രജിസ്ട്രേഷൻ പരിശോധനക്ക് എത്തുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു

ഇരിങ്ങാലക്കുട : മോട്ടോർ വാഹന വകുപ്പിന്‍റെ രജിസ്ട്രേഷൻ, റീടെസ്റ്റ് പരിശോധനകൾക്ക് എത്തുന്ന വാഹനങ്ങൾ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ സമീപമുള്ള ഫാദർ ഡിസ്മാസ് റോഡിൽ പാർക്ക് ചെയ്യുന്നത് മൂലം രാവിലെ മുതൽ മണിക്കൂറുകളോളം ഈ മേഖലകളിൽ ഗതാഗതതടസ്സം പതിവാക്കുന്നു. പൊതുവെ വീതികുറഞ്ഞ ഈ റോഡിൽ 50 മുതൽ 100 വാഹനങ്ങൾ വരെ പാർക്ക് ചെയ്യുന്നത് മറ്റു വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ പറ്റാത്ത അവസ്ഥയിലാണ്. പലപ്പോളും റോഡ് വാഹന ഏജൻറ്റുമാരുടെ നിയന്ത്രണത്തിലുമാണ്

ഐതിഹ്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി ശാന്തിനികേതനിൽ ഓണാഘോഷം

ഇരിങ്ങാലക്കുട : ഓണക്കവിത, നാടൻപാട്ട്, തിരുവാതിരക്കളി, മഹാബലിയെ വരവേല്ക്കൽ, പുലിക്കളി, നാടോടി നൃത്തം എന്നിവയോടെ ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഓണാഘോഷം നടന്നു. എസ്.എൻ. ഇ എസ്. ചെയർമാൻ കെ.ആർ. നാരായണൻ ഉദ്ഘാടനം ചെയതു വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഉറിയടി , പൂക്കളമിടൽ, വടംവലി എന്നിങ്ങനെ വിവിധ മത്സരങ്ങളും അരങ്ങേറി. അധ്യാപകരുടെ വിവിധ കലാപരിപാടികളും നടന്നു. എസ്. എൻ. ഇ ' എസ്. സെക്രട്ടറി എ കെ ബിജോയ്, വൈസ്

Top