മാപ്രാണം കൊലപാതകം: ഒളിവിൽ കഴിയുന്ന തിയേറ്റർ നടത്തിപ്പുകാരനായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം മാപ്രാണത്ത് നടന്ന കൊലപാതക കേസിലെ പ്രതിയായ വർണ തീയേറ്റർ നടത്തിപ്പുകാരൻ സഞ്ജയ് രവിക്കായി ഇരിങ്ങാലക്കുട പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ ഇരിങ്ങാലക്കുട ഡി.വൈ.എസ്. പി 9497990088 , ഇൻസ്പെക്ടർ 9497987139, എസ് ഐ 9497980533 എന്നിവരുടെ നമ്പറുകളിൽ വിവരങ്ങൾ നൽകണമെന്ന് പോലീസ് അറിയിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന കൂട്ടു പ്രതിയെ പോലീസ് സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. ഞായറാഴ്ച തീയേറ്റർ പരിസരത്ത്

പി. രാജ വർമ്മ അനുസ്മരണത്തോടനുബന്ധിച്ച് ശ്രുതിരാഗലയതാള വിസ്മയം തീര്‍ത്ത് എ. അനന്തപത്മനാഭന്‍റെ വീണക്കച്ചേരി ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപത്തെ വലിയതമ്പുരാൻ കോവിലകത്ത് വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ പി. രാജവർമ്മ അനുസ്മരണത്തോടനുബന്ധിച്ച് പ്രശസ്ത വീണ വിദ്വാൻ എ. അനന്ദപത്മനാഭൻ വീണക്കച്ചേരി അവതരിപ്പിച്ചു. കച്ചേരിയിൽ അദ്ദേഹത്തിന്റെ മകൻ ആനന്ദ് കൗശിക്ക് കൂടെ വീണ വായിച്ചിരുന്നു. മൃദംഗത്തിൽ ഡോ. കെ ജയകൃഷ്ണനും ഘടത്തിൽ വെള്ളാറ്റഞ്ഞൂർ ശ്രീജിത്തും പക്കമേളം ഒരുക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാൻവൻകൂർ ഉദോഗസ്ഥനും വലിയതമ്പുരാൻ കോവിലകത്തെ അംഗവുമായിരുന്ന പി. രാജ വർമ്മയെ അനുസ്മരിക്കുകയും അതോടൊപ്പം സംഗീതരംഗത്ത്

മാലിന്യം വളവും മൂലവർദ്ധിത വസ്തുക്കളുമാക്കി മാറ്റാന്‍ പൊതുജനങ്ങൾക്ക് പരിശീലനം നല്കി സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍

കല്ലേറ്റുംകര : ഗാര്‍ഹിക മാലിന്യങ്ങള്‍ ജൈവ വളവും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലവർദ്ധിത വസ്തുക്കളുമാക്കി മാറ്റാന്‍ നാട്ടുകാര്‍ക്ക് പരിശീലനം നല്കി സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിച്ചത് . കൊടകര പഞ്ചായത്തിലെ 17-ാം വാര്‍ഡിലാണ് പരിപാടി നടപ്പിലാക്കുന്നത്. വീടുകളിലെ ജൈവ മാലിന്യങ്ങള്‍ മണ്ണിര കമ്പോസ്റ്റാക്കി മാറ്റുന്നതിനുള്ള പരിശീലനവും സാങ്കേതിക സഹായവും നല്കും. കുട്ടികള്‍

വടക്കുംനാഥൻ ചന്ദ്രശേഖരന് മാതഗസഹ്യശ്രേഷ്ഠൻ പട്ടം നൽകി ആദരിച്ചു

ഊരകം : വടക്കുംനാഥൻ ക്ഷേത്രത്തിലെ ആനയായ കൊച്ചിൻ ദേവസ്വം ബോർഡ് ചന്ദ്രശേഖരന് ആനപ്രേമികളുടെ കൂട്ടായ്മ ആയ ടീം തൃശ്ശൂർ മാതംഗപ്പെരുമ 'മാതഗസഹ്യശ്രേഷ്ഠൻ' പട്ടം നൽകി ആദരിച്ചു. കൂടാതെ ആനയുടെ പാപ്പാൻമായ വിനോദ്, പ്രകാശ് എന്നിവരേയും ഈ അവസരത്തിൽ പുരസ്‌കാരം നൽകി ആദരിച്ചു. ഊരകത്തമ്മതിരുവടി ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ തെക്കേടത്ത്‌ പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരിയാണ് ആനക്ക് മാതഗസഹ്യശ്രേഷ്ഠൻ പട്ടം നൽകി ആദരിച്ചത്. ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ്

പ്രവർത്തക സർഗോത്സവം സംഘടിപ്പിച്ചു

കല്ലേറ്റുംകര : സി.പി.ഐ.എം ആളൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'പ്രവർത്തക സർഗോത്സവം 2019' കല്ലേറ്റുംകരയിലെ ആളൂർ പഞ്ചായത്തു കുടുംബശ്രീ ഹാളിൽ മുഴുദിന കലാ-കായിക പരിപാടികളോടെ ആഘോഷിച്ചു. പോൾ കോക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.ആർ. ജോജോ, കാതറിൻ പോൾ, സന്ധ്യ നൈസൺ, ഐ.എൻ. ബാബു,തുടങ്ങിയവർ സംസാരിച്ചു. പൂക്കളം, സദ്യ, കലാകായിക മത്സരങ്ങൾ എല്ലാം സർഗോത്സവത്തെ സമ്പന്നമാക്കി.

അടിയന്തിരാവസ്ഥ പോരാളി കെ.ആർ. കേളപ്പൻ നിര്യാതനായി

ആളൂർ : അടിയന്തിരാവസ്ഥ തടവുകാരനായിരുന്ന തിരുത്തിപറമ്പ് കന്യാടത്ത് കേളപ്പൻ (80) നിര്യാതനായി. സി.പി.ഐ.(എം.എൽ) പ്രവർത്തകനായിരുന്ന കേളപ്പൻ 1975 ജൂൺ 26 ന് അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തെ തുടർന്നു് ആഗസ്റ്റിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഒരു മാസത്തിലേറെക്കാലം തൃശൂർ ക്രൈം ബ്രാഞ്ചിന്റെ കോൺസൻട്രേഷൻ ക്യാമ്പിൽ ക്രൂര മർദ്ദനങ്ങൾക്കിരയായി. സെപ്തംബറിൽ ആഭ്യന്തര സുരക്ഷിതത്വ നിയമ (മിസ) പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. അടിയന്തിരാവസ്ഥ പിൻവലിക്കപ്പെട്ടതിനെ തുടർന്ന് 1977 മാർച്ച് 24 നാണ്‌ മോചിപ്പിക്കപ്പെട്ടത്. പിന്നീട് സി.പി.എമ്മുമായി സഹകരിച്ച്

Top