പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട്അപ് സംരംഭം ആരംഭിക്കുന്നതിന് വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട്അപ് സംരംഭം ആരംഭിക്കുന്നതിന് വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം 20 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അതിനുമുകളിൽ 10 ലക്ഷം രൂപ വരെ എഴ് ശതമാനം പലിശ നിരക്കിലും 10 ലക്ഷം രൂപയ്ക്ക് മുകളിൽ എട്ട് ശതമാനം നിരക്കിലും വായ്പ അനുവദിക്കും. തിരിച്ചടവ് കാലയളവ് 84

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് 9.34 കോടി രൂപ അറ്റ ലാഭം, 10% ഡിവിഡൻഡ് പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് (ഐ.ടി.യു ബാങ്ക്) 2018 -19 വർഷത്തിൽ 9.34 കോടി രൂപയുടെ അറ്റ ലാഭം നേടി. ഓഹരികാർക്ക് 10 ശതമാനം നിരക്കിൽ ഡിവിഡൻഡ് നൽകുന്നതിനായി 5.45 കോടി രൂപ വകയിരുത്തിയിരിക്കുന്നു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ ചെയർമാൻ എം പി ജാക്സൺ അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ ടി കെ ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നൂറു കോടി നെറ്റ്‌വർത്ത്

ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്

മുരിയാട്: ആനന്ദപുരം മുരിയാട് റോഡിൽ വെള്ളിലംകുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക് ശേഷമായിരുന്നു അപകടം. ആനന്ദപുരം സ്വദേശി അനൂപ്, വെള്ളിലാംക്കുന്ന് സ്വദേശി സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽപ്പെട്ടവരെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. KL45 F 2397 ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കും KL43 G 2600 പുതുതലമുറ യമഹ ബൈക്കുമെന്ന് അപകടത്തിൽ പെട്ടത്.

Top