വർണ കൊലപാതകക്കേസിൽ മൂന്നാമത്തെ ലുക്ക് ഔട്ട്നോട്ടീസും പോലീസ് പുറത്തിറക്കി

മാപ്രാണം : വര്‍ണ്ണ സിനിമാസ് വാടകയ്‌ക്കെടുത്ത് നടത്തുന്ന സഞ്ജയ് രവിക്കും പ്രതികളില്‍ ഒരാളായ പറപ്പൂക്കര രാപ്പാള്‍ സ്വദേശി അനീഷിനും വേണ്ടിയുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ മറ്റൊരു പ്രതിയായ രാപ്പാള്‍ സ്വദേശി ഗോകുലിനായുള്ള ലുക്ക് ഔട്ട്നോട്ടീസും ബുധനാഴ്ച പോലീസ് പുറത്തിറക്കി. പിടികിട്ടാനുള്ള മറ്റു രണ്ടു പേർക്കുമെതിരെ പോലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അനീഷിനും ഗോകുലും പോലീസ് പിടികൂടിയ മണികണ്ഠനും സഞ്ജയ് രവി നടത്തുന്ന വര്‍ണ്ണ സിനിമാസ്സിലെ ജോലിക്കാരാണ്

തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ, ഡിവൈ.എഫ്.ഐ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

മൂർക്കനാട് : നഗരസഭയിലെ 1-ാം വാർഡിലെ വലിയപാലം, കക്കേരി, ഇല്ലിക്കൽ ഡാം ബണ്ട് റോഡ്, കിഴക്കേ അങ്ങാടി തുടങ്ങി മൂർക്കനാട് പ്രദേശത്തെ പ്രധാന വഴികളിൽ തെരുവ് വിളക്കുകൾ പ്രവർത്തന രഹിതമായിട്ട് മാസങ്ങളായിട്ടും നടപടികൾ സ്വീകരിക്കാത്ത നഗരസഭക്കെതിരെ ഡി.വൈ.എഫ്.ഐ മൂർക്കനാട് യൂണിറ്റിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും കുത്തിയിരുപ്പ് സമരവും സംഘടിപ്പിച്ചു. നാട്ടുക്കാർ നിരവധി തവണ വാർഡ് മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്ന പരിഹാരത്തിനുവേണ്ട നടപടികൾ സ്വീകരിക്കാത്ത കൗൺസിലർ നിഷ്ക്രിയനായിരുന്നു എന്നും പ്രതിഷേധക്കാർ പറഞ്ഞു.

വർണ കൊലക്കേസ് : കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

മാപ്രാണം : കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാപ്രാണം വാലത്ത് രാജൻ വധക്കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, പോലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കുക, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുക, വർണ സിനിമാസിലെ ഗുണ്ടായിസം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വർണ തീയറ്റർ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കൂള മര കമ്പനിയുടെ സമീപം പോലീസ് തടഞ്ഞു. മാർച്ച്

വന്യജീവി വാരാഘോഷം, മത്സരങ്ങൾക്ക് അപേക്ഷിക്കാം

ഒക്‌ടോബർ രണ്ട് മുതൽ എട്ട് വരെ ആഘോഷിക്കുന്ന വന്യജീവിവാരത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി പോസ്റ്റർ മത്സരവും സ്‌കൂൾ / കോളേജ് വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിന്റിംഗ്, ക്വിസ്, ഉപന്യാസം, പ്രസംഗം എന്നി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്‌ടോബർ രണ്ട്, മൂന്ന് തീയതികളിലായി ജില്ലാതല മത്സരങ്ങളും എട്ടിന് സംസ്ഥാനതല മത്സരങ്ങളും നടത്തും. ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂൾ, കോളേജ്

കുറികമ്പനിയിൽ നിന്ന് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ പണം യാത്രാമധ്യേ നഷ്ടപ്പെട്ടു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ പെനിൻസുല കുറി കമ്പനിയിൽ നിന്ന് ബാങ്കിലേക്ക് അടയ്ക്കാൻ കൊണ്ടുപോയ പണം യാത്രാമധ്യേ നഷ്ടപ്പെട്ടു. ലഭിക്കുന്നവർ ഈ നമ്പറിലോ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു 9446230025 . ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ, എ.കെ. പി, സെമിനാരി റോഡ്, പാട്ടമാളി റോഡ് വഴി ഇരിങ്ങാലക്കുട ബസ്‌സ്റ്റാന്റിലേക്കുള്ള ബൈക്ക് യാത്രയിലാണ് പണം നഷ്ടപ്പെട്ടത്.

Top