ഹിന്ദി ഏക ഭാഷയാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രധാനമന്ത്രിക്ക് മാതൃഭാഷയിൽ കത്തയച്ച് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ഹിന്ദി ഏക ഭാഷയാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തിയും മലയാള അക്ഷരമാല എഴുതിയും പ്രധാനമന്ത്രിക്ക് മാതൃഭാഷയിൽ കത്തയച്ചും പ്രതിഷേധിച്ചു. ബഹുസ്വരതയുടെയും വൈവിധ്യങ്ങളുടെയും നാടാണ് ഇന്ത്യ. രാജ്യത്തിന്റെ രാഷ്ട്രഭാഷയാണ് ഹിന്ദി എന്ന നിലയിൽ എല്ലാ അർത്ഥത്തിലും അത് അംഗീകരിക്കപ്പെടണം. പക്ഷെ, ഹിന്ദി ഏക ഭാഷയായി രാജ്യത്ത് നടപ്പിലാക്കണം എന്നത് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. മാതൃഭാഷയിൽ സംസാരിക്കുകയും

കുടിശ്ശിക ഫയലുകൾ തീർപ്പാക്കുന്നത്തിന് ഇരിങ്ങാലക്കുട നഗരസഭയുടെ ഫയൽ അദാലത്ത് ബുധനാഴ്ച രാവിലെ 11 മുതൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ നിലവിലുള്ള കുടിശ്ശിക ഫയലുകൾ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് (പൊറത്തിശ്ശേരി സോണൽ ഉൾപ്പെടെ) ഫയൽ അദാലത്ത് സെപ്റ്റംബർ 25 രാവിലെ 11 മണി മുതൽ ഇരിങ്ങാലക്കുട നഗരസഭ ഓഫീസിലും പൊറത്തിശ്ശേരി മേഖല ഓഫീസിലും നടത്തുന്നു. അദാലത്തിൽ പങ്കെടുക്കുന്നവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകേണ്ടതാണെന്ന് ഇരിങ്ങാലക്കുട നഗരസഭ നോഡൽ ഓഫീസർ അറിയിച്ചു.

വിദ്യാർത്ഥികളിൽ വിജ്ഞാനത്തിന്‍റെ ജാലകം തുറന്ന് ‘ഭവൻസ് ധ്രുവ് താര’ ക്വിസ് മത്സരം

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവന്‍റെ സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഭവൻസ് ഇരിങ്ങാലക്കുടയിൽ നടന്ന സ്കൂൾ തല ക്വിസ് മത്സരത്തിൽ ക്രൈസ്റ്റ് പബ്ലിക്ക് സ്കൂൾ ചാലക്കുടി ഒന്നാം സ്ഥാനവും, ഭാരതീയ വിദ്യാഭവൻ കൊടുങ്ങല്ലൂർ രണ്ടാം സ്ഥാനവും ഭാരതീയ വിദ്യാഭവൻ പോട്ടോർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പതിമൂന്ന് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ഭാരതീയ വിദ്യാഭവൻ എന്ന വിദ്യാഭ്യാസ ശൃങ്ഘലയുടെ സ്ഥാപകനായ ഡോ. കെ എം മുൻഷിയുടെ നിദർശനങ്ങൾ വിദ്യാർത്ഥികളിലേക്ക് പകർന്നുകൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ്

എല്ലാ സ്കൂളുകളിലും 26ന് കൃഷി ഭവനുകളുടെ നേതൃത്വത്തില്‍ നെൽകൃഷി അധിഷ്ഠിത കൃഷിപ്പണികൾ

ഇരിങ്ങാലക്കുട : നെല്ലിന്‍റെ ജന്മദിനമായി ആചരിക്കുന്ന കന്നി മാസത്തിലെ മകം നാളിൽ വിദ്യാര്‍ത്ഥികൾക്കായി കൃഷി അറിവിന്‍റെ പുതിയ പാഠമായി കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് 'പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്' എന്ന പരിപാടി സെപ്തംബര്‍ 26ന് നടവരമ്പിലെ സ്റ്റേറ്റ് സീഡ് ഫാമിൽ എം.എൽ.എ പ്രൊഫ്. കെ യു അരുണൻ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് നെല്‍ക്കൃഷിയെക്കുറിച്ച് അവബോധം നല്‍കുക എന്നതാണ് ഉദ്ദേശിക്കുന്നത്. നമ്മുടെ

ഇരിങ്ങാലക്കുടയിൽ വീണ്ടും വീടുകയറി ആക്രമണം, നാലു പേർ പരിക്കേറ്റ് ചികിത്സയിൽ

ഇരിങ്ങാലക്കുട : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഇരിങ്ങാലക്കുടയിൽ വീണ്ടും വീടുകയറി ആക്രമണം. ചെട്ടിപ്പറമ്പ് കനാൽ ബെയ്‌സിൽ കറകാപ്പ്പറമ്പിൽ കുട്ടപ്പൻ മകൻ ഗോപന്‍റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി ഒരു സംഘം മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. ഈ സമയം അവിടെയുണ്ടായിരുന്ന ഗോപന്‍റെ സുഹൃത്തുക്കളായ വിനു, രഞ്ജിത്ത്, സലീഷ് എന്നിവർക്കും പരിക്കേറ്റു. ഇവർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. വീടും അക്രമത്തിൽ തല്ലി തകർത്തിട്ടുണ്ട്. വിനുവിന്റെ ബൈക്കും തകർത്തിട്ടുണ്ട്.

മത്സ്യതൊഴിലാളികളുടെ കാറളം പഞ്ചായത്ത് ഓഫീസ് മാർച്ച് ബുധനാഴ്ച

കാറളം : കാപ്പുകൾ വല കെട്ടി മത്സ്യകൃഷി നടത്തുന്നത് അവസാനിപ്പിക്കുക, അടച്ച് കെട്ടിയ കഴകൾ ഉടൻ തുറക്കുക, മത്സ്യ കാപ്പുകൾ മത്സ്യതൊഴിലാളികൾക്ക് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള മത്സ്യ തൊഴിലാളി യൂണിയന്റെ (KMTU) നേതൃത്വത്തിൽ കാറളം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് 25ന് മാർച്ച് നടത്തും. ബുധനാഴ്ച 10 മണി നടത്തപ്പെടുന്ന മാർച്ച് കേരള മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ.ജെ. സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. കെ.വി. സനൽ, എം.ഐ ഷെമീർ,

Top