ഫയർ & സെഫ്റ്റി സർട്ടിഫിക്കറ്റ് ഇല്ലാതെ വർണ സിനിമാസ് 2 വർഷകാലം എങ്ങിനെ പ്രവർത്തിച്ചു? ഇരിങ്ങാലക്കുട നഗരസഭ പ്രതികൂട്ടിൽ

ഇരിങ്ങാലക്കുട : ഫയർ & സെഫ്റ്റി സർട്ടിഫിക്കറ്റ് ഇല്ലാതെ ലൈസൻസ് കിട്ടില്ല എന്നിരിക്കെ എങ്ങിനെ കഴിഞ്ഞ രണ്ടു വർഷത്തിലധികമായി മാപ്രാണം വർണ സിനിമാസ് പ്രവർത്തിച്ചു എന്ന ചോദ്യം പൊതുജനങ്ങളിൽനിന്നും ഉയരുമ്പോൾ പ്രതിക്കൂട്ടിലാക്കുന്നത് ഇരിങ്ങാലക്കുട നഗരസഭ. 2019 -20 കാലഘട്ടത്തിലെക്കുള്ള ലൈസൻസ് പുതിക്കിയില്ല എന്ന കാരണം കാണിച്ചാണ് ഇപ്പോൾ നഗരസഭ വർണ സിനിമാസ്സിൽ നോട്ടീസ് പതിച്ചു സീൽ ചെയ്തു പൂട്ടിയത്. ഈ വാർത്ത പ്രചരിച്ച ഉടൻ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾ

കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ഒഴിഞ്ഞ പറമ്പുകളിൽ തെങ്ങു കൃഷി വ്യാപിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ഖാദി പറമ്പിലും വടക്കേക്കര പറമ്പിലും തെങ്ങു കൃഷി വ്യാപിപ്പിക്കുന്നത്തിന്‍റെ ഭാഗമായി തെങ്ങിൻ തൈകൾ നട്ട് ഔപചാരിക ഉദ്ഘാടനം ക്ഷേത്രം തന്ത്രി എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവഹിച്ചു . തെങ്ങു തൈകൾ സ്പോണ്സർ ചെയ്തവരും ഭക്തജനങ്ങളും ദേവസ്വം ജീവനക്കാരും പങ്കെടുത്തു. ദേവസ്വത്തിന്റെ 11 കിഴേടങ്ങളിലും തെങ്ങിൻ തൈകൾ നട്ട് വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ക്ഷേത്രത്തിലേക്കാവശ്യമായ നാളികേരം സ്വയം വിളവെടുക്കാനാണ് ഉദ്ദേശിക്കുന്നത്. കരകൃഷി ചെയ്ത് ഇല്ലംനിറക്കാവശ്യമായ

ലൈസൻസ് പുതുക്കാതെ പ്രവർത്തിച്ചതിന് മാപ്രാണം വർണ്ണ സിനിമാസ് നഗരസഭ പൂട്ടി സീൽ ചെയ്തു

മാപ്രാണം : പാർക്കിങ്ങിനെ ചൊല്ലിയുള്ള കൊലപാതകതോടെ കുപ്രസിദ്ധിയാർജ്ജിച്ച മാപ്രാണം വർണ്ണ സിനിമാസ് ലൈസൻസ് പുതുക്കാതെയാണ് പ്രവർത്തിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ തിയേറ്റർ പൂട്ടി സീൽ ചെയ്തു. നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം 2019-20 ലെ ലൈസൻസ് പുതുക്കാത്തതിനാൽ 17 / 9 / 2019 മുതൽ തിയേറ്റർ പൂട്ടി സീൽ ചെയ്തിരിക്കുന്നു എന്ന് ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറിയുടെ സീലോടുകൂടിയ നോട്ടീസ് ആണ് വർണ്ണ തിയേറ്ററിലെ മതിലിൽ ചൊവ്വാഴ്ച വൈകിട്ട് പതിച്ചത്.

വർണ സിനിമാസിന്‍റെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് നാട്ടുകാർ നഗരസഭക്ക് അപേക്ഷ നൽകി

മാപ്രാണം : പരിസരവാസികൾക്ക് എന്നും ശല്യമായും ഗുണ്ടയാസത്തിലൂടെയും തിയേറ്റർ നടത്തി കൊണ്ടുപ്പോകുന്ന മാപ്രാണം വർണ സിനിമാസിന്‍റെ നടത്തിപ്പുകാരൻ സഞ്ജയ് രവിയുടെ പേരിലുള്ള ലൈസൻസ് റദ്ദ് ചെയ്ത സ്ഥാപനത്തിന്‍റെ പ്രവർത്തനം നിറുത്തിവെക്കണമെന്ന് മാപ്രാണം തളിയക്കോണം നിവാസികൾ ഒപ്പിട്ട അപേക്ഷ ഇരിങ്ങാലക്കുട നഗരസഭാ സെക്രട്ടറിക്കും ചെയർപേഴ്സണും നൽകി. 3 വർഷത്തോളമായി ഈ മേഖലയിൽ വർണ സിനിമാസ് കാരണം ഗതാഗതതടസം പതിവാണെന്നും, തിയേറ്റർ മാനേജ്മെന്റുമായി ഇതേപ്പറ്റി സംസാരിക്കാൻ നാട്ടുകാർ ചെല്ലുമ്പോളെലാം ഗുണ്ടയാസത്തിലൂടെ മറുപടി തരുന്ന

കാറളം പഞ്ചായത്ത് സെക്രട്ടറിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപിയുടെ നിൽപ്പ് സമരം

കാറളം : ഹരിപുരം കനാൽ ബണ്ട് വിഷയത്തിലും, പഞ്ചായത്ത് കുളങ്ങളിലെ മത്സ്യകൃഷി വിഷയത്തിലും രാഷ്ട്രീയം നോക്കാതെ ജനങ്ങളുടെ കൂടെ നിന്ന കാറളം പഞ്ചായത്ത് സെക്രട്ടറിയെ മാറ്റുവാനുള്ള പഞ്ചായത്ത് ഭരണസമിതി ശ്രമങ്ങൾക്കെതിരെ ബിജെപി കാറളം പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സൂചകമായി നിൽപ്പ് സമരം നടത്തി. ബിജെപി കാറളം പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം അഡ്വ. സുധീർ ബേബി ഉദ്ഘാടനം നിർവഹിച്ചു. സുനിൽ കുമാർ

ദേശീയ തൊഴിലാളി ദിനാചരണത്തിന്‍റെ ഭാഗമായി ബിഎംഎസ് പ്രകടനം

വേളൂക്കര : വിശ്വകർമ്മജയന്തി ദിനത്തിൽ ദേശീയ തൊഴിലാളി ദിനാചരണത്തിന്‍റെ ഭാഗമായി ബിഎംഎസ് വേളൂക്കര പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പി. ആനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. പി.വി. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. വി.എ കൃഷ്ണൻ എൻ.വി.ഘോഷ്, ബാബു, ബിജു ടി എസ് എന്നിവർ സംസാരിച്ചു.

എമ്മാനുവേല്‍ 2019 : പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത സ്പിരിച്ച്വാലിറ്റി സെന്‍ററിന്‍റെ നേതൃത്വത്തില്‍ 2019 ഒക്ടോബര്‍ 5 മുതല്‍ 9 വരെ ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കുന്ന എമ്മാനുവേല്‍ 2019 ആത്മീയ നവീകരണ ബൈബിള്‍ കണ്‍വെന്‍ഷന്‍റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വ്വഹിച്ചു. സ്പിരിച്ച്വാലിറ്റി സെന്‍റര്‍ വൈസ് റെക്ടര്‍ ഫാ. ഷാബു പുത്തൂര്‍ സംസാരിച്ചു. കത്തീഡ്രല്‍ അസിസ്റ്റന്‍റ് വികാരി ഫാ. ചാക്കോ കാട്ടുപറമ്പില്‍ ഏവര്‍ക്കും നന്ദി

സംസ്ഥാന പോലീസ് മേധാവിയുടെ പരാതിപരിഹാര അദാലത്ത് 30ന് തൃശൂരിൽ. പോലീസ് സ്റ്റേഷനുകളിൽ 27 വരെ പരാതി സ്വീകരിക്കും

ഇരിങ്ങാലക്കുട : സെപ്റ്റംബർ 30 രാവിലെ 10 മണി മുതൽ തൃശൂർ ടൗൺഹാളിൽ നടക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികൾ എല്ലാ പോലീസ് സ്റ്റേഷനുകളിലും 27-ാം തീയതി വരെ സ്വീകരിക്കും. അദാലത്തിലേക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് അന്നേദിവസം ഡിജിപി ലോക്നാഥ് ബഹ്റ ഐപിഎസ് ന് നേരിട്ട് പരാതി സമർപ്പിക്കാം.

Top