ഓണക്കാല തിരക്ക്, ട്രഷറി ഞായറാഴ്ചയും പ്രവർത്തിക്കും

ഇരിങ്ങാലക്കുട : ഇത്തവണ ഓണം മാസത്തിന്‍റെ ആദ്യപകുതിയിൽ ആയതിനാൽ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതോടൊപ്പം ഓണക്കാലത്തെ മറ്റാനുകൂല്യങ്ങളും നൽകേണ്ടതിനാൽ ട്രഷറികളിലെ ഓണക്കാല തിരക്ക് കണക്കിലെടുത്ത് ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കും. ബില്ലുകൾ മാറുന്നതിന് നിലനിന്നിരുന്ന നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. വിവിധ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും ഇന്ന് ഒട്ടേറെ ബില്ലുകൾ മാറുവാൻ വരുന്നതും, തുടർച്ചയായി ബാങ്ക് അവധികൾ വരുന്നതിനാൽ മുൻകൂറായി ഇടപാടുകൾ നടത്താൻ ആളുകൾ എത്തുന്നത് തിരക്കിന് കാരണമാകുന്നുണ്ട്.

പെരിങ്ങൽകുത്ത്, ചിമ്മിനി ഡാമുകൾ തുറന്നു, കരുവന്നൂർ പുഴയോരത്ത് ജാഗ്രത നിർദേശം

ഡാമുകളിലെ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് പെരിങ്ങൽകുത്ത്, ചിമ്മനി ഡാമുകളുടെ ഷട്ടറുകൾ തുറന്നു. പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റാണ് തുറന്നത്. 202 ക്യൂമെക്‌സ് ജലം ഇതിലൂടെ പുറത്തേക്ക് വിടുന്നുണ്ട്. റിസർവോയറിലെ ജലനിരപ്പ് 419.95 മീറ്റർ ആണ് അപ്പർ ഷോളയാർ, പറമ്പിക്കുളം ഡാമുകൾ നിറയാറായ സാഹചര്യത്തിൽ പെരിങ്ങൽകുത്തിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി സ്ലൂയിസ് ഗേറ്റ് തുറക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് നൽകിയിരുന്നു. ഡാമിലെ ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. സ്ലൂയിസ്

വിഷരഹിത നാടൻ പഴം പച്ചക്കറികളുടെ ഓണച്ചന്ത കൃഷിഭവന് കീഴിൽ ചന്തക്കുന്നിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വി.എഫ്. പി. സി.കെ, ഹോർട്ടികോർപ്പ്, കർഷക കൂട്ടായ്മ എന്നിവയുടെ സംയുക്ത സംരംഭത്തോടെ വിഷരഹിത നാടൻ പഴം പച്ചക്കറികളുടെ ഓണച്ചന്ത ഇരിങ്ങാലക്കുട കൃഷിഭവന് കീഴിൽ ചന്തക്കുന്നിൽ ശോഭ സിൽക്സിന് സമീപം ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ കുര്യൻ ജോസഫ്, ഗിരിജ കണ്ണമ്പിള്ളി, അൽഫോൻസാ, ശിവകുമാർ, അഡ്വ. വി സി വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി

ഒരു രൂപ ചലഞ്ചുമായി പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ കരുണയുടെ മുഖം നൽകി ഓണാഘോഷം

പുല്ലൂർ : ഡയാലിസിസ് രോഗികൾക്കു വേണ്ടി ഒരു രൂപ ചലഞ്ച് ഒരുക്കി പുല്ലൂർ സേക്രഡ്ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ വേറിട്ട ഓണാഘോഷം. “നമ്മളിൽ എല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാനാവില്ല, എന്നാൽ വലിയ സ്നേഹത്തോടെ ചെറിയ കാര്യങ്ങൾ ചെയ്യാനാകും. നമ്മുടെ കരുണകൊണ്ട് അനേകരുടെ വേദന കുറക്കാൻ വലിയ സ്നേഹത്തോടെ നൽകൂ ഒരു രൂപ….” എന്ന ആഹ്വാനവുമായി ആർദ്രതയുടെ മുഖം നൽകി പുല്ലൂർ മിഷൻ ഹോസ്പിറ്റൽ. ഇരിങ്ങാലക്കുട രൂപത വൈസ് ചാൻസലർ റെവ. ഡോക്ടർ

മുരിയാട് കൃഷി ഭവന്‍റെ ഓണ സമൃദി കാർഷിക വിപണി തുടങ്ങി

മുരിയാട് : കർഷകരിൽ നിന്നും മാർക്കറ്റ് വിലയേക്കാൾ 10 % അധിക വിലക്കെടുത്ത് ഗുണഭോക്താവിന് 30 % കുറവിന് പച്ചക്കറി ഉൽപ്പനങ്ങൾ വില്പന ചെയ്യുന്ന മുരിയാട് കൃഷി ഭവന്‍റെ ഓണ സമൃദി കാർഷിക വിപണി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ വിപണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത രാജൻ, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, ജെസ്റ്റിൻ ജോർജ്,

പാരമ്പര്യ കൈത്തറി വസ്ത്ര ശേഖരങ്ങളുടെ പ്രദർശനവും വില്പനയും ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : സംസ്കൃതി കളക്ഷൻസ് ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ ദേശീയ പാരമ്പര്യ കൈത്തറി വസ്ത്ര ശേഖരങ്ങളുടെ പ്രദർശനവും വില്പനയും 7, 8 തീയതികളിൽ കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപമുള്ള മഹാത്മാഗാന്ധി ലൈബ്രറി ഹാളിൽ വച്ച് നടത്തുന്നു. ജയ്പൂർ, രാജസ്ഥാൻ, കൽക്കത്ത, ഒറീസ ആന്ധ്ര, കേരളം തുടങ്ങിയ പ്രദേശങ്ങളിലും കൈത്തറി വസ്ത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. സമയം രാവിലെ 10 മുതൽ വൈകിട്ട് ആറുമണി വരെ

സെന്‍റ് ജോസഫ്സ് കോളേജിലെ സപ്തദിന സഹവാസ ക്യാമ്പിന് കോണത്തുകുന്നിൽ തുടക്കമായി

കോണത്തുകുന്ന് : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കൂടെ- കൂടൊരുക്കാം കൂടെ' സപ്തദിന സഹവാസ ക്യാമ്പ് കോണത്തുകുന്ന് ഗവ. യുപി സ്കൂളിൽ തുടക്കമായി. വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനിൽകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് യൂണിറ്റുകൾ സമാഹരിച്ച് സഹായനിധി കൊടുങ്ങല്ലൂർ എംഎൽഎ വി ആർ സുനിൽകുമാർ വെള്ളാങ്കല്ലൂർ സ്വദേശി കൂട്ടുങ്ങൽ ഷാജിക്ക് നൽകി. കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസി ചടങ്ങിൽ അധ്യക്ഷത

കാർഡ് വ്യത്യാസമില്ലാതെ മുകുന്ദപുരം താലൂക്കിലെ എല്ലാ വില്ലേജിലുള്ളവർക്കും സെപ്റ്റംബറിൽ അരിയും ഗോതമ്പും റേഷൻ സൗജന്യം

ഇരിങ്ങാലക്കുട : എ.പി.എൽ /ബി.പി.എൽ കാർഡ് വ്യത്യാസമില്ലാതെ മുകുന്ദപുരം താലൂക്കിലെ എല്ലാ വില്ലേജിലുള്ളവർക്കും ഈ മാസത്തെ അരിയും ഗോതമ്പും റേഷൻ സൗജന്യമായി വിതരണം ചെയ്യുന്നതാണെന്ന് സപ്ലൈ ഓഫീസർ ഇരിങ്ങാലക്കുട താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. പ്രളയബാധിത വില്ലേജിലുള്ളവർക്ക് പ്രഖ്യാപിച്ച സൗജന്യം ആണിത്. മുകുന്ദപുരം താലൂക്കിലെ 29 വില്ലേജുകളും പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചിരുന്നു. വിതരണത്തിനുള്ള അരി സ്റ്റോക്ക് ഉണ്ടെന്നും സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണന (പിങ്ക്), പൊതുവിഭാഗം സബ്‌സിഡി (നീല) പൊതുവിഭാഗം

രാജവാഴ്ചയുടെ സ്മരണകളുണര്‍ത്തി ലീല തമ്പായി ആചാരപൂർവം ഉത്രാടക്കിഴി ഏറ്റുവാങ്ങി

അവിട്ടത്തൂർ : പതിവും പാരമ്പര്യവും പുതുക്കി കൊച്ചി രാജവംശത്തിന്‍റെ പിന്‍മുറക്കാരിയെന്ന നിലക്ക് പാരമ്പര്യ അവകാശമായി സർക്കാർ നൽകിപ്പോരുന്ന ഉത്രാടക്കിഴി അവിട്ടത്തൂർ കൊട്ടാരത്തിൽ മഠം രാമവർമ്മ തിരുമ്മൽപ്പാടിന്‍റെ പത്നി ലീല തമ്പായി ആചാരപൂർവം വീട്ടുമുറ്റത്തെ പൂക്കളത്തെ സാക്ഷിയാക്കി ഇരിങ്ങാലക്കുട ആർ ഡി ഓയിൽനിന്നും ഏറ്റുവാങ്ങി. കൊച്ചി രാജാവ് രാജകുടുംബാഗങ്ങളായ സ്ത്രീകള്‍ക്ക് ഓണത്തോട് അനുബന്ധിച്ച് നല്‍കി വന്നിരുന്ന സമ്മാനമാണ് ഉത്രാടക്കിഴി. രാജവാഴ്ചയുണ്ടായിരുന്ന സമയത്ത് തൃപ്പൂണിത്തുറ ഹിൽ പാലസിൽ ചെന്ന് നേരിട്ട് രാജാവിൽനിന്നും മുണ്ട്

Top