ട്യൂണീഷ്യൻ ചിത്രമായ ‘എൽ സെയ്റ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : അന്തർദേശീയ ചലച്ചിത്രമേളകളിൽ ഇടം കണ്ടെത്തിയ ട്യൂണീഷ്യൻ ചിത്രമായ 'എൽ സെയ്റ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്തംബർ 20 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6:30 ന്സ്ക്രീൻ ചെയ്യുന്നു. ഓർമ്മകളുമായി മല്ലിടുന്ന മുപ്പതുകാരനും അനാഥനുമായ യൂസഫ് ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഒരു പ്രത്യേക സാഹചര്യത്തിൽ യൂസഫ് കാണുന്ന പെൺകുട്ടി, തന്റെ കുടുംബം എറ്റുവാങ്ങിയ ദുരന്തത്തെക്കുറിച്ചുള്ള ഓർമ്മകൾ ഉണർത്തുന്നു. 2014 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സമയം

ഡോണ്‍ ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്‍റ് ഒക്‌ടോബർ 4 മുതല്‍ 8 വരെ ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : തൃശൂര്‍ ചെസ്സ് അക്കാദമി,ഡോണ്‍ ബോസ്‌ക്കോ യൂത്ത്‌സ്, ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് ആദിത്ത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്‍റ്  ഒക്‌ടോബർ 4 മുതല്‍ 8 വരെ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌ക്കുളില്‍ നടക്കുമെന്ന് ഡോണ്‍ ബോസ്‌ക്കോ സ്‌കൂള്‍ റെക്ടര്‍ ഫാ.മാനുവല്‍ മേവട, ഇന്റര്‍നാഷണല്‍ ചെസ്സ് ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫ് എം,ആദിത്് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബാബു കൂവ്വക്കാടന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും

അഗ്നിശമന ഉപാധികൾ സജ്ജീകരിക്കാതെ അതിഗുരുതരമായ സുരക്ഷാവീഴ്ചയോടെയാണ് അക്കര ടെക്സ്റ്റൈൽസ് പ്രവർത്തിക്കുന്നതെന്ന റിപ്പോർട്ടിന്മേൽ നടപടി എടുക്കാതെ നഗരസഭ

ഇരിങ്ങാലക്കുട : ആവശ്യമായ രക്ഷാമാർഗങ്ങളോ, അഗ്നിശമന ഉപാധികളോ സജ്ജീകരിക്കാതെ അതിഗുരുതരമായ സുരക്ഷാവീഴ്ചയോടെയാണ് അക്കര ടെക്സ്റ്റൈൽസ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നതെന്ന എന്ന ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മാസങ്ങൾക്കു മുമ്പ് റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുക്കാതെ ഇരിങ്ങാലക്കുട നഗരസഭ. നഗരത്തിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ അഗ്നിസുരക്ഷാ ഉറപ്പുവരുത്തുന്നതിന് ഭാഗമായി ഫയർ ആൻഡ് റെസ്ക്യൂ സർവിസിന്റെ അധികാര പരിധിയിൽ വരുന്ന കെട്ടിടങ്ങളിൽ 2019 മാർച്ച് മാസത്തിൽ നടത്തിയ പരിശോധനയിലാണ് അക്കര ടെക്സ്റ്റൈൽസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു ആവശ്യമായ

അരുണ്‍ ബാലകൃഷ്ണന് ഡോക്ടറേറ്റ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് അസ്സിസ്റ്റന്‍റ് പ്രൊഫസ്സര്‍ അരുണ്‍ ബാലകൃഷ്ണന്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് കോമേഴ്സില്‍ ഡോക്ടറേറ്റ് നേടി. ചെന്നൈ നഗരത്തിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് അദ്ധ്യാപകരുടെ തൊഴില്‍ ആഭിമുഖ്യം എന്ന വിഷയത്തെക്കുറിച്ച് ചെന്നൈ ലയോള കോളേജിലെ കോമേഴ്സ് വിഭാഗം അധ്യക്ഷന്‍ ഡോ. ടി. ജോസഫിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. തൃശൂര്‍ പുല്ലഴി അശ്വതി അപ്പാര്‍ട്മെന്‍റില്‍ എം.കെ. ബാലകൃഷ്ണന്‍ മണി ദമ്പതികളുടെ പുത്രനാണ് അരുണ്‍.

Top