ഹോട്ടലുകളിൽ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണം പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : നഗരസഭ ഹെൽത്ത് സ്ക്വാഡ് വ്യാഴാഴ്ച നടത്തിയ പരിശോധനകളിൽ മാപ്രാണം റോസ് റെസിഡൻസി, ഇരിങ്ങാലക്കുടയിലെ വീനസ് ഹോട്ടൽ, ഗ്രാമ്യ ഹോട്ടൽ, വരദാനം ഹോട്ടൽ എന്നിവിടങ്ങളിൽ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണം പിടിച്ചെടുത്തു. ഠാണാവിലെ നാഷണൽ ഫ്രൂട്സ് നിന്നും 13 കിലോ 50 മൈക്രോണിൽ താഴെയുള്ള നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു, നിയമലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. തുടർന്നും പരിശോധനകൾ നടത്തുന്നത് ആയിരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു

ശക്തമായ കാറ്റും മഴയും- കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ചയും അവധി

മഹ ചുഴലിക്കാറ്റിനെ തുടർന്ന് ശക്തമായ കാറ്റും മഴയും പ്രവചിക്കപ്പെടുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ചയും (01.11.2019) അവധിയായിരിക്കും എന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിക്കുന്നു,സർവ്വകലാശാലാ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

വയോജന ക്ഷേമം: സ്കൂൾതല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തൃശൂർ സാമൂഹ്യ നീതി വകുപ്പ്, മെയിന്റനൻസ് ട്രൈബ്യുണൽ ഇരിങ്ങാലക്കുട, തൃശൂർ എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ 'വയോജന ക്ഷേമ ബോധവൽക്കരണ ക്ലാസ്സ്‌' 'ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസറും മെയിന്റനൻസ് ട്രൈബ്യുണലുമായ ലതിക. സി ഉദ്ഘാടനം ചെയ്യതു . ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.ആർ. പ്രദീപൻ കുട്ടികൾക്കായുള്ള ബോധവത്കരണ ബ്രോഷർ ഇരിങ്ങാലക്കുട ആർ.ഡി.ഓ &

രാജേഷ് തെക്കിനിയേടത്തിന്‍റെ പതിനൊന്നാമത് പുസ്തകമായ ‘ഞാറ്റടിത്തെയ്യങ്ങൾ’ നോവൽ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : രാജേഷ് തെക്കിനിയേടത്തിന്‍റെ പതിനൊന്നാമത് പുസ്തകമായ "ഞാറ്റടിത്തെയ്യങ്ങൾ" എന്ന നോവൽ കാനം രാജേന്ദ്രൻ, ഡോ. വത്സലൻ വാതുശ്ശേരിക്കു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുൻ എം.പി. സി.എൻ.ജയദേവൻ, കെ.കെ.വത്സരാജ്, ഇ.എം. സതീശൻ, ലില്ലി തോമസ് പാലോക്കാരൻ, ടി. കെ. സുധീഷ്, ഉണ്ണികൃഷ്ണൻ കിഴുത്താനി, അഡ്വ. ആശാ ഉണ്ണിത്താൻ, വി.എസ്. വസന്തൻ, ജി.ബി.കിരൺ, നഫീസത് ബീവി, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രൊഫ. ലക്ഷ്മണൻ നായർ, രാധാകൃഷ്ണൻ വെട്ടത്ത്, സനോജ് എം.ആർ,

വാളയാർ വിഷയത്തിൽ കാട്ടൂരിൽ പ്രതിഷേധ ജ്വാല തെളിയിച്ചു

കാട്ടൂർ : വാളയാറിലെ സഹോദരിമാർക്ക് നീതി ലഭിക്കുന്നതിനും, പുനരന്വേഷണം സി ബി ഐയെ ഏല്പിക്കണമെന്നും സംഭവത്തിൽ ഇടതുപക്ഷ സർക്കാരിൻ്റെ ഇരട്ടത്താപ്പിലും പ്രതിഷേധിച്ച് കാട്ടൂരിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബസാറിൽ പ്രതിഷേധ കൂട്ടായ്മ നടത്തുകയും, പ്രതിഷേധ ജ്വാല തെളിയിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ എസ് ഹെെദ്രോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് രാജലക്ഷ്മി കുറുമാത്ത് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻ്റ് ധീരജ് തേറാട്ടിൽ,

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊരുമ്പിശ്ശേരി : വാളയാര്‍ പെണ്‍കുട്ടികള്‍ നീതി ലഭിക്കണമെന്നും, കേസ്സില്‍ പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കൊരുമ്പിശ്ശേരി ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബി.ജെ.പി മുനിസിപ്പൽ സെക്രട്ടറി വിജയൻപാറേക്കാട്ട്, വിജയരാഘവൻ തൈവളപ്പിൽ എന്നിവർ സംസാരിച്ചു. അഭീഷ് പോട്ടയിൽ, ഷാജി പുളിക്കൻ, മനേഷ് ഐനിയിൽ, ഷൈജു കളിയേങ്കര തുടങ്ങിയവർ നേതൃത്വം നൽകി.

നടനകൈരളിയില്‍ പതിനഞ്ച് ദിവസം നീണ്ടു നിന്ന നവരസ സാധന ശില്‍പശാലക്ക് സമാപനം

ഇരിങ്ങാലക്കുട : നടനകൈരളിയില്‍ പതിനഞ്ച് ദിവസം നീണ്ടു നിന്ന നവരസ സാധന പരിശീലിക്കുവാന്‍ രാജ്യത്തിൻറെ വിവിധദേശങ്ങളിൽനിന്നും എത്തിചേര്‍ന്ന നടീനടന്മാരുടേയും നര്‍ത്തകരുടേയും നവരസ പ്രകടനത്തോടുകൂടി ശില്‍പശാല സമാപിച്ചു. തന്‍റെ ക്യാന്‍വാസില്‍ വരച്ചിട്ട കഥാപാത്രങ്ങളെ സജീവമാക്കാന്‍ പഞ്ചേന്ദ്രിയങ്ങളെ പ്രചോദിപ്പിക്കുവാന്‍ തന്‍റെ സ്റ്റുഡിയോവില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്ന അപൂര്‍വ പ്രതിഭയായ വിശ്വചിത്രകാരന്‍ ലിയോണാര്‍ഡോ ഡാ വിഞ്ചി ഒരു നാട്യാചാര്യനു തുല്യം ഭാവാവിഷ്ക്കാരത്തില്‍ ഗവേഷണപഠനം നടത്തിയിട്ടുള്ള കലാകാരനായിരുന്നതുകൊാണ് ഈ ശില്‍പശാല അദ്ദേഹത്തിന്‍റെ അഞ്ഞൂറാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് സമര്‍പ്പിച്ചതെന്ന് ശില്‍പശാല

വയലാർ ചലച്ചിത്ര ഗാനമത്സരം

ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ നാടകരാവിന്‍റെ ഭാഗമായി നവംബർ 17ന് വയലാർ ചലച്ചിത്രഗാന മത്സരം സംഘടിപ്പിക്കുന്നു. 15 വയസിനു മുകളിലുള്ളവർക്ക് സ്ത്രീപുരുഷഭേദമന്യേ പങ്കെടുക്കാം. താല്പര്യമുള്ളവർ നവംബർ 10 ന് മുൻപായി കൺവീനർ, സ്മിജിത് കുമാർ 9447580622 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഇന്ദിരാഗാന്ധി അനുസ്മരണവും, ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും നടത്തി

കോണത്തുകുന്ന് : വെള്ളാങ്ങല്ലുർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോണത്തുകുന്ന് ജംഗ്ഷനിൽ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 35-ാം ചരമ വാർഷികം ആചരിച്ചു. പുഷ്പാർച്ച, അനുസ്മരണം, ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും നടന്നു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായിരുന്നു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഇ .വി .സജീവ് അനുസ്മരണ പ്രഭാഷണം നടത്തി. ഗഫൂർ മുളംപറമ്പിൽ, എ. ചന്ദ്രൻ, കെ.എച്ച്. അബ്ദുൾ നാസർ, വി.രാംദാസ്, വി.എ. നാസർ, പ്രദീപ്,

ഇരിങ്ങാലക്കുടയിൽ 50.6 മില്ലി മീറ്റർ മഴ

ഇരിങ്ങാലക്കുട : വ്യാഴാഴ്ച രാവിലെ വരെ ഇരിങ്ങാലക്കുടയിൽ 50.6 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ അറിയിപ്പ് പ്രകാരം വ്യാഴാഴ്ച തൃശൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.

Top