കോലോത്തുംപടി അപകട മരണം : ബസുകളുടെ അമിതവേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ റോഡ് ഉപരോധിച്ചു

ഇരിങ്ങാലക്കുട : ബസിന്‍റെ അമിതവേഗത മൂലമുണ്ടായ കോലോത്തുംപടിയിലെ അപടത്തിൽ ഗൃഹനാഥൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ അപകട സ്ഥലത്ത് മെഴുകുതിരി കത്തിച്ചും റോഡ് ഉപരോധിച്ചും ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. ബസുകളുടെ മരണപ്പാച്ചിലിനിടെ അപകട മരണങ്ങൾ കൂടുന്നതിൽ പ്രതിഷേധയോഗം ആശങ്ക പ്രകടിപ്പിച്ചു. പ്രതിഷേധ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.കെ. മനുമോഹൻ, സെക്രട്ടേറിയറ്റ് അംഗം വി.എച്ച്. വിജീഷ്, വി.എച്ച്.സഫീർ, അക്ഷയ് തറയിൽ, പി.ആർ.രാഹുൽ, എം.കെ.അജീഷ്, കെ.എസ്.അക്ഷയ് എന്നിവർ

മുകുന്ദപുരം താലൂക്കിൽ ഗ്രന്ഥശാലാ വാരാചരണത്തിന് തുടക്കമായി

കൊറ്റനെല്ലൂർ : മുകുന്ദപുരം താലൂക്ക് തല ഗ്രന്ഥശാലാവാരാചരണം പട്ടേപ്പാടം താഷ്ക്കന്‍റ് ലൈബ്രറിയിൽ ലൈബ്രറി കൗൺസിൽ മുൻ താലൂക്ക് പ്രസിഡൻറും സാംസ്ക്കാരിക പ്രവർത്തകനുമായ ഐ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിൽ അംഗം കെ.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. എ.പി. അബൂബക്കർ സംസാരിച്ചു. രമിത സുധീന്ദ്രൻ സ്വാഗതവും സുരൻ നന്ദിയും പറഞ്ഞു.

ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഇരിങ്ങാലക്കുട : കോമ്പാറ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിക്ക് സമീപം വ്യാഴാഴ്ച ഒരു മണിയോടുകൂടി കൊടുങ്ങലൂരിൽനിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന എക്സ്മാൻ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ തൽക്ഷണം മരിച്ചു. KL8 AC 9807 നമ്പർ ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്കാണ് അപകടത്തിൽ പെട്ടത്. കല്ലംകുന്ന് സ്വദേശി കൈതയിൽ ശശിധരനാണ് (50) ദാരുണമായി റോഡപകടത്തിൽ കൊല്ലപ്പെട്ടത്.

താളമേള വാദ്യഘോഷങ്ങളോടെ ഇരിങ്ങാലക്കുടയിലും വർണ്ണ പുലികളിറങ്ങി

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ തിരുവോണ പിറ്റേന്ന് ഇരിങ്ങാലക്കുടയില്‍ നൂറില്‍പരം കലാകാരന്മാരെ അണിനിരത്തി താളമേള വാദ്യഘോഷങ്ങളോടെ പുലിക്കളി ആഘോഷം സംഘടിപ്പിച്ചു. പുലിവേഷമിട്ടവർ നഗരവീഥികളിൽ ആടിത്തിമിർക്കുന്നത് കാണാൻ വഴിയോരങ്ങളിൽ ജനത്തിരക്കും ഉണ്ടായിരുന്നു. പുലിക്കളി ഘോഷയാത്ര ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് മെയിന്‍ റോഡ്, ഠാണാ വഴി വൈകീട്ട് 6:30 ന് അയ്യങ്കാവ് മൈതാനത്ത് സമാപിക്കും.

അവിട്ടത്തൂരിൽ പത്തടി ഉയരമുള്ള തൃക്കാക്കരയപ്പൻ

അവിട്ടത്തൂർ : എസ്എൻഡിപി അവിട്ടത്തൂർ 1714-ാം ശാഖയിലെ 3 പുരുഷസ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ ശാഖ മന്ദിരത്തിന് മുന്നിൽ പത്തടി ഉയരമുള്ള തൃക്കാക്കരയപ്പനെ ഉണ്ടാക്കി ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ മൈക്രോ യൂണിറ്റ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ ശാഖ പ്രസിഡണ്ട് ബാലൻ അമ്പാടത്ത് ഉദ്ഘാടനം ചെയ്തു.

സേവാഭാരതി ഷംഷാദിനായി നിർമ്മിച്ച വീടിന്‍റെ താക്കോൽദാനം 14ന്

ഇരിങ്ങാലക്കുട : സേവനത്തിന് പുതിയ മാനം നൽകികൊണ്ട് മാങ്ങാ കച്ചവടക്കാരനായ പൊറത്തിശ്ശേരിയിലെ സുന്ദരൻ പേടിക്കാട്ടുപറമ്പിൽ സേവാഭാരതിയിലൂടെ 50 സെന്‍റ്  സ്ഥലം അർഹരായ 13 പേർക്കായി കൈമാറിയതിൽ സേവാഭാരതി ഇരിങ്ങാലക്കുട ചെമ്മണ്ടയിൽ പാളയംകോട്ട് ഷംഷാദിനായി നേരിട്ട് നിർമ്മിച്ച ആദ്യ വീടിന്‍റെ താക്കോൽദാനം സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. ചെമ്മണ്ട ശാരദ ഗുരുകുലം ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും പാറ്റ്ന ഹൈക്കോടതി റിട്ടയേർഡ്

Top