കാക്കത്തുരുത്തി കൂട്ടായ്മയുടെ ഒന്നാം വാർഷികവും ഓർമ്മത്തണൽ സമർപ്പണവും നടന്നു

കാക്കത്തുരുത്തി : കാക്കത്തുരുത്തി കൂട്ടായ്മയുടെ ഒന്നാം വാർഷികവും, ഇതിനോടനുബന്ധിച്ച് വാലിപറമ്പിൽ കുമാരൻ വൈദ്യർ മകൻ രാമചന്ദ്രന്‍റെ ഓർമ്മയ്ക്കായി മകൻ ഷർമിൾ കുമാർ നിർമിച്ചുനൽകുന്ന ഓർമ്മത്തണൽ സമർപ്പണവും നടന്നു. പ്രളയത്തിൽ നാടിനൊപ്പം നിന്ന വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ പി എസ് ഷിജിനെയും, സീഷോർ ഫാം മാനേജർ ഷിബി ആലേകാരനെയും ആദരിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ മെമ്പർഷിപ്പ് വിതരണവും നടന്നു. കൂട്ടായ്മ സെക്രട്ടറി കെ

കെ. മോഹൻദാസ് കപട്യമില്ലാത്ത നേതാവ്- തോമസ് ഉണ്ണിയാടൻ

ആളൂർ : കാപട്യമില്ലാത്ത ജനകീയ നേതാവായിരുന്നു കെ.മോഹൻദാസെന്ന് അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു. മുൻ മുകുന്ദപുരം എംപിയും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന കെ. മോഹൻദാസിന്റെ 23-ാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, ജില്ലാ പഞ്ചായത്തംഗം കാതറിൻ പോൾ, കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ.

എസ്.എൻ ചന്ദ്രിക എജ്യുക്കേഷണൽ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്‍റെ മഹാസമാധിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ ചന്ദ്രിക എജ്യുക്കേഷണൽ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്‍റെ മഹാസമാധിദിനം ആചരിച്ചു. മതമൈത്രി നിലയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.കെ രവി ഗുരുമണ്ഡപത്തിൽ ഭദ്രദീപം കൊളുത്തി ഗുരുപ്രതിമയിൽ ഹാരാർപ്പണം നടത്തി. യശശ്ശരീരരായ കേശവൻ വൈദ്യരുടേയും കാർത്ത്യായനി കേശവൻ വൈദ്യരുടേയും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. എസ്.എൻ സ്കൂൾ പ്രിൻസിപ്പാൾ കെ.ജി സുനിത മറ്റ് അധ്യാപകർ, ട്രസ്റ്റ് അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

ശ്രീനാരായണ ഗുരുദേവ സമാധിദിനം ആചരിച്ചു

ഇരിങ്ങാലക്കുട: എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ ആസ്ഥാനത്ത് നടന്ന 92 -ാമത് ശ്രീനാരായണ സമാധി ദിനാചരണം ഗുരുദേവ മന്ദിരത്തിൽ ഭദ്രദീപം കൊളുത്തി യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി കെ കെ ചന്ദ്രൻ, യോഗം കൗൺസിലർ പി കെ പ്രസന്നൻ, യൂണിയൻ വൈസ് പ്രസിഡണ്ട് എം കെ സുബ്രഹ്മണ്യൻ, യോഗം ഡയറക്ടർ കെ കെ ബിനു, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സജിത അനിൽകുമാർ, വൈദിക സമിതി

സെന്‍റ് തോമസ് കത്തീഡ്രലിന്‍റെ ജൈവകൃഷിത്തോട്ടം വിളവെടുപ്പ് ഉത്സവം

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രലിന്‍റെ ജൈവകൃഷിത്തോട്ടത്തിലെ കൃഷി വിളവെടുപ്പ് കൃഷിഭവന്‍ കര്‍ഷകമിത്ര വി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ അസിസ്റ്റന്‍റ് വികാരി ഫാ. ചാക്കോ കാട്ടുപറമ്പില്‍, ട്രസ്റ്റിമാരായ ജോസഫ് പാലത്തിങ്കല്‍, രാജു കിഴക്കേടത്ത്, പോളി കുറ്റിക്കാടന്‍, തോംസണ്‍ ചിരിയന്‍കണ്ടത്ത്, കൃഷിഭവന്‍ ഉദ്യോഗസ്ഥരായ സി.സി. ഗ്രീഷ്മ, ഗിരിജാമണി, ഇ.വി, ഷിജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സാബു താണിയത്ത്, ജോസ് പാലത്തിങ്കല്‍ എന്നിവര്‍ വിളവെടുപ്പ് ഉത്സവത്തിന് നേതൃത്വം നല്‍കി.

അനധികൃതമായി ചരക്കു കയറ്റിയെത്തിയ അന്യസംസ്ഥാന ലോറി പിടികൂടി പിഴചുമത്തി

ഇരിങ്ങാലക്കുട: അന്യസംസ്ഥാന ലോറികൾ നാട്ടിൽനിന്ന് ചരക്കു കയറുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ തൃശ്ശൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് ചരക്കുമായി വന്ന ലോറിയെ മോട്ടോർ വാഹനവകുപ്പ് പിടികൂടി പിഴ ചുമത്തി. എ കെ പി ജംഗ്ഷനു സമീപത്തെ നെസ്‌ലെയുടെ ഗോഡൗണിലേക്ക് വന്ന കർണാടക രജിസ്ട്രേഷൻ ലോറിയാണ് കേരളത്തിലെ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ പരാതിയെ തുടർന്ന് പിടികൂടിയത്. വലിയ വിതരണക്കാരിൽനിന്നും ചെറിയ തുകക്കുള്ള ടെൻഡറിൽ അന്യസംസ്ഥാന ലോറികൾ ഓട്ടം പിടിക്കുന്നു എന്ന് പരാതി നിലനിൽക്കുന്നുണ്ടായിരുന്നു. സംസ്ഥാനത്ത്

വീട്ടിൽ നിന്ന് സൈക്കിൾ മോഷണം പോയി

കൊരുമ്പിശേരി : വീട്ടിൽ ആളില്ലാതിരുന്ന സമയനോക്കി നട്ടുച്ചക്ക് പോർച്ചിൽ നിന്ന് പതിനായിരം രൂപ വിലയുള്ള സൈക്കിൾ കവർന്നു. കൊരുമ്പിശേരി കാവുപുര സെന്ററിൽ താമസിക്കുന്ന കോലാന്തറ മോഹൻദാസിന്‍റെ വീട്ടിലാണ് സൈക്കിൾ മോഷണം നടന്നത്. വീട്ടുകാർ ഇല്ലെന്നു മനസിലാക്കി അടിച്ചിട്ട ഗേറ്റ് തുറന്നാണ് മോഷണം നടത്തിയത്.

വിദ്യാർത്ഥികൾക്കായി കവിതാരചനാ മത്സരം

വളളത്തോൾ ജയന്തിയോടനുബന്ധിച്ച് സർവകലാശാല, കോളേജ് വിദ്യാർത്ഥികൾക്കുമായി കവിതാരചനാ മത്സരം സംഘടിപ്പിക്കുന്നു. സൃഷ്ടികൾ അതത് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും മത്സരാർത്ഥിയുടെ മേൽവിലാസം, ഫോൺനമ്പർ സഹിതം രജിസ്ട്രാർ, കേരള കലാമണ്ഡലം കൽപിത സർവകലാശാല, ചെറുതുരുത്തി-679 531 എന്ന വിലാസത്തിൽ ഒക്‌ടോബർ 15 നകം നൽകണം. അയ്ക്കുന്ന കവറിനു പുറത്ത് വളളത്തോൾ കവിതരചനാമത്സരം 2019 എന്ന് രേഖപ്പെടുത്തണം.

സുബ്രഹ്മണ്യൻ (85) അന്തരിച്ചു

എടക്കുളം : കുറ്റികാട്ട് കുഞ്ഞാപ്പു മകൻ സുബ്രഹ്മണ്യൻ (83) അന്തരിച്ചു. സിപിഐ(എം) പ്രവർത്തകനായിരുന്നു. ജോലിസംബന്ധമായി കാലങ്ങളായി ബോംബെയിൽ സ്ഥിരതാമസമായിരുന്നു. ബോംബയിലെ പാർട്ടി പ്രവർത്തനങ്ങളോടൊപ്പം ശ്രീനാരായണ മന്ദിരസമിതി മലയാളി സമാജം എന്നിവയുടെ സജീവപ്രവർത്തകൻ കൂടിയായിരുന്നു. ഭാര്യ ഉഷ. മക്കൾ മനീഷ, മഹേഷ്. മരുമക്കൾ കിഷോർ ഷിംപി, ലക്ഷ്മി. സംസ്കാരം നടത്തി.

Top