ശാന്തിനഗർ ഷിവൽറി റിക്രിയേഷൻ ക്ലബ്ബിന്‍റെ ഓണാഘോഷം

ഇരിങ്ങാലക്കുട : സമൃദ്ധിയുടെയും സമഭാവനയുടെയും ഉത്സവമായ ഓണത്തെ വരവേൽക്കാൻ ശാന്തിനഗർ ഷിവൽറി റിക്രിയേഷൻ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ പുലിക്കളി, കുമ്മാട്ടിക്കളി, മേളം, വനിതാ അംഗങ്ങളുടെ മെഗാ കൈകൊട്ടിക്കളി, എന്നി പരിപാടികളോടെ ആഘോഷിച്ചു. മേളത്തിനു താളം പിടിച്ചും, ചുവടുവച്ചും ക്ലബ്ബംഗങ്ങൾ ഓണാഘോഷം അവിസ്മരണീയമാക്കി. ക്ലബ്ബ് അംഗങ്ങളുടെ വസതിയിൽ പൂക്കള മത്സരവും സംഘടിപ്പിച്ചിരുന്നു. മുന്നൂറോളം പേർ പങ്കെടുത്ത ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായിരുന്നു. ക്ലബ്ബ് രക്ഷാധികാരി കെ ജി അനിൽകുമാർ, പ്രസിഡന്റ് ബാബു വി.എസ്‌, സെക്രട്ടറി

കർഷക സംഘത്തിന്‍റെ മറവിൽ സ്വകാര്യ ലോബി മത്സ്യം വളർത്താനായി കഴകളടച്ചതിനാൽ വെള്ളപ്പൊക്ക ഭീഷണി

ചെമ്മണ്ട : കാറളം ചെമ്മണ്ട പാലത്തിന് ഇരുവശത്തുമുള്ള കാപ്പുകൾക്ക് ചുറ്റും വലകെട്ടി കർഷക സംഘത്തിന്‍റെ മറവിൽ സ്വകാര്യ ലോബി മത്സ്യം വളർത്തുന്നുവെന്നും ഇതിന്‍റെ ഭാഗമായി പാലത്തിന് വടക്ക് വശത്തുള്ള 14 കഴകളും, തെക്ക് വശത്തുള്ള 9 കഴകളും സ്വകാര്യ ലോബി മണൽചാക്ക് വെച്ച് അടച്ച് കെട്ടിയിരിക്കയാണെന്ന് കേരള മത്സ്യതൊഴിലാളി യൂണിയൻ. കെ.എൽ. ഡി.സി കനാലിലേക്കുള്ള ജല നിർഗമന മാർഗമായ കഴകൾ അടച്ചു കെട്ടിയിരിക്കുന്നതിനാൽ വെള്ളം പോകാതെ പരിസരവാസികൾ ബുദ്ധിമുട്ടുകയാണ്. കനത്ത

ഓണം പ്രമാണിച്ച് സെപ്റ്റംബർ 9, 10 തിയതികളിൽ റേഷൻ കടകൾക്കു പ്രവൃത്തി ദിവസമായിരിക്കും

ഇരിങ്ങാലക്കുട : ഓണം പ്രമാണിച്ച് സെപ്റ്റംബർ 9, 10 തിയതികളിൽ റേഷൻ കടകൾക്കു പ്രവൃത്തി ദിവസമായിരിക്കും. സെപ്റ്റംബർ മാസം റേഷൻ കടകൾ വഴി എഎവൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കി.ഗ്രാം അരിയും 5 കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും 4 കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും കി.ഗ്രാമിന് 2 രൂപ നിരക്കിൽ ലഭിക്കും. പൊതുവിഭാഗം സബ്‌സിഡി കാർഡുകളിലെ ഓരോ അംഗത്തിനും 2

‘ഓണ തനിമ’ കലാ സാംസ്കാരിക ഘോഷയാത്രയുമായി വിദ്യാർത്ഥികൾ

വെള്ളാനി : ഓണത്തോടനുബന്ധിച്ച് വെള്ളാനി സെന്‍റ് ഡോമിനിക് കോൺവെന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കേരളത്തിന്‍റെ തനത് കലാരൂപങ്ങൾ അണിയിച്ചൊരുക്കി കല സാംസ്കാരിക ഘോഷയാത്രയായ 'ഓണ തനിമ' നടത്തി. കാട്ടൂർ സി.ഐ. ആർ ശിവകുമാർ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോബി കെ എൽ, പിടിഎ പ്രസിഡണ്ട് വിനോദ് വി എന്നിവർ സംബന്ധിച്ചു. വെള്ളാനി യിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കാട്ടൂർ, ചിറക്കൽ,

മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓണചന്ത ആരംഭിച്ചു

മുരിയാട് : മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓണത്തോടനുബന്ധിച്ച് നടത്തുന്ന പച്ചക്കറി ചന്ത ആരംഭിച്ചു. പ്രസിഡണ്ട് എം.ബി രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എ.എം. തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ: കെ.എ മനോഹരന്‍, ബാങ്ക് ഡയറക്ടര്‍മാരായ ജോണ്‍ ഇല്ലിക്കല്‍, എ.സി ചന്ദ്രന്‍, കെ.കെ രാംദാസ്, സുനിത രവി, പി.എസ്സ് ഷൈലകുമാര്‍, ടി.ബി കൃഷ്ണകുമാര്‍, സുരേഷ് മൂത്താര്‍, വസന്തകുമാരി അശോകന്‍, സനിത ഷിബു എന്നിവര്‍

തൊഴിലുറപ്പു പദ്ധതി: 1000 രൂപ ഓണം അലവൻസ്

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ കീഴിൽ നടപ്പു വർഷം 100 ദിവസത്തിൽ കൂടുതൽ തൊഴിൽ ചെയ്ത കുടുംബങ്ങൾക്ക് കേരള സർക്കാർ 1000 രൂപ വീതം ഓണം അലവൻസ് അനുവദിച്ചു. ജില്ലയിലെ 28963 കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി 28963000 രൂപയാണ് അനുവദിച്ചിട്ടുളളത്. തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് ഗ്രാമപഞ്ചായത്തുകൾ മുഖേന തുക നൽകുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ അധികൃതർ വ്യക്തമാക്കി

പി.ആർ. ബാലൻ മാസ്റ്ററെ അനുസ്മരിച്ചു

ഇരിങ്ങാലക്കുട : ദീർഘകാലം സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയും, കർഷക സംഘം നേതാവും, ഇരിങ്ങാലക്കുടയിലെ ജനകീയ രാഷ്ട്രീയ നേതാവുമായിരുന്ന പി.ആർ. ബാലൻ മാസ്റ്ററുടെ എട്ടാം ചരമദിനാചരണത്തിന്‍റെ ഭാഗമായി സി.പി.എം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി പി.ആർ. ബാലൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. സമ്മേളനം സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ, ജില്ലാ കമ്മിറ്റി

Top