എച്ച്.ഡി.പി. സമാജം ഭരണസമിതി തിരഞ്ഞെടുപ്പ്, ജനാധിപത്യ സംരക്ഷണ മുന്നണിക്ക് വിജയം

എടതിരിഞ്ഞി : എടതിരിഞ്ഞി ഹിന്ദു ധര്‍മ്മ പ്രകാശിനി സമാജത്തിന്‍റെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭരതൻ കണ്ടേങ്കാട്ടിൽ നേതൃത്വം നൽകിയ ഇടതുപക്ഷ പാനലയ ജനാധിപത്യ സംരക്ഷണ മുന്നണി മുഴുവൻ സീറ്റിലും വിജയിച്ചു. അഡ്വ. ദേവദാസിന്‍റെ നേതൃത്വത്തിലുള്ള ബി.ജെപി - ബി.ഡി.ജെ.എസ് സഖ്യമായ ജനാധിപത്യ സംരക്ഷണ സമിതിയുമായി നേരിട്ട മത്സരമായിരുന്നു. കോൺഗ്രസിന് പാനൽ ഉണ്ടായിരുന്നില്ല. ജനാധിപത്യ സംരക്ഷണ മുന്നണിയുടെ താഴെപ്പറയുന്ന സ്ഥാനാർഥികളാണ് വിജയിച്ചത്. ഭരതൻ കണ്ടേക്കാട്ടിൽ (പ്രസിഡന്റ്‌ ), ബാബു രാജൻ എടച്ചാലി (വൈസ്

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ വനിതാവേദി സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച താലൂക്കിലെ ലൈബ്രറി വനിതാവേദി ഭാരവാഹികളുടെ സംഗമം കവയത്രി ഷീബ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എസ്.എൻ.വൈ.എസ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ താലൂക്ക് വനിതാവേദി കൺവീനറും ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രഡന്റുമായ നളിനി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം പി.തങ്കം ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപക അവാർഡ് ജേതാവ് കെ.ജി.

പരിസ്ത്ഥിയെ ചൂഷണം ചെയ്യുന്നവർക്കൊപ്പം നിൽക്കുന്ന ഉദ്യോഗസ്ത്ഥരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണം : യുവജനതാദൾ

ഇരിങ്ങാലക്കുട : പരിസ്ത്ഥിയെ വിനാശത്തിലേക്ക് തള്ളിവിടുന്നത്തിനും വിഭവങ്ങളെ ദുർവ്യയം ചെയ്യാൻ കൂട്ട് നിൽക്കുന്നതുമായ ഉദ്യോഗസ്ത്ഥരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണമെന്ന് എൽ.വൈ.ജെ.ഡി. ജില്ലാ പ്രസിഡന്റ് വാക്സറിൻ പെരെപ്പാടൻ അവശ്യപ്പെട്ടു. പശ്ചിമഘട്ടം സംരക്ഷിക്കുക, ഗാഡ്‌ഗിൽ റിപ്പോർട്ട് പഠനവിധേയമായി നടപ്പിലാക്കുക, അനധികൃത ക്വാറികൾ അടച്ചു പൂട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ച് ലോക് താന്ത്രിക് യുവജനതാദൾ കേരള മുഖ്യമന്ത്രിയ്ക്ക് ഒക്ടോബർ 18 ന് നൽകുന്ന ഭീമ ഹർജിയുടെ ഒപ്പ് ശേഖരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഇൻസൈറ്റ്

അവിട്ടത്തൂർ തിരുക്കുടുംബ ദേവാലയത്തിലെ പ്രതിഷ്ഠാ ഊട്ടു തിരുന്നാൾ

അവിട്ടത്തൂർ : അവിട്ടത്തൂർ തിരുക്കുടുംബ ദേവാലയത്തിലെ പ്രതിഷ്ഠാ ഊട്ടു തിരുന്നാൾ സമുചിതമായി ആഘോഷിച്ചു. തിരുന്നാൾ പാട്ടുകുർബാനക്ക് ഫാ. വിപിൻ കുരിശേരി മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ തിരുന്നാൾ സന്ദേശം നൽകി. പ്രദക്ഷിണത്തിന് ശേഷം അയ്യായിരത്തോളം പേർക്ക് ഊട്ട് സദ്യ നൽകി. പാരിഷ് ഹാളിലും പന്തലിലും ആയി ആയിരത്തോളം പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വിധം ആണ് ഊട്ട് സദ്യ ക്രമീകരിച്ചിരുന്നത്. 11 യൂണിറ്റുകളിൽ നിന്നുമായി

കണ്ടാരംതറ മൈതാനം മദ്യപന്‍മാര്‍ക്ക് സുരക്ഷിത താവളം

പൊറത്തിശ്ശേരി : മദ്യപന്‍മാര്‍ക്ക് സുരക്ഷിത താവളമായി പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനം മാറുന്നു. രാപകല്‍ മദ്യപന്മാരുടെ സാന്നിധ്യം മൂലം മറ്റു സാമൂഹികവിരുദ്ധരും ഇവിടെ അഴിഞ്ഞാടുകയാണ്. അധികാരികളുടെ ശ്രദ്ധ പെട്ടെന്ന് ഇങ്ങോട്ട് പതിയില്ലാതെന്നതാണ് മദ്യപ സംഘങ്ങൾ കൂട്ടംചേർന്ന് ഇവിടെ സൽക്കാരത്തിന് എത്തുന്നത്. മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും മൈതാനത്ത് തന്നെ വലിച്ചെറിയുകയാണ് ഇവരുടെ പതിവ്. ലഹരി മൂക്കുമ്പോൾ കുപ്പികൾ മതിലിൽ എറിഞ്ഞു ഉടക്കുന്നതും പതിവാണ്. മദ്യകുപ്പികളുടെ ചില്ലുകൾ മൈതാനത്തു ചിതറികിടക്കുന്നതുകൊണ്ട് നാട്ടുകാരുടെ കാലുകൾ

പ്രളയത്തെ അതിജീവിച്ച കണ്ണംപൊയ്യച്ചിറയിൽ വിരിപ്പ് കൊയ്തുത്സവം നടത്തി

നടവരമ്പ്: ആഗസ്റ്റ് മാസത്തിലെ പ്രളയത്തെ അതിജീവിച്ച വേളൂക്കര പഞ്ചായത്തിലെ നടവരമ്പ് കണ്ണംപൊയ്യച്ചിറ പാടശേഖരത്തിൽ വിരിപ്പ് നെൽകൃഷി കൊയ്ത്തുത്സവം നടന്നു. ഈ പാടശേഖരത്തിൽ കഴിഞ്ഞ വർഷം ചെയ്ത മുഴുവൻ സ്ഥലങ്ങളിലും കൃഷി ചെയ്തതിന് പുറമേ കാലങ്ങളായി കൃഷി ചെയ്യാതിരുന്ന നിലങ്ങളിലുൾപ്പെടെ 30 ഏക്കറോളം സ്ഥലത്തു കൂടി ഇത്തവണ നെൽകൃഷി ചെയ്തിട്ടുണ്ട്. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരതിലകൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ വിജയലക്ഷമി വിനയചന്ദ്രൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ.ഉണ്ണി,

Top