യുവകലാസാഹിതി ടി.വി. കൊച്ചുബാവ കഥാപുരസ്കാരം, കൃതികൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : നോവലിസ്റ്റും കഥാകൃത്തുമായ ടി.വി കൊച്ചുബാവയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ യുവകലാസാഹിതി ടി വി കൊച്ചുബാവ കഥാപുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. ഇരുപത്തിയയ്യായിരം രൂപയും കുട്ടി കൊടുങ്ങല്ലൂർ രൂപകൽപന ചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2016, 2017, 2018 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിന്റെ മൂന്നു കോപ്പി 2019 ഒക്ടോബർ 10നകം അയക്കേണ്ടതാണ്. വിലാസം അഡ്വ. രാജേഷ് തമ്പാൻ, യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖല കമ്മിറ്റി സെക്രട്ടറി, ദീപ്തി, അഡ്വ. കെ ആർ

പാവപ്പെട്ടവർക്ക് കൈത്താങ്ങായി വീണ്ടും ക്രൈസ്റ്റ് കോളേജിലെ ‘തവനീഷ്’ വിദ്യാർത്ഥി കൂട്ടായ്മ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന കൂട്ടായ്മയായ തവനിഷിലെ വിദ്യാർത്ഥികൾ, പടിയൂർ ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട എൺപതോളം കുടുംബങ്ങൾക്ക് ഓണം കിറ്റ് വിതരണം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങ് എം.എൽ.എ പ്രൊഫ. കെ.യു അരുണൻ ഉദ്‌ഘാടനം ചെയ്തു. പടിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. എസ് സുധൻ, കോളേജ് പ്രിൻസിപ്പൽ മാത്യു പോൾ ഊക്കൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോയി പീനിക്കപ്പറമ്പിൽ, ഫാ. ജോളി ആൻഡ്രൂസ് ,

മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓണം വിപണി ആരംഭിച്ചു

മുരിയാട് : ന്യായവിലക്ക് അവശ്യസാധനങ്ങൾ എത്തിച്ചുകൊണ്ട് മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓണം വിപണി ആരംഭിച്ചു. പലവ്യഞ്ജനങ്ങളുടെ വില്പനയാണ് ആരംഭിച്ചത്. വരും ദിവസങ്ങളില്‍ നേന്ത്രപഴം, പച്ചക്കറികള്‍ എന്നിവയുടെ വിപണിയും ആരംഭിക്കും. ഓണച്ചന്ത മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പരിസരത്ത് ചേര്‍ന്ന യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് എം.ബി രാഘവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.ജി ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത്

സെന്‍റ് ജോസഫ്സ് കോളേജ് യൂണിയന് പുതിയ സാരഥികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിൽ പുതിയ അധ്യായന വർഷത്തിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നു. മൂന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥിനി പാർവതി അരുൾ ജോഷി ചെയർപേഴ്സന്നായും മൂന്നാം വർഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിനി അന്നാ എഫ് കാക്കശ്ശേരി വൈസ് ചെയർപേഴ്സന്നായും മൂന്നാം വർഷ മാത്തമാറ്റിക്സ് വിദ്യാർത്ഥിനി അഭിനമോൾ ബെന്നി ജനറൽ സെക്രട്ടറിയായും, അർച്ചന ആർ ജോയിന്റ് സെക്രട്ടറിയായും ജോത്സന ജോർജ് ജനറൽ ക്യാപ്റ്റനായും തെരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്സിറ്റി യൂണിയൻ

പലസ്തീൻ ചിത്രമായ ‘വാജിബ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്തംബർ 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 22-ാം കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ സുവർണ ചകോര പുരസ്കാരം നേടിയ പലസ്തീൻ ചിത്രമായ 'വാജിബ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്തംബർ 6 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. വിദേശത്ത് താമസിക്കുന്ന ഷൗദി എന്ന യുവാവ് തന്‍റെ സഹോദരിയുടെ വിവാഹത്തിനായി നാട്ടിലേക്ക് വരുന്നു. പിതാവുമൊത്ത് സഹോദരിയുടെ വിവാഹം ക്ഷണിക്കാൻ ബന്ധുമിത്രാദികളുടെ വീടുകളിലേക്ക് യാത്ര തിരിക്കുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതകളുടെ

കിണറിന് സമീപം മറ്റൊരു കിണർ രൂപപ്പെട്ടു

കുഴിക്കാട്ടുകോണം : ഇരിങ്ങാലക്കുട നഗരസഭയിലെ 10-ാം വാർഡ് കുഴിക്കാട്ടുകോണം കാരക്കട കുമാരൻ മകൻ രവി ചന്ദ്രന്‍റെ വീടിന് സമീപമുള്ള കിണറിനോട് ചേർന്ന് മറ്റൊരു കിണർ രൂപപ്പെട്ടു. വീടിന്‍റെ തറയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നു. വീട് ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലായതിനാൽ വീട്ടു സാമാനങ്ങൾ അടുത്ത വീട്ടിലേക്ക് മാറ്റി. വീട്ടുകാരെ സുരക്ഷാ ഭീഷണി മുന്നിൽ കണ്ട് മാറ്റി പാർപ്പിച്ചു. മണ്ണ് ഇപ്പോഴും ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്.  ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം .

Top