മെർച്ചന്‍റ് നേവി പ്രഥമ വനിതാ ക്യാപ്റ്റൻ രാധിക മേനോൻ വിദ്യാർത്ഥിനികളുമായി സംവാദം നടത്തി

ഇരിങ്ങാലക്കുട : കടലിലെ ധീരതയ്ക്കുള്ള ഇന്‍റ്ർനാഷനൽ മാരിടൈം ഓർഗനൈസേഷൻ രാജ്യാന്തര പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ മെർച്ചന്‍റ് നേവി പ്രഥമ വനിതാ ക്യാപ്റ്റൻ തിരുവഞ്ചിക്കുളം സ്വദേശിയായ രാധിക മേനോൻ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്‍റ് ഹൈസ്കൂളിലെ വിദ്യാർഥികളുമായി സംവാദം നടത്തി 2015 ജൂൺ 21ന് ബംഗാൾ ഉൾക്കടലിൽ ഒഡീഷയുടെ ആഴക്കടലിൽ ഏഴു ദിവസങ്ങളിലായി മരണവുമായി മല്ലിട്ട് കഴിഞ്ഞ ഏഴ് മത്സ്യത്തൊഴിലാളികളെ രാധിക മേനോൻ ക്യാപ്റ്റനായ 'സമ്പൂർണ സ്വരാജ്' എന്ന എണ്ണക്കപ്പൽ രക്ഷപ്പെടുത്തിയിരുന്നു.  ജീവിതത്തിൽ

ഓൾ കേരള ഇൻറർ സ്കൂൾ ഡോൺ ബോസ്കോ ബാസ്ക്കറ്റ് ബോൾ ടൂർണമെന്‍റ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ഓൾ കേരള ഇൻറർ സ്കൂൾ ഡോൺ ബോസ്കോ ബാസ്ക്കറ്റ് ബോൾ ടൂർണമെന്‍റ് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ ആരംഭിച്ചു. 22-ാം തിയതി വരെ നടക്കുന്ന ടൂർണമെന്റിൽ കേരളത്തിലെ പ്രശസ്തരായ ടീമുകൾ പങ്കെടുക്കന്നുണ്ട്. പ്രൊവിൻഷ്യൽ സുപ്പിരിയർ ഫാ. ജോയ്സ് തോണി കുഴിയിൽ ഉദ്ഘാടനം ചെയ്തു ഡോൺ ബോസ്കോ സ്കൂൾ മാനേജർ ഫാ. മാനുവേൽ മേവ്ഡ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൾ ഫാ. കുര്യാക്കോസ് ശാസ്താംകാല ഫാ. മനു പീടികയിൽ

എസ്സാം എൻജിനീയറിങ് സൊല്യൂഷൻസ് ഇരിങ്ങാലക്കുടയിലും

  ദുബായ് കേന്ദ്രീകരിച്ച് പെട്രോ-കെമിക്കൽ, കെമിക്കൽ, ഓയിൽ & ഗ്യാസ്, സോളാർ എന്നീ മേഖലകളിൽ 2010 മുതൽ പ്രവർത്തിച്ചു വരുന്ന എസ്സാം ടെക്നിക്കൽ സർവ്വീസ് എൽ.എൽ.സിയുടെ സഹോദര സ്ഥാപനം എസ്സാം എൻജിനീയറിങ് സൊല്യൂഷൻസ് ഇരിങ്ങാലക്കുടയിൽ ബസ് സ്റ്റാൻഡിനു സമീപമുള്ള സംഗമേശ്വര ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു. സോളാർ ഇലക്ട്രിസിറ്റി, ഇൻവെർട്ടർ / ഹോം യു.പി.എസ്, സോളാർ വാട്ടർ ഹീറ്റർ, സെൻട്രലൈസ്ഡ് എ/സി, സി.സി.ടി.വി, പ്ലംബിംഗ്, ഇലക്ട്രിക്കൽ ഡ്രോയിങ്, ഓർഗാനിക് വേസ്റ്റ് മാനേജ്‌മന്റ് , വേസ്റ്റ് വാട്ടർ

ഭാരതീയ കലാ ക്ഷേത്രം നവരാത്രി ആഘോഷം ഒക്ടോബർ 5 മുതൽ 8 വരെ

ഇരിങ്ങാലക്കുട : ഭാരതീയ കലാ ക്ഷേത്രം ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ, വിശ്വഹിന്ദുപരിഷത്ത്, ക്ഷേത്ര സംരക്ഷണ സമിതി, തപസ്യ കലാസാഹിത്യവേദി എന്നിവർ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷവും സംഗീതോത്സവവും ഒക്ടോബർ 5 മുതൽ 8 വരെ നടക്കും. പൂജവെപ്പ് അഞ്ചാം തീയതി 5:30 ന്. തുടർന്ന് മദ്രാസ് ബി ഉണ്ണികൃഷ്ണന്‍റെ ശിഷ്യനും കൈരളി ടിവി ഗന്ധർവ്വ സംഗീത പുരസ്കാര ജേതാവുമായ കൊടുങ്ങല്ലൂർ സഞ്ജയ് രാജും സംഘവും അവതരിപ്പിക്കുന്ന സംഗീതസദസ്സ് ഉണ്ടാകും. ആറാം തീയതി രാജീവ്

Top