കളികളിലൂടെ കുറഞ്ഞ സമയം കൊണ്ട് കുട്ടികളെ ഗണിത വിഷയത്തോട് അടുപ്പമുള്ളവരാക്കുന്ന ‘ഉല്ലാസ ഗണിതം പദ്ധതി’ കടുപ്പശ്ശേരി ഗവ. സ്കൂളില്‍

തൊമ്മാന : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി പ്രൈമറി തലത്തിലുള്ള കുട്ടികളില്‍ അടിസ്ഥാന ഗണിത ശേഷികള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'ഉല്ലാസ ഗണിതം പദ്ധതി' കടുപ്പശ്ശേരി ഗവ. എല്‍.പി. ആന്‍ഡ് യു.പി.സ്കൂളില്‍ നടപ്പാക്കും. നിരവധി കളികളിലൂടെ കുറഞ്ഞ സമയം കൊണ്ട് കുട്ടികളെ ഗണിത വിഷയത്തോട് അടുപ്പമുള്ളവരാക്കി മാറ്റാനുള്ള കര്‍മ്മ പദ്ധതിയാണ് ഇത്. ഇതിനായി വിനോദത്തിലൂടെ വിജ്ഞാനത്തിലേക്ക് കുട്ടികളെ നയിക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ 16 തിങ്കളാഴ്ച നടക്കും. രാവിലെ 10:30

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച

കോണത്തുകുന്ന് : കേളി ഗ്രാമീണ സംസ്കാരിക വേദിയും വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി എറണാകുളം മെഡിക്കല്‍ കോളേജുമായി സഹകരിച്ച് കോണത്തുകുന്ന് ഗവ. യു.പി. സ്കൂളില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലു വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. വിവിധ വിഭാഗങ്ങളിലായി പതിനഞ്ചില്‍ അധികം വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. ക്യാമ്പിന്റെ ഭാഗമായി സൗജന്യ മരുന്നുവിതരണവും, ഡയാലിസിസ് കിറ്റ് വിതരണവും നടക്കും. ക്യാമ്പ് രാവിലെ ഒമ്പതിന് വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ.

മാപ്രാണം വർണ്ണ തിയ്യറ്റർ കൊലപാതകം: കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യുക – ഡി.വൈ.എഫ്.ഐ

മാപ്രാണം : വഴിയാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത വിധമുള്ള മാപ്രാണം വർണ്ണ തിയ്യറ്ററിലെ പാർക്കിംഗ് വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ ഗുണ്ടാ വിളയാട്ടത്തെ തുടർന്ന് നടന്ന കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സിനിമാ തിയ്യറ്ററിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വാലത്ത് രാജൻ എന്ന ഗൃഹനാഥനെ രാത്രി 12.30 മണിയോടെ വീട് കയറി തിയ്യറ്റർ വാടകക്ക് എടുത്ത് നടത്തുന്ന സഞ്ജയ് രവിയും സഹായികളും ചേർന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലയാളി സഞ്ജയ് രവിയെയും കൂട്ടാളികളെയും ഉടൻ അറസ്റ്റ് ചെയ്യുക,

കൊൽക്കത്തയിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : തൊഴിലില്ലായ്മയ്‌ക്കെതിരെ കൊല്‍ക്കത്തയില്‍ ഇടത് വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നതിന്‍റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷ്, ബ്ലോക്ക് പ്രസിഡണ്ട് പി.കെ. മനുമോഹൻ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിഷ്ണു പ്രഭാകരൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

പാർക്കിങ് തർക്കം : വർണ്ണ തിയ്യേറ്റർ ഉടമയും, ജോലിക്കാരനും ചേർന്ന് സമീപവാസിയെ വെട്ടിക്കൊലപ്പെടുത്തി

മാപ്രാണം : പാർക്കിങ്ങ് സംബന്ധിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് മാപ്രാണം വർണ്ണ തിയ്യേറ്റർ ഉടമയും, ജോലിക്കാരനും ചേർന്ന് തിയ്യേറ്ററിന്റെ പുറകുവശത്തെ താമസക്കാരനായ വാലത്ത് രാജനെയും, മരുമകനെയും ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ രാജൻ തൃശ്ശൂർ എലൈറ്റ് മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. മരുമകൻ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവിടെ സിനിമക്ക് വരുന്നവരുടെ വാഹനങ്ങളുടെ പാർക്കിംഗ് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. തിയ്യേറ്റർ ഉടമ സഞ്ജയ്‌യും , സഹായിയും ഒളിവിലാണെന്ന് ഇരിങ്ങാലക്കുട

Top