പി. രാജ വർമ്മ അനുസ്മരണ വീണക്കച്ചേരി ഞായറാഴ്ച ഇരിങ്ങാലക്കുട വരവീണയിൽ

ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപത്തെ വലിയതമ്പുരാൻ കോവിലകത്ത് വെച്ച് സെപ്റ്റംബർ 15 ഞായറാഴ്ച 5:30ന് പി. രാജവർമ്മ അനുസ്മരണ വീണക്കച്ചേരി സംഘടിപ്പിക്കുന്നു. പ്രശസ്ത വീണ വിദ്വാൻ എ. അനന്ദപത്മനാഭൻ അവതരിപ്പിക്കുന്ന വീണ കച്ചേരിയിൽ ആനന്ദ് കൗശിക്ക് കൂടെ വീണ വായിക്കുന്നു. മൃദംഗത്തിൽ ഡോ. കെ ജയകൃഷ്ണനും ഘടത്തിൽ വെള്ളാറ്റഞ്ഞൂർ ശ്രീജിത്തും പക്കമേളം ഒരുക്കും.

പ്രളയ ഓർമ്മകൾക്ക് നിറച്ചാർത്തേകി ‘റോക്കി ജെയിംസ് അഖില കേരള ചിത്രരചനാ മത്സരത്തിൽ’ വൻ പങ്കാളിത്തം

വല്ലക്കുന്ന് : കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ രക്തസാക്ഷിയായ വല്ലക്കുന്ന് സ്വദേശി റോക്കി ജെയിംസിന്‍റെ സ്മരണാർത്ഥം റോക്കി ജെയിംസ് ഫൗണ്ടേഷനും വല്ലക്കുന്ന് സെന്‍റ് അൽഫോൻസാ ചർച്ച് കെസിവൈഎം സംയുക്തമായി 'പ്രളയം' എന്ന വിഷയത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ കേരളക്കരയെ വിഴുങ്ങിയ പ്രളയത്തിന്‍റെ ഓർമകളും കാഴ്ചകളും ക്യാൻവാസിൽ നിറം നൽകി യുവത്വത്തിന്‍റെ വൻ പങ്കാളിത്തം. വിവിധ ജില്ലകളിൽനിന്നുമെത്തിയ നാനൂറോളം പേർ 'റോക്കി ജെയിംസ് വിഷൻ അഖില കേരള ചിത്രരചനാ മത്സരത്തിൽ'

നേത്ര ഐ കെയർ സെന്‍റ് റിലേക്ക് നേഴ്സ്, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് / റിസപ്ഷനിസ്റ്റ്, തിയേറ്റർ ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്

ഇരിങ്ങാലക്കുടയിലെ നേത്ര ഐ കെയർ സെന്‍റ് റിലേക്ക് ഫീമെയിൽ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്/ റിസപ്ഷനിസ്റ്റ് ( ബിരുദവും മുൻപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം), ഫീമെയിൽ സ്റ്റാഫ് നേഴ്സ് (OT മുൻ പരിചയം ഉള്ളവർക്ക് പരിഗണന), ഫീമെയിൽ നേഴ്സിംഗ് അസിസ്റ്റന്റ് OT ക്ലീനിങ്, എന്നി ഒഴിവുകളുണ്ട്. ഇരിങ്ങാലക്കുട സമീപപ്രദേശത്ത് ഉള്ളവർക്ക് മുൻഗണന. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക ഉണ്ണികൃഷ്ണൻ, ജനറൽ മാനേജർ, 7356619955

ഓണവിപണിയിൽ ഇത്തവണയും മുന്നിൽ കായ വറുത്തതും ശർക്കര വരട്ടിയും തന്നെ

ഇരിങ്ങാലക്കുട : ഉത്രാട പാച്ചിലിലും ഇത്തവണ ഓണവിപണിയിൽ ആവശ്യക്കാരേറെ കായ വറുത്തത്തിനും ശർക്കര വരട്ടിക്കും തന്നെ. 300 മുതൽ 360 വരെയാണ് വിപണി വില. നേരിട്ട് കായ വറുക്കുന്നിടത്തു നിന്നും ചൂടോടെ വാങ്ങാനാണ് അധികം പേരും ഇഷ്ടപ്പെടുന്നത്. നടൻ കായാണോ, ഗുണനിലവാരമുള്ള വെളിച്ചെണ്ണയാണോ, വൃത്തിയുള്ള സാഹചര്യങ്ങളിലാണോ ഇവ തയ്യാറാക്കുന്നത് തുടങ്ങിയ കാര്യങ്ങൾ നേരിട്ട് കണ്ടു ബോധ്യപ്പെടാൻ സാധിക്കും എന്നുള്ളതാണ് ഇതിന്‍റെ ഗുണം, ഒപ്പം വറുക്കുന്നത് കണ്ടാസ്വദിക്കാനുള്ള അവസരവും. ഓണസദ്യയിൽ പായസത്തിന്‍റെ അതേ

ദശദിന എൻ.എസ്.എസ് ക്യാമ്പിന്‍റെ ഭാഗമായുള്ള സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

കോണത്തുകുന്ന് : സെന്‍റ് ജോസഫ്സ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഒല്ലൂർ തൈക്കാട്ടുശ്ശേരി ആയുർവേദ മെഡിക്കൽ കോളേജുമായി സഹകരിച്ചു നടത്തുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിന് കോണത്തുകുന്ന് ഗവ. യു.പി സ്കൂളിൽ തുടക്കമായി. ഇതോടൊപ്പം വയോജനങ്ങൾക്ക് ഓണക്കോടി വിതരണവും എൽ.ഇ.ഡി ബൾബ് വിതരണവും സംഘടിപ്പിച്ചു. എൻഎസ്എസ് ദശദിന ക്യാമ്പിന്‍റെ ഭാഗമായി നടന്ന മെഡിക്കൽ ക്യാമ്പ് പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധൻ ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി ആയുർവേദ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ

Top