്‍ (45) എന്നിവരാണ് എക്‌സൈസ് കമ്മീഷണറുടേയും തൃശ്ശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടേയും നിര്‍ദ്ദേശപ്രകാരം നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ഇന്‍സ്പക്ടര്‍ കെ.കെ.

ലോക വയോജന ദിനാചരണത്തിന്‍റെ ഭാഗമായി മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ച് സി.പി.ഐ

പടിയൂർ : ലോക വയോജന ദിനാചരണത്തിന്‍റെ ഭാഗമായി സി.പി.ഐ പടിയൂർ ലോക്കൽ കമ്മറ്റി മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ചു. ഇരിങ്ങാക്കുട മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. പടിയൂരിലെ പാർട്ടിയുടെ മുതിർന്ന പ്രവർത്തകരായ ടി.കെ. രാഘവൻ, കാര്യേഴത്ത് കുമാരൻ, കൊടലിപറമ്പിൽ തോമൻ. വയോദിക ദമ്പതികളായ പടിഞ്ഞാട്ടയിൽ രാമകൃഷ്ണൻ, കാർത്ത്യായിനി എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്മാരായ കെ.വി. രാമകൃഷ്ണൻ കെ.സി. ബിജു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്

നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളിലും തുണിസഞ്ചി എന്ന പദ്ധതിയുമായി ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും ഒരു തുണിസഞ്ചി എന്ന പദ്ധതിയുടെ മുന്നോടിയായി ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അരലക്ഷം തുണിസഞ്ചികൾ വിതരണം ചെയ്യുന്നു. സൊസൈറ്റിയുടെ പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടം, സ്ത്രീ ശാക്തീകരണം എന്നിവ മുൻനിർത്തി 2017 ഒക്ടോബർ രണ്ടിന് ആരംഭിച്ച നീതി സ്റ്റിച്ചിംഗ് യൂണിറ്റ് വഴി കഴിഞ്ഞ രണ്ട് വർഷക്കാലമായി വിവിധ സംഘടനകളുമായി സഹകരിച്ച് പൂർണ്ണമായും കോട്ടൻ തുണികളിൽ നിർമ്മിക്കുന്ന ലക്ഷക്കണക്കിനു തുണി സഞ്ചികൾ ജില്ലയുടെ

കാടുകയറിയ നിലയിൽ വർണ – എസ്.എൻ.ഡി.പി തളിയക്കോണം റോഡ്

മാപ്രാണം : നഗരസഭ വാർഡ് 38ലെ വർണ - എസ്.എൻ.ഡി.പി തളിയക്കോണം റോഡിനു ഇരുവശം കാടുപിടിച്ച് പൊതുജനങ്ങൾക്ക് വഴി നടക്കുവാൻ പോലും പറ്റാത്ത അവസ്ഥയിൽ. ഒരു വാഹനം എതിർ ദിശയിൽനിന്നും വന്നാൽ ഒഴിഞ്ഞു മാറാൻപോലും പറ്റാത്ത രീതിയിലാണ് ഇവിടെ റോഡരികിലെ പുല്ലും ചെടികളും വളർന്നുനിൽക്കുന്നത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികാരികൾ ഇതുവരെ റോഡിന്റെ ഇരുവശത്തെ പുൽചെട്ടികൾ വെട്ടിമാറ്റി സഞ്ചാരയോഗ്യമാക്കാത്തതിൽ ബി ജെ പി തളിയക്കോണം ബൂത്ത് കമ്മറ്റി പ്രതിഷേധിച്ചു. നഗരസഭ

നഗരപ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് കോട്ടംതട്ടിയത് ലഹരി വസ്തുക്കളുടെ ലഭ്യത വർദ്ധിച്ചതിനെ തുടർന്ന് – നൂറ്റൊന്നംഗസഭ

കാരുകുളങ്ങര : നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ഇടവരുത്തുന്ന ലഹരി വസ്തുക്കളുടെ വ്യാപനം തടയാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ചുറ്റും ഇവക്കെതിരെ കർശന നിരീക്ഷണം ഉറപ്പുവരുത്താനും നൂറ്റൊന്നംഗസഭയുടെ വാർഷിക പൊതുസഭ അധികൃതരോടാവശ്യപ്പെട്ടു. ലഹരി വസ്തുക്കളുടെ ലഭ്യത വർദ്ധിച്ചതിനെ തുടർന്ന് നഗരപ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടിയതായി നൂറ്റൊന്നംഗസഭയുടെ വാർഷിക പൊതുസഭ വിലയിരുത്തി. ഈയിടെയായി ലഹരിക്കടിമപ്പെട്ട യുവാക്കൾ രാത്രി കാലങ്ങളിൽ വീടുകയറി ആക്രമിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നത് ജനങ്ങളിൽ ആശങ്കയുണർത്തുന്നു. ചെയർമാൻ ഡോ.ഇ.പി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ കൂടിയ

Top