കൊരുമ്പിശ്ശേരി റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം മീനാവില്ലയിൽ പള്ളത്ത് സരസ്വതിയമ്മ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ് ടി എം രാംദാസ് അധ്യക്ഷത വഹിച്ചു. മുതിർന്ന കുടുംബാംഗങ്ങൾക്ക് ഓണപ്പുടവ നൽകി. മികച്ച കർഷകരായ കാക്കര സുകുമാരൻ, രാധാകൃഷ്ണ പൊതുവാൾ എന്നിവരെ ആദരിച്ചു. പോളി മാന്ദ്ര, രമാഭായ്, എ.സി. സുരേഷ്, രാജീവ്, രേഷ്മ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു . അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളുo സംഘടിപ്പിച്ചു.

കല്ലേറ്റുംകര ലയൺസ്‌ ക്ലബ്ബിന്‍റെ ഓണാഘോഷം

കല്ലേറ്റുംകര : കല്ലേറ്റുംകര ലയൺസ്‌ ക്ലബ്ബിന്‍റെ ഓണാഘോഷം "പൊന്നോണനിലാവ് 2K19" ക്ലബിലെ ചാർട്ടർ മെമ്പർ വർഗ്ഗീസ് മാവേലി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് മെൽവിൻ ആന്റണി, സെക്രട്ടറി ടി വി ലോറൻസ്, ട്രഷറർ അരുൺ ടി വി, ലയണ്സ് പ്രസിഡണ്ട് ടീന നിതിൻ, ലിയോ പ്രസിഡണ്ട് കവിത സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണ സദ്യയും നടത്തി.

സജ്ഞയ് രവിയെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്

മാപ്രാണം : വർണ്ണ തിയ്യറ്റർ കൊലപാതക കേസിലെ മുഖ്യ പ്രതി സജ്ഞയ് രവിയെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട വാലത്ത് രാമൻകുട്ടി മകൻ രാജന്റെ വീട് സന്ദർശിച്ചപ്പോൾ ആണ് പ്രസ്താവന നടത്തിയത്. ഗുണ്ടാ പ്രവർത്തനവുമായ് മുന്നോട്ട് പോയാൽ വർണ്ണ തിയ്യറ്റർ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. കക്ഷി രാഷ്ട്രീയം മറന്ന് ഗുണ്ടായിസം അടിച്ചമർത്തുന്നതിന് എല്ലാവരും ഒന്നിച്ചു കൊണ്ടുള്ള പ്രക്ഷോഭം നടത്തുവാനും ആഹ്വാനം ചെയ്തു.

സഹൃദയയില്‍ ക്യാമ്പസ് പ്ലെയ്‌സ്‌മെന്‍റ്

കല്ലേറ്റുംകര : സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ക്യാമ്പസ് പ്ലെയ്‌സ്‌മെന്റ് തുടങ്ങി. ചൊവ്വാഴ്ച കനേഡിയന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയായ സോട്ടി സഹൃദയയില്‍ പ്ലെയ്‌സ്‌മെന്റ് നടത്തും. രാവിലെ ഒന്‍പതിന് സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍ ഉദ്ഘാടനം ചെയ്യും. വിവിധ കോളേജുകളില്‍ നിന്നായി അഞ്ഞൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏഴ് ലക്ഷം രൂപ വാര്‍ഷിക ശമ്പളമാണ് ലഭിക്കുക. ടി.സി.എസ്, ക്വസ്റ്റ് ഗ്ലോബല്‍ തുടങ്ങി വിവിധ കമ്പനികള്‍ കഴിഞ്ഞ ദിവസം സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലെയ്‌സ്‌മെന്റ്

ഉല്ലാസഗണിതം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കടുപ്പശ്ശേരി ഗവ. യു.പി സ്കൂളിൽ നടന്നു

തൊമ്മാന : വിദ്യാർത്ഥികളിൽ ഗണിത ശേഷി വർധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന ഉല്ലാസഗണിതം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കടുപ്പശ്ശേരി ഗവ. യു പി സ്കൂളിൽ പ്രൊഫ. കെ യു. അരുണൻ എം എൽ എ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രൈമറി തലത്തിലുള്ള കുട്ടികൾക്ക് അടിസ്ഥാന ഗണിത ശേഷികൾ വികസിപ്പിക്കുന്നതിന് വേണ്ടി വിനോദത്തിലൂടെ വിജ്ഞാനത്തിലേക്ക് നയിക്കുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കടുപ്പശ്ശേരി ഗവണ്മെന്റ് യു പി സ്കൂളിൽ വച്ച് നടന്ന

പോസ്റ്റല്‍ ആര്‍ട്സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ സൗഹൃദ സദസ്സ്

ഇരിങ്ങാലക്കുട : നിരുപാധിക സ്നേഹം നഷ്ടപ്പെടുന്ന ഇക്കാലത്ത് അത് തിരിച്ചു കൊണ്ടുവരുവാന്‍ സംഘടനയ്ക്ക് കഴിയണമെന്ന് ചിത്രകാരന്‍ വി.എസ്.ഗിരീശന്‍ പറഞ്ഞു. പോസ്റ്റല്‍ ആര്‍ട്സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിയ സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടന പ്രസിഡന്റ് പി.സി. സുധാകരന്‍ അധ്യക്ഷനായി. സാഹിത്യ അക്കാദമി പബ്ലിക്കേഷന്‍ ഓഫീസര്‍ ഇ.ഡി. ഡേവിസ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ വകുപ്പുകളില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് കാര്‍ട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂര്‍ ഉപഹാരങ്ങള്‍ നല്‍കി. ഉണ്ണികൃഷ്ണന്‍

ശാന്തിനഗര്‍ റസിഡന്‍റ്സ് അസ്സോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷവും കുടുംബ സംഗമവും

ഇരിങ്ങാലക്കുട : ശാന്തിനഗര്‍ റസിഡന്‍റ്സ് അസ്സോസിയേഷന്‍റെ സില്‍വര്‍ ജൂബിലി ആഘോഷവും കുടുംബസംഗമവും ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ബിജോയ് പി.ആര്‍ ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷനിലെ 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ പൊന്നാട അണിയിച്ച് ആദരിച്ചു. അസ്സോസിയേഷന്‍ പ്രസിഡണ്ട് സിജു യോഹന്നാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സുരേഷ് മുഖ്യാഥിതിയായിരുന്നു. അസ്സോസിയേഷന്‍ സെക്രട്ടറി പ്രമോദ് വര്‍മ്മ സ്വാഗതവും ട്രഷറര്‍ വിന്‍സന്‍റ് തെക്കേത്തല നന്ദിയും പറഞ്ഞു. തുടര്‍ന്ന് അസ്സോസിയേഷനിലെ അംഗങ്ങളുടെ കലാപരിപാടികളും

കൂത്തുപറമ്പ് റസിഡൻസ് അസോസിയേഷൻ ഓണാഘോഷം

ഇരിങ്ങാലക്കുട : കൂത്തുപറമ്പ് റസിഡൻസ് അസോസിയേഷൻ്റെ ഓണാഘോഷം ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. വി.പി. ആൻ്റോ അധ്യക്ഷത വഹിച്ചു. കൺവീനർ വി.ആർ. സുകുമാരൻ സ്വാഗതം ആശംസിച്ചു. നഗരസഭാ കൗൺസിലർമാരായ എം.ആർ. ഷാജു, കെ. ഡി. ഷാബു, ഫിലോമിന ജോയ് എന്നിവർ ആശംസകൾ നേർന്നു. പ്ലസ്ടു ഫുൾ എ പ്ലസ് കിട്ടിയ ആദിത്യ കൃഷ്ണനെ അനുമോദിച്ചു. പ്രശസ്ത നർത്തകൻ മുരിയാട് മുരളീധരനെ ആദരിച്ചു.

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൌണ്‍സില്‍ ബാലവേദി സംഗമം

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ താലൂക്കിലെ ലൈബ്രറി ബാലവേദി ഭാരവാഹികളുടെ സംഗമം കഥാകൃത്ത് യു.കെ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മഹാത്മ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ താലൂക്ക് ബാലവേദി കൺവീനർ സുരേഷ് പി. കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നളിനി ബാലകൃഷ്ണൻ സസാരിച്ചു. അഡ്വ. കെ.ജി. അജയകുമാർ സ്വാഗതവും സി.വി. ജൂല നന്ദിയും പറഞ്ഞു.

Top